ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Saturday, December 4, 2010

സ്ക്രീന്‍ റസല്യൂഷന്‍

ഓട്ടോമാറ്റിക്കായി ഹൈ റസല്യൂഷന്‍ സെറ്റ് ചെയ്യപ്പെടുന്നതിനാല്‍ ചില മോണിറ്ററില്‍ ഉബുണ്ടു പ്രവര്‍ത്തിപ്പുക്കാനാവുന്നില്ല എന്ന് പറഞ്ഞു കേട്ടു. ലോഗിന്‍ സ്ക്രീന്‍ റസല്യൂഷന്‍ സെറ്റ് ചെയ്യുന്നതിനെപ്പറ്റി മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഏതാണ്ട് സമാനമായ രീതിയില്‍ ഈ പ്രശ്നവും പരിഹരിക്കാവുന്നതെ ഉള്ളൂ.

ലോഗിന്‍ സ്ക്രീന്‍ വരുമ്പോള്‍ ലോഗിന്‍ ചെയ്യാതിരിക്കുക.

ctrl+alt+F1 ബട്ടണുകള്‍ അമര്‍ത്തുക.

ഇപ്പോള്‍ നാം വിര്‍ച്വല്‍ കണ്‍സോളില്‍ എത്തിച്ചേരുന്നതാണ്. ഇനി നാനോ എഡിറ്റര്‍ ഉപയോഗിച്ച് /etc/gdm/Init/Default എന്ന ഫയല്‍ എഡിറ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി ആദ്യം യൂസര്‍ നെയിം പാസ്വേഡ് എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക.

തുടന്‍ന്ന് ഈ കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
sudo nano /etc/gdm/Init/Default (ഇനിറ്റിന്റെ ഐ, ഡീഫാള്‍ട്ടിന്റെ ഡി എന്നിവ കാപ്പിറ്റല്‍ ലെറ്റര്‍ ആണെന്നത് ശ്രദ്ധിക്കുക)

ഫയലില്‍ PATH=/usr/bin=: എന്നു തുടങ്ങുന്ന വരികള്‍ കണ്ടുപിടിക്കുക. സ്ക്രീന്‍ നോക്കൂ.

xrandr --output default --mode 800x600 (റസല്യൂഷന്‍ കുറച്ച് ഇട്ടതാണ്) എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.

സേവ് ചെയ്യാന്‍ ctrl+o (ഓ) കൊടുത്താല്‍ മതിയാകും.

റീസ്റ്റാര്‍ട്ട് ചെയ്യാന്‍

sudo shutdown -r now

ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക, റീസ്റ്റാര്‍ട്ട് ചെയ്തു വരുന്ന സിസ്റ്റം 800x600 റസല്യൂഷനില്‍ ആയിരിക്കും.

Thursday, October 7, 2010

വിന്‍ഡോസ് പ്രിന്റര്‍ ഷെയര്‍ ചെയ്യാം

ഉബുണ്ടു 10.04 ഉപയോഗിച്ച് നെറ്റ് വര്‍ക്കിങ് ചെയ്തത് കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി കണ്ടു കഴിഞ്ഞു. വിന്‍ഡോസ് പ്രിന്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പ്രവര്‍ത്തന സജ്ജമായ നെറ്റ് വര്‍ക്ക് ആവശ്യമാണ്.

പഴയ നെറ്റ് വര്‍ക്ക് കോണ്‍ഫിഗറേഷന്‍ ഇവിടെ വായിക്കാം.

ആവശ്യമായ സാംബ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു ഫയര്‍ ഷെയറിങ് പോസ്റ്റ് നോക്കാം.

വിന്‍ഡോസില്‍ മെഷീനില്‍ പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഷെയര്‍ ചെയ്യുക. പ്രിന്ററിനു ആവശ്യമായ ഡ്രൈവര്‍ ഫയല്‍ ഉബുണ്ടുവിലുണ്ടെന്ന് ഉറപ്പ് വരുത്തുക, അല്ലാത്ത പക്ഷം ഡൌണ്‍ലോഡ് ചെയ്യുക.

System -> Administration -> Printing എടുക്കുക

ആഡ് പ്രിന്റര്‍ കൊടുക്കുക.

നെറ്റ് വര്‍ക്ക് പ്രിന്റര്‍ എക്സ്പാന്‍ഡ് ചെയ്യുക

വിന്‍ഡോസ് പ്രിന്റര്‍ വയ സാംബ തിരഞ്ഞെടുക്കുക.

പാത്ത് ബ്രൗസ് ചെയ്ത് കൊടുക്കുക.

പ്രിന്റര്‍ ലൊക്കേറ്റ് ചെയ്തു കഴിഞ്ഞു, ഡ്രൈവറിനായി തിരയുന്നു.

പ്രിന്റര്‍ മാനുഫാക്ചര്‍ തെരഞ്ഞെടുക്കുക

മോഡല്‍ തിരഞ്ഞെടുക്കുക

പ്രിന്റര്‍ റെഡി ആയിരിക്കുന്നു.

Sunday, October 3, 2010

ബി എസ് എന്‍ എല്‍ കണക്ഷന്‍ - അപ്ഡേറ്റ്

മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ജി പി ആര്‍ എസ് എന്നിവ നെറ്റ്വര്‍ക്ക് കണക്ഷന്‍സ് -‌‌> മൊബൈല്‍ ബ്രോഡ് ബാന്‍ഡ്‌ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് കോണ്‍ഫിഗര്‍ ചെയ്യുന്നത് ജി പി ആര്‍ എസ് എന്ന പോസ്റ്റില്‍ നമ്മള്‍ കണ്ടു.
എന്നാല്‍ അടുത്തിടെ ബി എസ് എന്‍ എല്‍ APN (അക്സസ് പോയന്റ് നെയിം ) മാറ്റുകയും എല്ലാ സര്‍വീസുകള്‍ക്കും അത്

"bsnlnet"

എന്ന് മാറ്റുകയും ചെയ്തിട്ടുണ്ട്. ഉബുണ്ടൂ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ മാറ്റം ബാധകമായിരിക്കും എന്ന് തോന്നുന്നു.

ഇതിനായി നെറ്റ്വര്‍ക്ക് കണക്ഷന്‍സ് -> മൊബൈല്‍ ബ്രോഡ് ബാന്‍ഡ് എടുത്ത് എഡിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.


