ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Tuesday, July 27, 2010

പ്രിന്റര്‍ - കാനണ്‍ 1200

ലിനക്സില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉണ്ടായ പ്രശ്നങ്ങളിലൊന്നായിരുന്നു പ്രിന്റര്‍ ഡ്രവര്‍. പ്രത്യേകിച്ച് എന്റെ പ്രിന്റര്‍ കാനണ്‍ പിക്സ്മ 1200. കാനണ്‍ സൈറ്റില്‍ ഈ മോഡലിനുള്ള ഡ്രൈവര്‍ ഇല്ലാത്തതും ലഭ്യമായ സമാന ഡ്രൈവര്‍ എല്ലാം തന്നെ ടാര്‍.ജി സെഡ് ഫോര്‍മാറ്റില്‍ ആയതും ഇന്‍സ്റ്റലേഷനു പ്രയാസം സൃസ്ടിച്ചു. എന്നാല്‍ ഉബുണ്ടു പുതിയ വേര്‍ഷന്‍ ഈ പണി താരതമ്യേന എളുപ്പമാക്കി. പിക്സ്മ 1200 നു ഡ്രൈവര്‍ ലഭ്യമായില്ലെങ്കിലും ചില ഉബുണ്ടു ഫോറങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് കാനണ്‍ പിക്സ്മ 1900 ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്തു. ടാര്‍.ജി സെഡ് ഫോര്‍മാറ്റ് തന്നെ. പക്ഷെ ഇന്‍സ്റ്റലേഷന്‍ ലളിതം.


ഡ്രൈവര്‍ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്തിരിക്കുന്നു, അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുകഒന്നാം ഘട്ടം ഡീ കമ്പ്രസ്സ് ചെയ്തിരിക്കുന്നു, ഇതില്‍ ആദ്യം cnijfilter common ഡബിള്‍ ക്ലിക്ക് ചെയ്യുകij printe Driver for linux എന്ന മേസ്സേജുമായി വിന്‍ഡോ വന്നിരിക്കുന്നു, അതില്‍ വലതു മൂലക്കായി ഇന്‍സ്റ്റാള്‍ കാണാം അത് ക്ലിക്ക് ചെയ്യുകഅഡ്മിനിസ്ടേറ്റീവ് പ്രിവിലേജസ് ആവശ്യമായ സംഗതിയായതിനാല്‍ പാസ്വേഡ് ചോദിക്കും, കൊടുക്കുകഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. അടുത്തതായി cnijfilter 1900 series എന്നത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒന്നാം ഘട്ടം കഴിയുന്നു.പ്രിന്റര്‍ പവര്‍ ഒണ്‍ ചെയ്ത് യുഎസ്ബി പോര്‍ട്ടില്‍ ഘടിപ്പിക്കുക.സേര്‍ചിങ് ഫോര്‍ പ്രിന്റര്‍ ഡ്രൈവര്‍ എന്ന് കാണിച്ച് പ്രിന്റര്‍ മെനു തുറന്നു വരും, ഇല്ലെങ്കില്‍ മെനുബാറില്‍ നിന്നും System -> Administration -> Printer എടുക്കുക, ആഡ് ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുക.സേര്‍ച്ചിങ് ഫോര്‍ ഡ്രൈവേര്‍ഴ്സ്കാനണ്‍ തിരഞ്ഞെടുക്കുക.ഇപ്പോള്‍ അതില്‍ 1900 എന്ന മോഡല്‍ കാണാം (ഇത് ഡ്രൈവര്‍ ഇന്‍സ്റ്റലേഷനുമുമ്പ് ഉണ്ടായിരുന്നില്ല). സെലക്റ്റ് ചെയ്ത് ഫൊര്‍വേഡ് കൊടുക്കുക. പ്രിന്ററിനു പേരു കൊടുക്കാനുള്ള ഒരു വിന്‍ഡോ കൂടി തുറന്നുവരും. ഐപി 1200 അല്ലെങ്കില്‍ മാറ്റിക്കൊടുക്കുക (ഇത് പ്രിന്റര്‍ സെറ്റിങുമായി ബന്ധപ്പെടുന്നില്ല, നമ്മുടെ സൗകര്യത്തിനായ് കൊടുക്കുന്നു എന്ന് മാത്രം.)ഡ്രൈവര്‍ ഇന്‍സ്റ്റാളായിക്കഴിഞ്ഞിരിക്കുന്നു.

