ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Thursday, October 7, 2010

വിന്‍ഡോസ് പ്രിന്റര്‍ ഷെയര്‍ ചെയ്യാം

ഉബുണ്ടു 10.04 ഉപയോഗിച്ച് നെറ്റ് വര്‍ക്കിങ് ചെയ്തത് കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി കണ്ടു കഴിഞ്ഞു. വിന്‍ഡോസ് പ്രിന്റ്റര്‍ ഷെയര്‍ ചെയ്യാന്‍ പ്രവര്‍ത്തന സജ്ജമായ നെറ്റ് വര്‍ക്ക് ആവശ്യമാണ്.

പഴയ നെറ്റ് വര്‍ക്ക് കോണ്‍ഫിഗറേഷന്‍ ഇവിടെ വായിക്കാം.

ആവശ്യമായ സാംബ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു ഫയര്‍ ഷെയറിങ് പോസ്റ്റ് നോക്കാം.

വിന്‍ഡോസില്‍ മെഷീനില്‍ പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഷെയര്‍ ചെയ്യുക. പ്രിന്ററിനു ആവശ്യമായ ഡ്രൈവര്‍ ഫയല്‍ ഉബുണ്ടുവിലുണ്ടെന്ന് ഉറപ്പ് വരുത്തുക, അല്ലാത്ത പക്ഷം ഡൌണ്‍ലോഡ് ചെയ്യുക.

System -> Administration -> Printing എടുക്കുക

ആഡ് പ്രിന്റര്‍ കൊടുക്കുക.

നെറ്റ് വര്‍ക്ക് പ്രിന്റര്‍ എക്സ്പാന്‍ഡ് ചെയ്യുക

വിന്‍ഡോസ് പ്രിന്റര്‍ വയ സാംബ തിരഞ്ഞെടുക്കുക.

പാത്ത് ബ്രൗസ് ചെയ്ത് കൊടുക്കുക.

പ്രിന്റര്‍ ലൊക്കേറ്റ് ചെയ്തു കഴിഞ്ഞു, ഡ്രൈവറിനായി തിരയുന്നു.

പ്രിന്റര്‍ മാനുഫാക്ചര്‍ തെരഞ്ഞെടുക്കുക

മോഡല്‍ തിരഞ്ഞെടുക്കുക

പ്രിന്റര്‍ റെഡി ആയിരിക്കുന്നു.

5 comments:

അനില്‍@ബ്ലോഗ് // anil said...

വിന്‍ഡോസിലെ പ്രിന്റര്‍

അനൂപ്‌ കോതനല്ലൂര്‍ said...

അനിലേട്ടാ വളരെ വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്.
പിന്നെ സുഖമല്ലെ.കുറെ കാലമായി ഇവിടെ വന്നിട്ട്.

ശ്രീ said...

പോസ്റ്റ് നന്നായി, മാഷേ

ഉമേഷ്‌ പിലിക്കൊട് said...

ഉബുണ്ടുവില്‍ pendrive എങ്ങനെ ബ്ലോക്ക്‌ ചെയ്യാം ? കുത്തുമ്പോള്‍ പാസ്സ്‌വേര്‍ഡ്‌ ചോദിക്കുന്ന രീതിയില്‍ ? 8.10.-10.10

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

വിജ്ഞാനപ്രദം...!