മേലെ കാണുന്നതാണ് ഡീഫോള്‍ട്ടായി കാണുന്ന എ പി എന്‍. അതിലെ bsnlsouth മാറ്റിയാണ് bsnlnet എന്ന് ചേര്‍ക്കേണ്ടത്.

Wednesday, September 29, 2010

നെറ്റ്വര്ക്കിങ് 2: ഫയല്‍ഷെയറിങ്

നെറ്റ്വര്‍ക്ക് കോണ്‍ഫിഗറേഷന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ കണ്ടു .
Iball കമ്പനിയുടെ Ibaton ADSL+Router ഉപയോഗിച്ചാണ് ഈ നെറ്റ്വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നത്.

ഐബാറ്റണ്‍ ഡി എസ് എല്‍ റൂട്ടര്‍ . ഇതിലെ രണ്ട് ലാന്‍ പോര്‍ട്ടുകളാണ് രണ്ട് കമ്പ്യൂട്ടറുകളുമായി സ്റ്റയിറ്റ് ത്രൂ കേബിള്‍ മുഖേന ബന്ധിപ്പിച്ചിരികുന്നത് . ബ്രോഡ് ബാന്‍ഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതെങ്ങിനെ എന്ന് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രധാന ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യെണ്ടതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം വേണം ഇനി മുന്നോട്ട് പോകാന്‍.

ഉബുണ്ടു 10.04 ലെ ഒരു ബഗ്ഗാണ് നെറ്റ് വര്‍ക്ക് കോണ്‍ഫിഗര്‍ ചെയുമ്പോള്‍ നമുക്ക് കാണാനാവുക. പ്രവര്‍ത്തിക്കാനാവശ്യമയ രണ്ട് ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും എറര്‍ മെസ്സേജ് ഒന്നും കാണിക്കാതെ നെറ്റ്വര്ക്ക് കോണ്ഫിഗര്‍ ചെയ്യാന്‍ സാധിക്കില്ല എന്ന എറര്‍ മെസ്സേജ് മാത്രം ലഭിക്കുന്നതാണ് ഈ ബഗ്. apache2, libapache2-mod-dnssd എന്നിവയാണ് ആ ഫയലുകള്‍ . ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
Terminal എടുത്ത്,

sudo apt-get install apache2

എന്ന കമാന്റ് കൊടുക്കുക. ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ വീണ്ടും Terminal

sudo apt-get install libapache2-mod-dnssd

കമാന്റ് കൊടുക്കുക. ഇന്സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം .

മെനുബാറില്‍ നിന്നും System -> Preferences -> Personal file sharing എടുക്കുക.

ഷെയര്‍ ഫൊള്‍ഡര്‍ ടിക്ക് ചെയ്യുക.

ഷെയര്‍ ചെയ്യപ്പെടേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് sharig option എടുക്കുക

ഷയറിങ് വിന്‍ഡോ, ഷെയര്‍ ഫോള്‍ഡര്‍ ടിക്ക് ചെയ്യുക . ഇപ്പോള്‍ ഷെയറീങ് സര്‍വ്വീസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും ഇന്‍സ്റ്റാള്‍ ചെയ്യണോ എന്നും ചോദിക്കുന്ന് വിന്‍ഡോ‌ വരും .

ഇന്‍സ്റ്റാള്‍ കൊടുക്കുക .

ഇന്‍സ്റ്റലേഷന്‍ നടക്കുന്നു. ആവശ്യമായ SAMBA ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും .

ഇപ്രകാരം രണ്ട് കമ്പ്യൂട്ടറും ഷെയറിങ് ചെയ്ത ശേഷം

Places -> Network

എടുത്താല്‍ ഷെയര്‍ഡ് ഫോള്‍ഡറുകള്‍ കാണാവുന്നതാണ്.

Sunday, September 26, 2010

നെറ്റ് വര്‍ക്കിങ് 1: കോണ്‍ഫിഗറേഷന്‍

ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗികുന്ന സ്ഥലങ്ങളില്‍ അവശ്യം വേണ്ട ഒന്നാണ് ഫയല്‍ ഷെയറിങ്. കമ്പ്യൂട്ടറുകള്‍ തമ്മില്‍ ഡാറ്റ കൈമാറ്റം നടത്താന്‍ ഇവ തമ്മില്‍ നെറ്റ് വര്‍ക്ക് ചെയ്യേണ്ടതുണ്ട്. ബ്രോഡ് ബാന്‍ഡ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്ന ഡി എസ് എല്‍ റൂട്ടര്‍ ഉപയോഗിച്ച് നെറ്റ്വര്‍ക്ക് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം .

നെറ്റ് വര്‍ക്കിങിന്റെ അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതിന് സൈബര്‍ജാലകത്തിലെ പോസ്റ്റുകള്‍ സഹായിക്കും , ലിങ്ക് താഴെ.

നെറ്റ് വര്ക്കിങ്

ഐ.പി കോണ്‍ഫിഗര്‍ ചെയുന്ന വിധം .

1) ഡി എച്ച് സി പി എനേബിള്‍ഡ് : ഇവിടെ നെറ്റ്വര്‍ക്കിലെ കമ്പ്യൂട്ടറുകളുടെ ഐ പി അഡ്രസ്സുകള്‍ നെറ്റ്വര്‍ക്ക് റൂട്ടര്‍ ആണ് നല്കുന്നത്. കോണ്‍ഫിഗര്‍ ചെയ്യാനുള്ള എളുപ്പം പരിഗണിച്ചാല്‍ ഈ രീതിയായിരിക്കും നല്ലത്. ഡീഫോള്‍ട്ടായി ഉബുണ്ടുവും ഡി എസ് എല്‍ മോഡവും ഡി എച്ച് സി പി എനേബിള്‍ഡ് ആയിട്ടാണ് വരുന്നത് . അതിനാല്‍ കാര്യമായ കോണ്‍ഫിഗരേഷന്‍ ആവശ്യമില്ലാതെ തന്നെ മുന്നോട്ട് പോകാം . കമ്പ്യൂട്ടറും റൂട്ടറും പ്രവര്‍ത്തനം ആരംഭിച്ചാല്‍ നെറ്റ്വര്‍ക്ക് പരിശോധിക്കുകയാണ് ആദ്യ ഘട്ടം .
ഇതിനായി ടെര്‍മിനല്‍ എടുത്ത്

ifconfig

എന്ന കമാന്റ് എന്റര്‍ ചെയ്യുക. നെറ്റ്വര്‍ക്ക് പ്രവര്‍ത്തന ക്ഷമമെങ്കില്‍ ഐപി അഡ്രസ്സ് നെറ്റ് മാസ്ക് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഒരു ഫലം ലഭിക്കും . മുന്നോട്ട് പോകാം .