Monday, July 19, 2010

വിന്‍ഡോസ് ബൂട്ട് ലോഡറില്‍ ഉബുണ്ടു

മുന്നറിയിപ്പ്:
പരിചയമില്ലാത്തവര്‍ ഈ പോസ്റ്റ് പരീക്ഷിക്കരുത്, തെറ്റുകൾ വരുന്ന പക്ഷം മൊത്തം കമ്പ്യൂട്ടര്‍ ഡാറ്റ നഷ്ടപ്പെട്ടുപോകാന്‍ സാദ്ധ്യത ഉണ്ട്...

മള്‍ട്ടി ഓ എസ് ആയി ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുന്നത് കഴിഞ്ഞ പോസ്റ്റില്‍ കണ്ടല്ലോ. ഗ്രബ് എന്ന യൂട്ടിലിറ്റിയാണ് മള്ട്ടി ബൂട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നത്. വിന്‍ഡോസ് 7 , എക്പി എന്നിവയും ഒപ്പം ഉബുണ്ടുവും ഇന്സ്റ്റാള്‍ ചെയ്യുന്ന കമ്പ്യൂട്ടറില്‍ ആദ്യം ഗ്രബ് മെനുവില്‍ നിന്നും വിന്‍ഡോസ് ബൂട്ട് ലോഡര്‍ തിരഞ്ഞെടുക്കുകയും തുടര്ന്ന് വിന്ഡോസ് മെനുവില്‍ നിന്നും എക്സ്പിയോ സെവനോ തിരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഗ്രബ് ഇഷ്ടമല്ലാത്തവര്ക്കും ഈ മൂന്നു മെനുവും ഒന്നിച്ച് ആക്കണം എന്ന് ആഗ്രഹിക്കുന്നവരും ഈ രീതി പരീക്ഷിച്ചു നോക്കാം.

നിർബന്ധമായും കൈവശം ഉണ്ടാവേണ്ടവ
1. വിൻഡോസ് ഇൻസ്റ്റലേഷൻ സി.ഡി
2. ഉബുണ്ടു ഇൻസ്റ്റലേഷൻ ലൈവ് സിഡി
3. സുപ്പർ ഗ്രബ് (അത്യാവശ്യം വന്നാൽ ഉപയോഗിക്കാൻ മാത്രം)

നിലവില്‍ എക്സ്പി ഇന്സ്റ്റാള്‍ ചെയ്തിട്ടുള്ള കമ്പ്യൂട്ടറില്‍ ഉബുണ്ടു ഇന്സ്റ്റാള്‍ ചെയ്യുമ്പോള്‍:

1) ആദ്യം ലൈവ് സിഡിയിൽ ബൂട്ട് ചെയ്യുക.

2) ഉബുണ്ടു ലൈവ് ലോഡായിക്കഴിഞ്ഞാൽ ടെർമിനൽ എടുക്കുക.

3) fdisk -l കമാന്റ് കൊടുത്ത് ഫലമായി കിട്ടുന്ന ഹാർഡ് ഡിസ്ക് പാർട്ടീഷൻസ് ലിസ്റ്റ് എഴുതി വക്കുക, ഹാർഡ് ഡിസ്ക് പേര് എഴുതിവക്കുക. ഹാർഡ് ഡിസ്കിനു sda എന്നും ഓരോ പാർട്ടീഷനുകൾ sda1, sda2,... എന്നിങ്ങനെയും ആയിരിക്കും സാധാരണഗതിയിൽ.

4) നിലവിലെ മാസ്റ്റർ ബൂട്ട് റെക്കോഡ് സേവ് ചെയ്യുക. ഇതിനായി ടെർമിനലിൽ
sudo dd if=/dev/sda of=mbr.save bs=512 count=1
എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിച്ചാൽ മതി. ഇപ്പോൾ ഹോം ഫോൾഡറിൽ mbr.save എന്ന പേരിൽ ഒരു ഫയൽ ഉണ്ടാകും. ഇത് സേഫായി ഒരു ഡിക്സിലേക്ക് കോപ്പി ചെയ്തു വക്കുക.

5) സി ഡ്രൈവ് തുറക്കുക (വിൻഡോസ് ഇൻസ്റ്റലേഷൻ ഡ്രൈവ്), അതിൽ ntldr എന്ന് ഫയൽ കാണും ഇത് കട്ട് ചെയ്ത് സേഫായ ഒരു സ്ഥലത്ത് സൂക്ഷിക്കുക.

6) ഇത്രയും ചെയ്ത ശേഷം ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുക.ലിങ്ക് . സാധാരണ ഗതിയിൽ വിൻഡോസ് എക്സ്പി കാണിക്കാതെ ഉബുണ്ടു മാത്രമായി ഇൻസ്റ്റാൾ ചെയ്യും.

7)ഇന്റ്സാൾ ചെയ്ത ഉബുണ്ടു പ്രവർത്തിപ്പിക്കുക.

8) ടെർമിനൽ എടുത്ത് 4ആം സ്റ്റെപ്പിൽ പറഞ്ഞപോലെ മാസ്റ്റർ ബൂട്ട് റെക്കോർഡ് വീണ്ടും ബാക്കപ്പ് ചെയ്യുക. ഇതിനു ubuntu.save എന്ന് പേരുകൊടുക്കണം. (നേരത്തെ സേവ് ചെയ്ത എക്സ്പി എം.ബി.ആർ നിന്നും വേർ തിരിച്ചറിയാൻ)

9) ഇപ്പൊൾ സേവ് ചെയ്ത ഉബുണ്ടു മാസ്റ്റർ ബൂട്ട് റെക്കോഡ് സി ഡ്രൈവിലേക്ക് കോപ്പി ചെയ്യുക. ഇപ്പോൾ അതിന്റെ പാത്ത് c:\ubuntu.save ആയിരിക്കുമല്ലോ.
10) നേരത്തെ കട്ട് ചെയ്ത് മാറ്റി വച്ച ntldr ഫയൽ തിരികെ സി ഡ്രൈവിലേക്ക് തന്നെ കോപ്പി ചെയ്യുക.

11. ജി എഡിറ്റ് ഉപയോഗിച്ച് സി ഡ്രൈവിലെ boot.ini ഫയൽ തുറക്കുക.
C:\ubuntu.save="Ubuntu 10.04"
എന്ന് ചേർത്ത് സേവ് ചെയ്യുക.

12. എക്സ്പിയിൽ ബൂട്ട് ചെയ്യാനുള്ള എംബിആർ (mbr.save) റിസ്റ്റോർ ചെയ്യുക.
ഇതിനു നേരത്തെ സേവ് ചെയ്ത mbr.save ഹോം ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുക. പാത്ത് കൺഫ്യൂഷൻ ആവാതിരിക്കാനാണിത്
sudo dd if=mbr.save of=/dev/sda bs=512 count=1

എന്ന് ടൈപ്പ് ചെയ്ത് എന്റർ കൊടുക്കുക. അല്ലെങ്കിൽ റീബൂട്ട് ചെയ്ത് വിൻഡോസ് സിഡിയിൽ ബൂട്ട് ചെയ്ത് റിക്കവറി കൺസൊളിൽ fixmbr കമാന്റ് കൊടുക്കുക.

റീ ബൂ‍ട്ട് ചെയ്യുക.
വിൻഡോസ് ബൂട്ട് ലോഡറിൽ ഉബുണ്ടു എന്ന ഓപ്ഷൻ വന്നിട്ടുണ്ടാവും.