ഡീഫോള്‍ട്ട് ഗേറ്റ് വേ എന്ന അഡ്രസ്സ് പിങ് ചെയ്ത് റൂട്ടറുമായി ഡാറ്റാ ട്രാന്സ്ഫര്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഇതിനായി

ടെര്‍മിനലില്‍

ping 192.168.1.1

എന്ന കമാന്റ് കൊടുക്കുക. ഡാറ്റാ നഷ്ടം വരാതെ തിരികെ ലഭിക്കുന്നു എന്ന് ഉറപ്പായാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം .

മാനുവലായി നെറ്റ് വര്ക്ക് കോണ്‍ഫിഗരേഷന്‍ ഫയലില്‍ ഡി എച്ച് സി പി ഓപ്ഷന്‍ ചേര്ക്കുന്ന വിധം :

ടെര്‍മിനല്‍ എടുത്ത് ജി എഡിറ്റ് ഉപയോഗിച്ച് ഫയല്‍ സിസ്റ്റത്തിലെ

/etc/network/interfaces

എന്ന ഫയല്‍ തുറക്കുക. അതിലെ എല്ലാ എണ്ട്രികളും ഡിലീറ്റ് ചെയ്യുക., തുടര്‍ന്ന് താഴെ പറയുന്ന വരികള്‍ ചേര്‍ക്കുക.

auto lo eth0
iface eth0 inet dhcp

ഫയല്‍ സേവ് ചെയ്യുക.

നെറ്റ്വര്ക്ക് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ , ടെര്‍മിനല്‍ എടുത്ത്

sudo /etc/init.d/networkig restart

എന്ന് കമാന്റ് കൊടുക്കുക, താഴെ കൊട്ടുക്കുന്ന ഫലം ലഭിക്കും .

Reconfiguring network interfaces... [OK]

2) മാവുവലായി ഐ പി കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം .
ഇവിടെ രണ്ട് ഫയലുകള്‍ എഡിറ്റ് ചെയ്യേണ്ടതുണ്ട്

i)
ഡി എച്ച് സി പി എനേബിള്‍ ചെയ്യാത്ത റൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴും റൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടറുകള്‍ പരസ്പരം നെറ്റ്വര്‍ക്ക് ചെയ്യേണ്ടി വരുമ്പോഴും മാനുവലായി ഐ പി സെറ്റ് ചെയ്യേണ്ടതുണ്ട്.
ഇതിനായി മേലെ സൂചിപ്പിച്ചപോലെ

/etc/network/interfaces എന്ന ഫയല്‍ തുറക്കുക.
എല്ലാ എന്റ്രികളും ഡിലീറ്റ് ചെയ്ത ശേഷം താഴെക്കൊടുത്തിരിക്കുന്ന വരികള്‍ ചേര്‍ക്കുക.

auto lo eth0
iface eth0 inet static
address 192.168.1.10
netmask 255.255.255.0
gateway 192.168.1.1

സേവ് ചെയ്യുക
(അഡ്രസ്സ് അവസാന അക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്, ഇത് നമ്മൂടെ ലാന്‍കാര്‍ഡിനു നമ്മള്‍ നല്കുന്ന അഡ്രസ്സാണ് )

ii)
ഡൊമൈന്‍ നെയിം സെര്‍വര്‍ എന്ന ഒരു ഓപ്ഷന്‍ കൂടി ചേര്‍ക്കേണ്ടി വരുന്നുണ്ട് . റൂട്ടറിന്റെ ഐപി അഡ്രസ്സ് തന്നെ ഇവിടെയും നല്‍കിയാല്‍ മതി.
ഇതിനായി ടെര്‍നിമല്‍ എടുത്ത് gedit ഉപയോഗിച്ച്

/etc/resolv.conf

എന്ന ഫയല്‍ തുറക്കുക. എല്ലാ എന്റ്രികളും ഡിലീറ്റ് ചെയ്ത ശേഷം

nameserver 192.168.1.1

എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.

നെറ്റ്വര്‍ക്ക് റീസ്റ്റാര്‍ട്ട് ചെയ്യുക .

sudo /etc/init.d/networking restart.

OK ലഭിച്ചാല്‍ ഫയല്‍ ഷെയറിങിലേക്ക് കടക്കാം .

Thursday, September 23, 2010

മൗസ് കീകളും കുറച്ച് ഷോട്ട്കട്ടുകളും

കഴിഞ്ഞ ദിവസം പൊടുന്നനെ മൗസ് പ്രവര്‍ത്തന രഹിതമായി, അപ്പോഴാണ് കീബോഡില്‍ മൗസ് കീകള്‍ കോണ്ഫിഗര്‍ ചെയ്യുന്നതിനെപ്പറ്റി ഓര്‍മ വന്നത്.
ചില ഷോര്‍ട്ട് കട്ട് കീകള്‍ കൂടി ഉപയോഗിച്ച് കീബോഡിലെ മൗസ് കീ ആക്റ്റിവേറ്റ് ചെയ്തു.

മെനുബാര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍

alt+ F1

മെനുബാറില്‍ നാവിഗേറ്റ് ചെയ്യാന്‍

റൈറ്റ് / ലെഫ്റ്റ് ആരോ കീ ഉപയോഗിക്കാം

കീബോഡ് സെറ്റിങ്:

System -> Preferences -> Keyboard എടുക്കുക.


കീബോര്‍ഡ് പ്രിഫറന്സ് വിന്‍ഡോയിലെ മെനു ആക്റ്റിവേറ്റ് ചെയ്യാന്‍

Tab

അമര്‍ത്തുക. ആരോ കീകള്‍ ഉപയോഗിച്ച് മൗസ് കീ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


alt ബട്ടണ്‍ അമര്‍ത്തി P കീ അമര്‍ത്തുക.

മൗസ് കീകള്‍ ആക്റ്റീവായിരിക്കും .