Friday, July 16, 2010

സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളും കൂട്ടിച്ചേര്‍ക്കലുകളും

ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന പാക്കേജുകള്‍ എല്ലാം തന്നെ അടങ്ങിയതാണ് 10.04 സി.ഡി. എന്നിരുന്നാലും മള്‍ട്ടീമീഡിയ തുടങ്ങി പല ഉപയോഗവും പൂര്‍ണ്ണ തോതില്‍ നടക്കണമെങ്കില്‍ കൂടുതല്‍ സോഫ്ട്റ്റ്വെയറുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും, ഇപ്രകാരം അധികമായി സോഫ്റ്റ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും നിലവിലുള്ളവ സൗകര്യാനുസരണം അപ്ഗ്രേഡ് ചെയ്യാനും ആവശ്യമായ സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഉബുണ്ടു സോഫ്റ്റ് വെയര്‍ സെന്റര്‍:
ഉബുണ്ടുവില്‍ ലഭ്യമായതും ഇന്സ്റ്റാള്‍ ചെയ്യാവുന്നതുമായ സോഫ്റ്റ്വെയറുകളുടെ ഒരു ഇന്ഡക്സാണ് ഈ യൂട്ടിലിറ്റി.
ഇത് പ്രവര്‍ത്തിപ്പിക്കാന്‍ മെനുബാറില്‍ നിന്നും Applications -> Ubuntu Software Center എടുക്കുക.


സ്കീന്‍ ഷോട്ട് നോക്കുക.
ഇതില്‍ ഇടതു പ്ലയിനില്‍ Get software Installed Software എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങള്‍ കാണാം.

ഇന്സ്റ്റാള്‍ഡ് സോഫ്റ്റ് വെയര്‍
എന്നാല്‍ കമ്പ്യൂട്ടറില്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സോഫ്റ്റ് വെയറുകളുടെ വിവരങ്ങളാണ്.


ഇവ അണ്‍ഇന്സ്റ്റാള്‍ ചെയ്യണമെങ്കില്‍ വലത്തുഭാഗത്തായി കാണുന്ന അണ്‍ ഇന്സ്റ്റാള്‍ ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതിയാകുന്നതാണ്.

ഗെറ്റ്സോഫ്റ്റ് വെയര്‍ എന്ന മെനുവില്‍ നിന്നും ഓരോ കാറ്റഗറി അടിസ്ഥാനത്തിലോ മൊത്തമായോ‌ എടുത്ത് ആവശ്യമായ സോഫ് വെയറുകള്‍ തിരയാവുന്നതാണ്. ഉബുണ്ടു നേരിട്ട് നല്‍കുന്നത് , കാനോണിക്കലിന്റെ പാര്‍ട്ട്ണര്‍മാര്‍ നല്കുന്നത്, വിന്ഡോസ് കോമ്പാറ്റിബിലിറ്റി പ്രോഗ്രാമായ വൈനിന്റെ ടീം നല്കുന്നതെന്ന് മൂന്ന് അടിസ്ഥാന വിഭാഗങ്ങളിലായാണ് സോഫ്വെയറുകള്‍ തരം തിരിച്ചിരിക്കുന്നത്.ഇതുകൂടാതെ എഡുക്കേഷന്‍, മള്‍ട്ടീമീഡിയ, ഗെയിം തുടങ്ങിയ വിഭാഗങ്ങളായും ഇതു ക്രമീകരിക്കാം. വിന്ഡോയുടെ വലതെ മുകള്‍ മൂലക്ക് സേര്‍ച്ച് വിന്ഡോ കാണാം. ഏതൊരു കമ്പ്യൂട്ടര്‍ ഉപഭോക്താവിനെയും സന്തൊഷിപ്പിക്കാന്‍ പോന്ന സോഫ്വെയര്‍ ശേഖരം തന്നെ ഇവിടെ കാണാമെന്ന് നിസ്സംശയം പറയാം .

ഒറ്റ സോഫ്റ്റ്വെയറുകള്‍ മാത്രമായി ഇന്സ്റ്റാള്‍ ചെയ്യാനും മറ്റും ഈ യൂട്ടിലിറ്റി ഉപയോഗിക്കാം.

സിനാപ്റ്റിക്ക് പാക്കേജ് മനേജര്‍:
സോഫ്വെയറുകള്‍ ഏറെയും പാക്കേജുകളായാണ് ഇസ്ന്റാള്‍ ചെയ്യപ്പെടുക. ഒന്നിലധികം സോഫ്വെറുകളൂടെ ഒരു കൂട്ടമാണ് പാക്കേജ്, ഓപ്പണ്‍ ഓഫീസ് തുടങ്ങിയവ ഉദാഹരണങ്ങളായി പറയാം. ഇടക്കിടെ അപ്ഡേറ്റ് ചെയ്യപ്പെട്ടുകോണ്ടിരിക്കുന്ന ഇവയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ലഭ്യമാക്കാനും പുതിയതായി പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും പാക്കേജ് മാനേജര്‍ നമ്മളെ സഹായിക്കുന്നു.
ഇതിനായി മെനുബാറില്‍ നിന്നും System -> Administration -> Synaptic Package Manager എടുക്കുക. ഇടതു പ്ലയിനില്‍ വിവിധ വിഭാഗങ്ങളിലായി പാക്കേജുകള്‍ തരം തിരിച്ചിരിക്കുന്നു. വലത് ഭാഗത്ത് നിലവില്‍ കമ്പ്യൂട്ടറില്‍ ഇവ ഇസ്ന്റാള്‍ ചെയ്തിട്ടുണ്ടോ എന്നും വേര്‍ഷന്‍ ഏതാണെന്നും കാണാവുന്നതാണ്. സേര്‍ച്ച് വിന്‍ഡോയില്‍ പേരു കൊടുത്ത് ആവശ്യമുള്ളവ തിരയുകയുമാവാം. ഡയലപ്പ് പാക്കേജായ Wvdial തിരയാനായി കൊടുത്ത ഫലങ്ങളാണ് താഴെ കാണുന്നത്.


Wvdial സെലക്റ്റ് ചെയ്യുക, മാക്ക് ഫോര്‍ ഇസ്ന്റളേഷന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക .

ഈ പാക്കേജ് ഇന്സ്റ്റാള്‍ ചെയ്യാന്‍ അധികമായി വേണ്ടുന്ന കാര്യങ്ങളടക്കം പരാമര്‍ശിച്ചുകൊണ്ട് ഒരു വിന്ഡോ വന്നിരിക്കുന്നു , അതില്‍ അപ്ലേ കൊടുക്കുക.


ഇന്സ്റ്റാള്‍ ചെയ്യെണ്ട സോഫ് വെയറിന്റെ ബോകില്‍ ടിക്ക് വന്നിരിക്കുന്നു, മുകളിലായി കണുന്ന അപ്ലേ ബട്ടണ്‍ അമര്‍ത്തുക.


ആവശ്യമായ എല്ലാ പാക്കേജുകളും ഡൗണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യപ്പെടും . ഏതു വേര്ഷനാണ് ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഏറ്റവും പുതിയ വേര്‍ഷന്‍ ഏതാണെന്നും മറ്റുമുള്ള വിവരങ്ങളും പാക്കേജ് മാനേജര്‍ നമുക്ക് തരുന്നു.
ഗ്രാഫില്‍ യൂസര്‍ ഇന്റര്‍ ഫേസുകള്‍ ഉബുണ്ടു പ്രവര്‍ത്തനം വളരെ എളുപ്പമാക്കുന്നു

Sunday, July 11, 2010

വിന്‍ഡോസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍

ഉബുണ്ടുവില്‍ കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ എന്നും വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഉബുണ്ടുവില്‍ ഓടിക്കുന്നത് എങ്ങിനെ എന്നും നോക്കാം.
ഉബുണ്ടുവ് വരുന്നതുതന്നെ സോഫ്റ്റ്വെയര്‍ സെന്റര്‍ എന്ന സൗകര്യം ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടാണ്.
ലിനക്സ് പ്ലാറ്റ് ഫോമില്‍ ഓടിക്കാവുന്ന ഏതാണ്ടെല്ലാ സോഫ്റ്റ് വെയറുകളും ഇവിടെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്റര്‍നെറ്റ് കണക്ഷന്‍ തയ്യാറായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മെനുബാറിലെ Applications ടാബില്‍ നിന്നും Ubuntu Software Center ക്ലിക്ക് ചെയ്യുക.