കുറച്ച് ഷോട്ട്കട്ടുകള്‍:
1. ctrl + alt + F1 വിര്ച്വല്‍ കണ്‍സൊള്‍ തുറക്കാന്‍
2. ctrl + alt + F7 വിര്ച്വല്‍ കണ്‍സോളില്‍ നിന്നും പുറത്ത് പോകാന്‍
3. alt + Enter പ്രോപ്പര്ട്ടി വിന്‍ഡോ
4. alt + F2 റണ്‍ വിന്‍ഡോ
5. alt + F9/F10 മിനിമൈസ് / മാക്സിമൈസ്
6. alt + F8 റീസൈസ് വിന്‍ഡോ
7. alt + F4 ക്ലോസ് വിന്‍ഡോ

ഇനിയും ധാരാളം ഷോര്‍ട്ട്കട്ടുകള്‍ ഉണ്ട് , സൂചനക്കായി ചിലത് കുറിച്ചു എന്ന് മാത്രം .
ഇതുകൂടാതെ കീ ബോഡ് പ്രിഫറന്സ് ഉപയോഗിച്ച് അനേകം ഷോര്‍ട്ട് കട്ടുകള്‍ സെറ്റ് ചെയ്യുകയുമാവാം .

Wednesday, September 15, 2010

ടാറ്റാ ഫോട്ടോണ്‍

ടാറ്റാ ഫോട്ടോണ്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കോണ്‍ഫിഗര്‍ ചെയ്യുന്നതെപ്രകാരം എന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. റ്റാറ്റാ ഫോട്ടോണ്‍ ഐഡിയ നെറ്റ് കണക്റ്റ് തുടങ്ങിയ എല്ലാ വയര്‍ലസ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളും ഉബുണ്ടുവിലെ നെറ്റ് വര്‍ക്ക് കണക്ഷന്‍സ് എന്ന ടൂള്‍ ഉപയോഗിച്ച് എളുപ്പം തന്നെ കോണ്‍ഫിഗര്‍ ചെയ്യാം. കേബിള്‍ കണക്റ്റ് ചെയ്ത ജി പി ആര്‍ എസ് കോണ്‍ഫിഗര്‍ ചെയ്യുന്നതെങ്ങിനെ എന്ന് മുമ്പൊരു പോസ്റ്റ് ഇടുകയുണ്ടായി. അതേ പോലെ തന്നെ ആണ് ഇതു ചെയുന്നത്. എങ്കിലും ഒരിക്കല്‍ കൂടി പോസ്റ്റുന്നു.

Prefefence -> Network Connections എടുക്കുക.
മൊബൈല്‍ ബ്രോഡ് ബാന്‍ഡ് എന്ന ടാബ് ക്ലിക്ക് ചെയ്യുക, വലതുഭാഗത്തായി കാണുന്ന ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നമ്മുടെ വയര്‍ലസ് ഡിവൈസ് ഓട്ടോമാറ്റിക്കായി ഡിക്റ്റക്റ്റ് ചെയ്തിരിക്കുന്നു, ഫോര്‍വേഡ് കൊടുക്കുക

പ്രോവൈഡര്‍ ഓപ്ഷനില്‍ നിന്നും ടാറ്റാ ഇന്‍ഡിക്കോമ്ം ഫോട്ടോണ്‍ + എടുക്കുക ഫോര്‍വേഡ് കൊടുക്കുക.

ശരിയല്ലെ എന്ന് ഉറപ്പ് വരുത്തുക, അപ്ലേ കൊടുക്കുക.

യൂസര്‍ നെയിം പാസ്സ്വേഡ് എന്നിവയില്‍ "internet" എന്ന് കൊടുക്കുക , കണക്റ്റ് ഓട്ടോമാറ്റിക്കലി ക്ലിക്ക് ചെയ്യുക.

കുറിപ്പ്:
അയച്ചു തന്നത് അഫ്സല്‍ എന്ന സുഹൃത്ത്.

Friday, September 10, 2010

PPPoE - ഡി എസ് എല്‍ റൂട്ടര്‍ സെറ്റിങ്

ഡി എസ് എല്‍ റൂട്ടര്‍ ബ്രിഡ്ജ് മോഡീല്‍ കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം കഴിഞ്ഞ പോസ്റ്റില്‍ കണ്ടു. അതില്‍ കമ്പ്യൂട്ടര്‍ ആണ് കണക്ഷന്‍ ഡയല്‍ ചെയ്യുന്നത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഒന്നിച്ച് കണക്ഷന്‍ ഷെയര്‍ ചെയുമ്പോള്‍ ഈ മോഡ് അസൗകര്യം ആണ് - ഉദാ ലാന്‍ വഴി ബന്ധിപ്പിച്ച ഡെസ്ക് ടോപ്പും വയര്‍ലസ് വഴി ബന്ധിപ്പിച്ച ലാപ് ടോപ്പും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാന്‍.

ഡി എച്ച് സി പി എനേബിള്ഡ്
ഡി എസ് എല്‍ മോഡം കമ്പ്യൂട്ടര്‍ എന്നിവ ബന്ധിപ്പിച്ച് ഓണ്‍ ചെയ്യുക.

വെബ് ബ്രൗസര്‍ എടുത്ത് 192.168.1.1 എന്ന അഡ്രസ്സിലേക്ക് നാവിഗേറ്റ് ചെയ്യുക.

യൂസര്‍ നെയിമും പാസ്സ്വെഡും കൊടുക്കുക.

ലാന്‍ സെറ്റപ്പ് എടുക്കുക .

ഡി എച്ച് സി പി എനേബിള്‍ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.

ഇന്റര്‍നെറ്റ് അഥവാ വാന്‍ ഓപ്ഷന്‍ എടുക്കുക.


PPPOE എന്ന ഓപ്ഷന്‍ എടുക്കുക.

താഴെ കാണുന്ന / തുറന്നു വരുന്ന വിന്ഡോയില്‍ യൂസര്‍ നെയിം എന്ന സ്ഥാനത്ത് ബ്രോഡ് ബാന്‍ഡ് യൂസര്‍ നെയിം പാസ്സ് വേഡ് സ്ഥാനത്ത് ബ്രോഡ് ബാന്ഡ് പാസ്സ് വേഡും കൊടുക്കുക.

എന്‍കാപ്സുലേഷന്‍ PPPoE LLC തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്തുക.

സേവ് ചെയ്യുക.

മോഡം റീ ബൂട്ട് ചെയ്യുക.

കമ്പ്യൂട്ടര്‍ ലാന്‍ ഡി എച്ച് സി പി സെറ്റ് ചെയ്തിട്ടില്ലെ എന്ന് ഉറപ്പ് വരുത്തുക.

ആവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍ റീ ബൂട്ട് ചെയ്യുക.

ഡി എച്ച് സി പി ഇല്ലാതെ കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം.