സ്ക്രീന്‍ഷോട്ട് നോക്കുക, സേര്‍ച്ച് വിന്‍ഡോയില്‍ തിരയാനുദ്ദേശിക്കുന്ന പേര് കൊടുത്ത് സേര്‍ച്ച് ചെയ്താല്‍ ആവശ്യമുള്ള റിസള്‍ട്ട് ലഭിക്കും. അതില്‍ കാണുന്ന ഇന്സ്റ്റാള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആവശ്യമായ എല്ലാ സോഫ്റ്റ്വെയറുകളും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് ഇന്സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ്.

ഇനി വിന്‍ഡോസ് പ്രോഗ്രാമുകള്‍ എപ്രകാരം ഉബുണ്ടുവില്‍ ഓടിക്കാമെന്ന് നോക്കാം .
ഇതിനായി വൈന്‍ എന്ന പ്രോഗ്രാം ഇന്സ്റ്റാള്‍ ചെയ്യെണ്ടതുണ്ട്.
മേലെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന പോലെ വൈന്‍ തിരഞ്ഞെടുത്ത് ഇന്സ്റ്റാള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഡൗണ്ലോഡ് മുന്നേറിക്കൊണ്ടിരിക്കുന്നു.

വൈന്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ Applications -> Wine എന്ന ടാബില്‍ കാണാവുന്നതാണ്.

ഇന്സ്റ്റാള്‍ ചെയ്യേണ്ട പ്രോഗ്രാം എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ വിത്ത് വൈന്‍ കൊടുത്താല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ വിന്‍ഡോസ് പ്രോഗ്രാം തയ്യാറാകും . ഈ സ്കീന്‍ ഷോട്ടുകള്‍ ഇപ്രകാരം ഇന്സ്റ്റാള്‍ ചെയ്ത ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയ്യാര്‍ ചെയ്തതാണ്

Friday, July 9, 2010

ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ

പ്രാദേശിക ഭാഷാ സപ്പോർട്ടിന് ഏറ്റവും പ്രധാനമാണല്ലോ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക എന്ന ഘട്ടം.ഉബുണ്ടു 10.04 ഡീഫോൾട്ടായി മീര ഫോണ്ടുമായാണ് വരുന്നത്. അതിനാൽ തന്നെ അഞ്ജലി ഫോണ്ടുകളിൽ ചില്ല് പ്രശ്നം കാണപ്പെടുന്നു. ഇത് പരിഹരിക്കാൻ അഞ്ജലി ഓൾഡ് ലിപി ഇൻസ്റ്റാൾ ചെയണം. വിൻഡോസിലെ പോലെ തന്നെ ഒറ്റ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ ഉബുണ്ടുവിലും പ്രയാസം നേരിടുന്നില്ല. ചിത്രം നോക്കുക

നമുക്ക് ഇന്റ്സ്റ്റാൾ ചെയ്യേണ്ട ഫോണ്ട് ഡൗൺലോഡ് ചെയ്യുക, അത് തുറക്കുക. താഴെ വലത്തേ മൂലക്കായി ഇൻസ്റ്റാൾ ഓപ്ഷൻ കാണാവുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതാണ്.

അപൂർവ്വം സന്ദർഭങ്ങളിൽ മേലെ കാണിച്ച പ്രകാരം ഫോണ്ട് ഇൻസ്റ്റാൾ ചെയ്താലും സിസ്റ്റം ആ ഫോണ്ട് എടുത്തിട്ടുണ്ടാവില്ല. സിസ്റ്റം ഫോണ്ട് കാഷ് ഒന്ന് റിഫ്രഷ് ചെയ്യുക എന്നതാണ് ഇതിനു പ്രതിവിധി. ഏതു ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയോ അൺ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തുകഴിഞ്ഞാലും ഇപ്രകാരം ഫോണ്ട് കാഷ് റിഫ്രഷ് ചെയ്യുന്നതാണ് ഉത്തമം.

ഇതിനായി ടെർമിനൽ എടുത്ത് അതിൽ താഴെ പറയുന്ന കമാന്റ് റൺ ചെയ്യിക്കുക.

fc-cache -v -f

ഇപ്പോൾ നിലവിലുള്ള എല്ലാ ഫോണ്ടുകളും റിഫ്രഷ് ചെയ്ത് ജോലി വിജയകരമായി പൂർത്തിയാക്കിയതായി മെസ്സേജ് ലഭിക്കും, ഫോണ്ടുകൾ ഉപയോഗത്തിനു തയ്യാറായിരിക്കും.