സുരക്ഷാകാരണങ്ങളാല്‍ ഡി എച്ച് സി പി ഡിസേബിള്‍ ചെയ്യുകയാണ് നല്ലതെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് വയര്‍ലസ്സ് അക്സസ് പോയിന്റുള്ള ഡി എസ് എല്‍ റൂട്ടറുകളില്‍.
ഇവിടെ കമ്പ്യൂട്ടര്‍ സൈഡിലെ എല്ലാ സെറ്റിങുകളും നമ്മള്‍ എഡിറ്റ് ചെയ്ത് ചേര്ക്കണം.

കമ്പ്യൂട്ടറില്‍ ഐപി, നെറ്റ് മാസ്ക്, ഗേറ്റ് വേ , ഡൊമൈന്‍ നെയിം സെര്‍വര്‍ എന്നീ അഡ്രസ്സുകള്‍ നല്കുക.

ഇതിനായി നെറ്റ് വര്‍ക്ക് കോണ്ഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യുക.

ടെര്‍മിനല്‍ എടുക്കുക

sudo gedit /etc/networks/network/interfaces എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക

ഇപ്പോള്‍ /etc/networks/network/interfaces എന്ന ഫയല്‍ ജി എഡിറ്റ് എഡിറ്ററില്‍ റൂട്ട് പ്രിവിലേജസോടെ തുറന്ന് വരും.

അതിലെ എല്ലാ വരികളും ഡിലീറ്റ് ചെയ്ത ശേഷം താഴെ കൊടുത്തിരിക്കുന്ന വരികള്‍ ചേര്‍ത്ത് സേവ് ചെയ്യുക.

auto eth1
iface eth1 inet static
address 192.168.1.10
netmask 255.255.255.0
network 192.168.1.1
broadcast 192.168.1.255
gateway 192.168.1.1

ഡി എസ് എല്‍ റൂട്ടര്‍ ഇന്റര്‍ ഫേസ് എടുക്കുക.

ലാന്‍ സെറ്റിങുകളില്‍ DHCP ഡിസേബിള്‍ ചെയ്യുക.

ലാനില്‍ ഷെയേര്ഡ് ഇന്റര്‍ നെറ്റ് ലഭ്ക്കാനും ഈ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്താല്‍ മതിയാകുന്നതാണ്.

കുറിപ്പ്: ബി എസ് എന്‍ എല്‍ ബ്രോഡ് ബാന്‍ഡ് ആണ് പരാമര്‍ശ വിഷയം .
ഗുണം:
കമ്പ്യൂട്ടറില്‍ പിപിപി സൗകര്യം ഇല്ലാതെ തന്ന് ബ്രോഡ് ബാന്‍ഡ് നെറ്റ് ലഭിക്കുന്നു.
ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഒരേ സമയം ഇന്‍ഡിപെന്‍ഡന്റായി ഇന്റര്‍നെറ്റ് കണക്റ്റാക്കാം .

ദോഷം:
ഇന്റര്‍നെറ്റ് കണക്ഷനുമേല്‍ യൂസര്‍ക്ക് നിയന്ത്രണങ്ങളില്ല.
സ്പൈവേറുകള്‍ ആഡ്വേറുകള്‍ തുടങ്ങിയ ഉപദ്രവകാരികള്‍ക്ക് യഥേഷ്ഠം നെറ്റ് ആക്സസ് ലഭിക്കുന്നു എന്നതിനാല്‍ ഒഴിവാക്കാനാവത്ത സാഹചര്യത്തിലൊഴികെ ഈ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യരുത്.

Wednesday, September 8, 2010

ഡി എസ് എല്‍ റൂട്ടര്‍ സെറ്റിങ് - ബ്രിഡ്ജ് മോഡ്

സാധാരണയായി മൂന്ന് രീതിയില്‍ ബ്രോഡ് ബാന്‍ഡ് ലഭ്യമാക്കം.
1. കമ്പ്യൂട്ടര്‍ നേരിട്ട് കണക്ഷന്‍ ഡയല്‍ ചെയ്യുന്ന രീതി. (ബ്രിഡ്ജ് മോഡ്)
2. ബ്രോഡ് ബാന്‍ഡ് റൂട്ടര്‍ സ്വയം കണക്ഷന്‍ സ്ഥാപിച്ച് കമ്പ്യൂട്ടറുമായി ഷെയര്‍ ചെയ്യുന്ന രീതി. (PPPOE)
3. നമ്മുടെ കമ്പ്യൂറിലേക്ക് മറ്റൊരു കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് കണക്ഷന്‍ ഷെയര്‍ ചെയ്യുന്ന രീതി. (Shared)

ആദ്യ രണ്ട് രീതിയിലും നമ്മുടെ കമ്പ്യൂര്‍ ഡി എസ് എല്‍ മോഡവുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.
ഇതിനായി കമ്പ്യൂട്ടര്‍ മോഡം എന്നിവ ഒരു ലാന്‍ പോര്‍ട്ട് വഴി ബന്ധിപ്പിക്കുക. പവര്‍ ഓണ്‍ ചെയ്ത് ഓ എസ് ലോഡായിക്കഴിഞ്ഞാല്‍ മോഡവും കമ്പ്യൂററും തമ്മിലുള്ള നെറ്റ് വര്‍ക്ക് ആരംഭിക്കേണ്ടതാണ്. മോഡത്തിന്റെ ഗേറ്റ്വേ ഡീഫോള്‍ട്ട് ഐ.പി അഡ്രസ്സായ 192.168.1.1 പിങ് ചെയ്താല്‍ ഡാറ്റാ നഷ്ടം വരാതെ തിരികെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഇതിനായി ടെര്‍മിനല്‍ എടുത്ത്

ping 192.168.1.1

എന്ന കമാന്റ് കൊടുക്കുക. ഇതില്‍ ഡാറ്റ നഷ്ടം വരാതെ തിരികെ ലഭിച്ചിരിക്കുന്നു എന്ന മെസ്സേജ്ജ് ലഭിച്ചാല്‍ മോഡവുമായുള്ള നെറ്റ് വര്‍ക്ക് ശരിയാണെന്ന് അനുമാനിക്കുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യാം.

ഗേറ്റ്വേ പിങ് ലഭിക്കാതെ വന്നാല്‍:
ഐ.പി അഡ്രസ്സ് കോണ്‍ഫിഗര്‍ ചെയ്തതില്‍ ഉള്ള പരാജയാവാനാ‍ണ് സാദ്ധ്യത.

ഐ.പി അഡ്രസ്സ് കോണ്‍ഫിഗര്‍ ചെയ്യല്‍:
രണ്ട് രീതിയില്‍ ഇത് ചെയ്യാം.

1.ഓട്ടോമാറ്റിക് അസൈന്‍ മെന്റ് - ഇതില്‍ ബ്രോഡ് ബാന്‍ഡ് റൂട്ടര്‍ ആണ് ഐ പി അഡ്രസ്സ് നല്‍കുന്നത്. ഇതിനായ് റൂട്ടറില്‍ ലാന്‍ സെറ്റിങ് DHCP എനേബിള്‍ഡ് ആയിരിക്കണം. എല്ലാ റൂട്ടറുകളും കമ്പനി ഡീഫാള്‍ട്ടായി DHCP എനേബിള്‍ഡ് ആയിരിക്കും. സെറ്റിങ് മാറ്റിയിട്ടില്ല എന്ന് ഉറപ്പില്ലെങ്കില്‍ റൂട്ടറിന്റെ പിറകില്‍ കാണുന്ന റീസെറ്റ് ബട്ടള്‍ അമര്‍ത്തി കമ്പനി ഡീഫോള്‍ട്ട് റീസെറ്റ് ചെയ്യുക. റീസെറ്റ് സ്വിച്ച് കാണാം .

ഇനി കമ്പ്യൂററിലെ ലാന്‍ കാര്‍ഡ് സെറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം.
sytem -> preference -> network connections എടുക്കുക.
ഇതില്‍ eth1 എന്നു കാണുന്നതാണ് എന്റെ ലാന്‍ കാര്‍ഡ്. (സാധാരണ ഇത് ith0 ആയിരിക്കും , ഇവിടെ രണ്ട് കാര്‍ഡ് ഉണ്ട് ) വലതു ഭാഗത്തായി കാണുന്ന Edit ഓപ്ഷന്‍ ക്ലിക്ക് ചെയുക.

ഐ പി വി4 സെറ്റിങ്സ് എടുക്കുക ,ഓട്ടോമാറ്റിക് ഡി എച്ച് സി പി സെലക്റ്റ് ചെയ്യുക., അപ്ലേ കൊടുക്കുക.

2.മാവുവല്‍ സെറ്റിങ്:
ഇതില്‍ ഐ.പി അഡ്രസ്സ് നമ്മള്‍ തന്നെ അസ്സൈന്‍ ചെയ്യുന്നു.
ഇതിനായ് മേലെ ലാന്‍ കാര്‍ഡിന്റെ ഐപി സെറ്റ് ചെയ്ത അതേ രീതി പിന്തുടരുക.
ഐ പി വി4 സെറ്റിങ്സ് എടുക്കുക, മാനുവല്‍ ഓപ്ഷന്‍ എടുക്കുക.

ഐ പി അഡ്രസ്സ് 192.168.1.10 എന്ന് കൊടുക്കുക (ഐ.പി യുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല)
ഡീഫോള്‍ട്ട് ഗേറ്റ് വേ എന്നിടത്ത് 255.255.255.0 എന്നും കൊടുക്കുക.

മോഡം ഇന്റര്‍ ഫേസ്:
മോഡവുമായി കമ്പ്യൂട്ടര്‍ ബന്ധം സ്ഥാപിച്ചു എന്ന് ഉറപ്പാക്കിയാല്‍ വെബ് ബ്രൌസര്‍ എടുക്കുക. (മോസില - ഡീഫോള്‍ട്ട്) അഡ്രസ്സ് ബാറില്‍ 192.168.1.1 എന്ന് അഡ്രസ്സ് അടിച്ച് നാവിഗേറ്റ് കൊടുക്കുക. ഇപ്പോള്‍ താഴെ കാണുന്ന് ഒരു വെബ് പേജ് തുറന്നു വരും.യൂസര്‍ നെയിം: admin
പാസ് വേഡ് : admin

ഇന്റര്‍ഫേസ് സെറ്റപ്പ് എടുക്കുക

ലാന്‍ സെറ്റപ്പ് എടുക്കുക. ഡി എച്ച് സി പി എനേബിള്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.

ഇന്റര്‍നെറ്റ് അല്ലെങ്കില്‍ വാന്‍ ക്ലിക്ക് ചെയ്യുക .

ബ്രിഡ്ജ്ഡ് മോഡ് സെലക്റ്റ് ചെയ്യുക
സേവ് ചെയ്ത് റീബൂട്ട് ചെയ്യുക. മോഡം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.

കമ്പ്യൂറില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ ലഭിക്കാന്‍ വേണ്ട സെറ്റിങുകള്‍ ആദ്യ പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ടെങ്കിലും ഒന്നൂടെ ചേര്‍ക്കുന്നു.
ആപ്ലിക്കേഷന്‍സ് -> ആക്സസറീസ് -> ടെര്‍മിനല്‍ എടുക്കക.

ഇതില്‍ "sudo su" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഇപ്പൊള്‍ നിങ്ങള്‍ക്ക് റൂട്ട് പ്രിവിലേജസ് ലഭിച്ചിരിക്കും, പ്രോമ്പ്റ്റീല്‍ #> എന്ന അടയാളം ഉണ്ടെന്കില്‍ അത് റൂട്ട് ആണ്.

പ്രോംപ്റ്റില്‍ "pppoeconf" എന്ന് ടൈപ്പ് ചെയ്യുക,

ppoe (പോയന്റ് ടു പോയന്റ് പ്രോട്ടോക്കോള്‍ ഓവര്‍ ഈതര്‍നെറ്റ് ) കോ‌ണ്‍ഫിഗര്‍ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. കൂടുതല്‍ ആലോചനകള്‍ക്ക് നില്‍ക്കാതെ എന്റര്‍ അടിക്കുക.


.ബ്രോഡ്‌ ബാന്‍ഡ് യൂസര്‍ നെയിം കൊടുക്കുക


പാസ്സ് വേഡ്‌ കൊടുക്കുക

തുടര്‍ന്ന് വരുന്ന സ്ക്രീനുകള്‍ വായിച്ച ശേഷം എന്റര്‍ അടിച്ച് പോയാല്‍ മതിയാകുന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ റെഡി.

ഇപ്രകാരം സെറ്റ് ചെയ്യുന്ന കണക്ഷന്‍ ബൂട്ടപ്പില്‍ തന്നെ കണക്റ്റാവുന്നതാണ്.
മാനുവലായി ഡിസ്കണക്റ്റ് ചെയ്യാന്‍ ടെര്‍മിനല്‍ എടുത്ത്

sudo poff dsl-provider

എന്ന് കമാന്റ് കൊടുത്താല്‍ മതി.