ഒന്നിൽ കൂടുതൽ ഫോണ്ട് ഉണ്ടെങ്കിൽ അത് നേരിട്ട് ഫോണ്ട്സ് ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്താൽ മതിയാകുന്നതാണ്. അതുപോലെ തന്നെ ഫോണ്ട് നീക്കം ചെയ്യുന്നതിനും ഇപ്രകാരം ഫോണ്ട്സ് ഫോൾഡറിൽ നിന്നും പ്രസ്തുത ഫോണ്ട് ഡിലീറ്റ് ചെയ്താൽ മതി. എന്നാൽ വിൻഡോസിനെ അപേക്ഷിച്ച് ഈ ഇൻസ്റ്റലേഷൻ സങ്കീർണ്ണമാണെന്നു പറയാം. ഇതിനു പ്രധാന കാരണം ഫോണ്ട് ഒന്നിൽ കൂടുതൽ സ്ഥലത്ത് ആണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത് എന്നുള്ളതണ്.

ഫോണ്ട് ഫോൾഡറുകൾ കണ്ടെത്തൽ.
നമ്മുടെ സിസ്റ്റത്തിലെ ഫോണ്ട് ഫോൾഡറുകൾ കണ്ടെത്താൻ താഴെ പറയുന്ന രീതി അവലംബിക്കാം.


Places ->File syetem -> etc-> fonts തുറക്കുക.
അതിൽ fonts.cfg എന്ന ഫയൽ തുറക്കുക. ചിത്രം കാണൂ.

ഫയൽ ശ്രദ്ധിച്ചു നോക്കിയാൽ ആദ്യ ഭാഗത്തുതന്നെ ഫോണ്ട്സ് ഡയറക്റ്ററി ലിസ്റ്റ് കാണാവുന്നതാണ്,പ്രധാനമായും നാലു ഡയറക്റ്ററികൾ താഴെ കൊടുക്കുന്നു.

1)usr/share/font

2)usr/XIIR6/lib/XII/fonts

3)usr/local/share/fonts

4)home/(user name)/ /.fonts

ഇതിൽ ആദ്യ മൂന്ന് ഡയറക്റ്ററികളും വിസിബിളാണ്, എന്നാൽ നാലാമത്തെ ഡയറക്റ്ററി ഹിഡൺ ആണ്.
എന്നാൽ ഫോണ്ട് വിൻഡോയിൽ ഇൻസ്റ്റാൾ ബട്ടൺ അമർത്തി ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ഫോണ്ടുകൾ ഈ ഡയറക്റ്ററിയിലേക്കാണ് പോകുന്നതെന്നതിനാൽ ഇത് ഒഴിവാക്കാനുമാവില്ല.

ഹിഡൺ ഫയത്സ് കാണാൻ ഫയൽ ബ്രൗസർ വിൻഡോയിൽ വ്യൂ ഓപ്ഷനിൽ “Show hiden files” ടിക് ചെയ്താൽ മതിയാക്കുന്നതാണ്.

ഇത് യൂസർ/ഷെയർ/ഫോണ്ട് ഫോൾഡറിൽ നമുക്ക് ഇൻസ്റ്റാൾ ചെയ്യെണ്ട ഫോണ്ടുകൾ ഇതിലേക്ക് കോപ്പി ചെയ്ത ശേഷം ഫോണ്ട് കാഷ് റിഫ്രഷ് ചെയ്യുക. (മുകളിൽ വിശദീകരിച്ചിട്ടുണ്ട്)

ഇത് അഞ്ജലി ഇൻസ്റ്റാൾ ചെയ്ത ശേഷം യൂസർ/ ഹോം/ /.ഫോണ്ട് ഫോൾഡർ തുറന്നപ്പോൾ കാണുന്നത്. ഇൻസ്റ്റാൾ ചെയ്ത അഞ്ജലി ഇവിടെ ഒളിച്ചിരിക്കുന്നു.