മാനുവലായി കണക്റ്റ് ചെയ്യാന്‍

sudo pon dsl-rovider

എന്ന് കമാന്റ് ഉപയോഗിക്കാം .

അപ്ഡേറ്റ്:
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസില്‍ മാനുവലായി ഐപി സെറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ കമാന്റ് മോഡില്‍ ചെയ്യാവുന്നതാണ്.
ടെര്‍മിനല്‍ എടുക്കുക

sudo ifconfig eth0 192.168.1.10 netmask 255.255.255.0 എന്ന് കമാന്റ് കൊടുക്കുക.

Friday, September 3, 2010

ഫയല്‍ പെര്‍മിഷന്‍ മാറ്റാന്‍ നോടിലസ് (Nautilus)

ലിനക്സ് ഫയലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായി വരുന്ന ഒന്നാണ് ഫയല്‍ പെര്‍മിഷനുകള്‍ വ്യത്യാസം വരുത്തുക എന്നത്. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ടെര്‍മിനലില്‍ കമാന്റ് മോഡില്‍ ഏറെ ശ്രമകരമായ ഒരു ജോലിയാണിത്. എന്നാല്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസില്‍ തന്നെ ഈ ജോലി ചെയ്യാന്‍ നോഷിലസ് നമ്മെ സഹായിക്കും.

കക്ക വര്‍ഗ്ഗത്തില്‍ (?) പെടുന്ന ഒരു സമുദ്ര ജീവിയാണ് നോടിലസ്, എന്നാല്‍ നോടിലസ് എന്ന് പദം ലിനക്സുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ അത് നോടിലസ് എന്ന് ഫയല്‍ മാനേജറിനെ പറ്റിയാണ്. GNOME desktop ന്റെ ഒഉദ്യോഗിക ഫയല്‍ മാനേജറാണ് Nautilus.

ഇതിനായി Terminal എടുത്ത് "nautilus" എന്ന് ടൈപ്പ് ചെയ്യുക, നോടിലസ് ഫയല്‍ ബ്രൗസര്‍ ഓപ്പണായി വരും.മറ്റ് ഫയല്‍ ബ്രൗസറുകളെക്കാള്‍ ഇതിനുള്ള മെച്ചം എന്തെന്നാല്‍ ഇത് അഡ്മിനിസ്റ്റ്റേറ്റീവ് പ്രിവിലേജുകളോടെയും അല്ലാതെയും ആരംഭിക്കാം എന്നതാണ്. റൂട്ട് യൂസര്‍ മോഡീല്‍ ഇത് ആരംഭിക്കാനായി ടെര്‍മിനലില്‍

sudo nautilus

എന്നു ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കുകയേ വേണ്ടൂ. റൂട്ട് യൂസര്‍ ആയി നൊഷിലസ് ആരംഭിക്കുന്ന പക്ഷം ഫയല്‍ പെര്‍മിഷന്‍സ് മാറ്റുക തുടങ്ങി റൂട്ട് പ്രിവിലേജസ് ആവശ്യമായ എല്ലാ ജോലികളുല്‍ നോടിലസ് വിന്‍ഡോയില്‍ ചെയ്യാവുന്നതാണ്. ഉദാഹരണമായി /boot/grub/grub.cfg എന്ന സിസ്റ്റം ഫയല്‍ റൂട്ട് ആയും നോര്‍മല്‍ യൂസര്‍ ആയും പ്രോപ്പര്‍ട്ടി വിന്‍ഡോ എടുത്തത് കാണുക. ഫയല്‍ സിസ്റ്റം ബ്രൌസ് ചെയ്ത് എടുക്കുന്ന ഫയലില്‍ മൌസ് വച്ച് വലത് ബട്ടണ്‍ ക്ലിക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി വിന്‍ഡോ എടുക്കുന്നത്.

ഇത് നോര്‍മല്‍ യൂസര്‍ ആയി ഫയല്‍ പ്രോപ്പര്‍ട്ടീസ് എടുത്തത്. ഇതില്‍ ഓപ്ഷനുകള്‍ ഒന്നും തന്നെ എനേബിള്‍ഡ് അല്ല എന്നത് ശ്രദ്ധിക്കുക.

റൂട്ട് യൂസര്‍ ആയി നോടിലസ് ഉപയോഗിച്ച് ഫയല്‍ പ്രോപ്പര്‍ട്ടീസ് എടുത്ത്ത്. ഫയല്‍ പെര്‍മിഷന്‍സ് റീഡ് റൈറ്റ് എല്ലാം എനേബിള്‍ഡ് ആണ്. ഇതില്‍ ആവശ്യമായ ടാബുകള്‍ തിരഞ്ഞെടുത്ത് റീഡ് ഓണ്‍ലി മാറ്റി റീഡ് റൈറ്റ് ആക്കാവുന്നതാണ്.

Monday, August 2, 2010

ഓപ്പണ്‍ സോഴ്സ് പ്രിന്റിങ്

ഏതാണ്ട് എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും കപ്സ് CUPS എന്ന ഓപ്പണ്‍ സോഴ്സ് പ്രിന്റിങ് സിസ്റ്റവുമായാണ് പുറത്തിറങ്ങുന്നത്. ഒട്ടനവധി പ്രിന്ററുകള്‍ക്ക് ആവശ്യമായ ഡ്രൈവറുകളും മറ്റ് സഹായങ്ങളും ഇതില്‍ നമുക്ക് ലഭിക്കും. എപ്സണ്‍ 1150 എന്ന പ്രിന്റര്‍ വരുന്നത് വിന്‍ഡോസ് ഡ്രൈവറുകള്‍ മാത്രം അടങ്ങിയാണ്, കമ്പനി സൈറ്റിലും വിന്‍ഡോസ് ഡ്രൈവറുകള്‍ മാത്രമേ ഉള്ളൂ. ഇത് ഓപ്പണ്‍ സോഴ്സ് ഡ്രൈവര്‍ ഉപയോഗിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നത് എപ്രകാരമാണെന്ന് താഴെ കൊടുക്കുന്നു. ഇതിനായി ലഭ്യമായ സപ്പോര്‍ട്ടുകളില്‍ നിന്നും ppd (Post Script Printer Description) ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. ലിങ്ക് ഇതാ അല്ലാതെ നേരിട്ട് ഈ കപ്പ്സ് സര്‍വ്വീസ് ഉപയോഗിച്ചും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ലഭിച്ച ഡ്രൈവര്‍ ഡീ കമ്പ്രസ്സ് ചെയ്ത് പിപിഡി ഫയല്‍ ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക.
വെബ് അടിസ്ഥാനമാക്കിയ കപ്സ് സര്‍വീസ് ഉബുണ്ടു പുതിയ വേര്‍ഷനുകളില്‍ ലഭ്യമാണ്. ഇതിനായി ബ്രൌസറില്‍ http://localhost.631 എന്ന് ടൈപ്പ് ചെയ്യുക.

കപ്പ്സ് വിന്‍ഡോ. കപ്സ് ഫോര്‍ അഡ്മിനിസ്ട്രേറ്റേഴ്സ് എന്ന ഭാഗത്ത് ആഡിങ് പ്രിന്റേഴ്സ് ആന്‍ഡ് ക്ലാസസ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

പ്രിന്റര്‍ മെനു വന്നിരിക്കുന്നു.

ഓതന്റിക്കേഷന്‍ വിന്‍ഡോ. ഉബുണ്ടുവില്‍ ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിമും പാസ്വേഡും കൊടുക്കുക.

പ്രിന്റര്‍ പോര്‍ട്ട് സെലക്റ്റ് ചെയ്യുക.

നേരിട്ട് പ്രിന്റര്‍ നിര്‍മ്മാതാവിനെ തിരഞ്ഞെടുത്ത് മുന്നോട്ട് പോകാം. നേരത്തെ തന്നെ പിപിഡി ഫയല്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുള്ളതിനാല്‍ ആ ഫയല്‍ ചേര്‍ക്കാനുള്ള രണ്ടാമത്തെ ഓപ്ഷന്‍ എടുത്ത് ബ്രൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയലിന്റെ ലൊക്കേഷന്‍ കൊടുക്കുക. ആഡ് പ്രിന്റര്‍ ബട്ടണ്‍ അമര്‍ത്തുക.

പ്രിന്റര്‍ ഇന്‍സ്റ്റളായിക്കഴിഞ്ഞിരിക്കുന്നു.

Tuesday, July 27, 2010

പ്രിന്റര്‍ - കാനണ്‍ 1200

ലിനക്സില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉണ്ടായ പ്രശ്നങ്ങളിലൊന്നായിരുന്നു പ്രിന്റര്‍ ഡ്രവര്‍. പ്രത്യേകിച്ച് എന്റെ പ്രിന്റര്‍ കാനണ്‍ പിക്സ്മ 1200. കാനണ്‍ സൈറ്റില്‍ ഈ മോഡലിനുള്ള ഡ്രൈവര്‍ ഇല്ലാത്തതും ലഭ്യമായ സമാന ഡ്രൈവര്‍ എല്ലാം തന്നെ ടാര്‍.ജി സെഡ് ഫോര്‍മാറ്റില്‍ ആയതും ഇന്‍സ്റ്റലേഷനു പ്രയാസം സൃസ്ടിച്ചു. എന്നാല്‍ ഉബുണ്ടു പുതിയ വേര്‍ഷന്‍ ഈ പണി താരതമ്യേന എളുപ്പമാക്കി. പിക്സ്മ 1200 നു ഡ്രൈവര്‍ ലഭ്യമായില്ലെങ്കിലും ചില ഉബുണ്ടു ഫോറങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് കാനണ്‍ പിക്സ്മ 1900 ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്തു. ടാര്‍.ജി സെഡ് ഫോര്‍മാറ്റ് തന്നെ. പക്ഷെ ഇന്‍സ്റ്റലേഷന്‍ ലളിതം.


ഡ്രൈവര്‍ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്തിരിക്കുന്നു, അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുകഒന്നാം ഘട്ടം ഡീ കമ്പ്രസ്സ് ചെയ്തിരിക്കുന്നു, ഇതില്‍ ആദ്യം cnijfilter common ഡബിള്‍ ക്ലിക്ക് ചെയ്യുകij printe Driver for linux എന്ന മേസ്സേജുമായി വിന്‍ഡോ വന്നിരിക്കുന്നു, അതില്‍ വലതു മൂലക്കായി ഇന്‍സ്റ്റാള്‍ കാണാം അത് ക്ലിക്ക് ചെയ്യുകഅഡ്മിനിസ്ടേറ്റീവ് പ്രിവിലേജസ് ആവശ്യമായ സംഗതിയായതിനാല്‍ പാസ്വേഡ് ചോദിക്കും, കൊടുക്കുകഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. അടുത്തതായി cnijfilter 1900 series എന്നത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒന്നാം ഘട്ടം കഴിയുന്നു.പ്രിന്റര്‍ പവര്‍ ഒണ്‍ ചെയ്ത് യുഎസ്ബി പോര്‍ട്ടില്‍ ഘടിപ്പിക്കുക.സേര്‍ചിങ് ഫോര്‍ പ്രിന്റര്‍ ഡ്രൈവര്‍ എന്ന് കാണിച്ച് പ്രിന്റര്‍ മെനു തുറന്നു വരും, ഇല്ലെങ്കില്‍ മെനുബാറില്‍ നിന്നും System -> Administration -> Printer എടുക്കുക, ആഡ് ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുക.സേര്‍ച്ചിങ് ഫോര്‍ ഡ്രൈവേര്‍ഴ്സ്കാനണ്‍ തിരഞ്ഞെടുക്കുക.ഇപ്പോള്‍ അതില്‍ 1900 എന്ന മോഡല്‍ കാണാം (ഇത് ഡ്രൈവര്‍ ഇന്‍സ്റ്റലേഷനുമുമ്പ് ഉണ്ടായിരുന്നില്ല). സെലക്റ്റ് ചെയ്ത് ഫൊര്‍വേഡ് കൊടുക്കുക. പ്രിന്ററിനു പേരു കൊടുക്കാനുള്ള ഒരു വിന്‍ഡോ കൂടി തുറന്നുവരും. ഐപി 1200 അല്ലെങ്കില്‍ മാറ്റിക്കൊടുക്കുക (ഇത് പ്രിന്റര്‍ സെറ്റിങുമായി ബന്ധപ്പെടുന്നില്ല, നമ്മുടെ സൗകര്യത്തിനായ് കൊടുക്കുന്നു എന്ന് മാത്രം.)ഡ്രൈവര്‍ ഇന്‍സ്റ്റാളായിക്കഴിഞ്ഞിരിക്കുന്നു.