ടാറ്റാ ഫോട്ടോണ്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് കോണ്‍ഫിഗര്‍ ചെയ്യുന്നതെപ്രകാരം എന്ന് ചില സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. റ്റാറ്റാ ഫോട്ടോണ്‍ ഐഡിയ നെറ്റ് കണക്റ്റ് തുടങ്ങിയ എല്ലാ വയര്‍ലസ് ബ്രോഡ് ബാന്‍ഡ് കണക്ഷനുകളും ഉബുണ്ടുവിലെ നെറ്റ് വര്‍ക്ക് കണക്ഷന്‍സ് എന്ന ടൂള്‍ ഉപയോഗിച്ച് എളുപ്പം തന്നെ കോണ്‍ഫിഗര്‍ ചെയ്യാം. കേബിള്‍ കണക്റ്റ് ചെയ്ത ജി പി ആര്‍ എസ് കോണ്‍ഫിഗര്‍ ചെയ്യുന്നതെങ്ങിനെ എന്ന് മുമ്പൊരു പോസ്റ്റ് ഇടുകയുണ്ടായി. അതേ പോലെ തന്നെ ആണ് ഇതു ചെയുന്നത്. എങ്കിലും ഒരിക്കല്‍ കൂടി പോസ്റ്റുന്നു.
Prefefence -> Network Connections എടുക്കുക.

മൊബൈല്‍ ബ്രോഡ് ബാന്‍ഡ് എന്ന ടാബ് ക്ലിക്ക് ചെയ്യുക, വലതുഭാഗത്തായി കാണുന്ന ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നമ്മുടെ വയര്‍ലസ് ഡിവൈസ് ഓട്ടോമാറ്റിക്കായി ഡിക്റ്റക്റ്റ് ചെയ്തിരിക്കുന്നു, ഫോര്‍വേഡ് കൊടുക്കുക

പ്രോവൈഡര്‍ ഓപ്ഷനില്‍ നിന്നും ടാറ്റാ ഇന്‍ഡിക്കോമ്ം ഫോട്ടോണ്‍ + എടുക്കുക ഫോര്‍വേഡ് കൊടുക്കുക.

ശരിയല്ലെ എന്ന് ഉറപ്പ് വരുത്തുക, അപ്ലേ കൊടുക്കുക.

യൂസര്‍ നെയിം പാസ്സ്വേഡ് എന്നിവയില്‍ "internet" എന്ന് കൊടുക്കുക , കണക്റ്റ് ഓട്ടോമാറ്റിക്കലി ക്ലിക്ക് ചെയ്യുക.
കുറിപ്പ്:
അയച്ചു തന്നത് അഫ്സല്‍ എന്ന സുഹൃത്ത്.
10 comments:
ടാറ്റാ ഫോട്ടോണ്‍
അനില്‍,
ഞാന്‍ ഉപയോഗിക്കുന്നതും ഇതേ ഡിവൈസ് തന്നെയാണ്, പക്ഷെ സര്‍വീസ് പ്രോവൈടര്‍ ബി.എസ്.എന്‍.എല്‍ ആണ്. ഉബുണ്ടു 10.04 ല്‍ ഇന്റര്‍നെറ്റ് കോണ്‍ഫിഗര്‍ ചെയ്തു. പക്ഷെ ഇന്റര്‍നെറ്റ് കണക്ട് ആകുന്നില്ല. അനില്‍ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടുകളില്‍ ഉള്ളതുപോലെ തനെയാണ് ഞാനും കോണ്‍ഫിഗര്‍ ചെയ്തിരുന്നത്, ചില വ്യത്യാസങ്ങള്‍ വരുത്തിയത് സര്‍വീസ് പ്രോവൈടര്‍, യൂസര്‍ നെയിം, പാസ്സ്വേഡ് എന്നിവയില്‍ മാത്രം. ഇതേ സിസ്റ്റത്തില്‍ വിന്‍ഡോസില്‍ ഈ കണക്ഷന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുവാന്‍ സഹായിക്കുമോ?
സന്തോഷ്, അത് ഇവിഡിഒ ആണോ ?
ബി എസ് എന്‍ എല്‍ കോണ്ഫിഗര്‍ ചെയ്യാന്‍ പ്രശ്നം കാണുന്നു എന്ന് പലരും പറയുന്നു.
ഡിവൈസ് ഡിറ്റക്റ്റ് ചെയ്യുന്നു എന്നാണ് കമന്റില്‍ നിന്നും മനസ്സിലാകുന്നത്.
എന്ത് എറര്‍ മെസ്സേജാണ് വരുന്നത്?
ഡിവൈസ് കണക്റ്റ് ചെയ്തശേഷം
sudo tail -f /var/log/messages
എന്ന കമാന്റ് കൊടുത്ത് മോഡം എന്തുപേരിലാണ് കാണുന്നതെന്ന് പറയാമോ?
ഉദാ : /dev/ttyACM0
അനില്‍, അത് ഇവിഡിഒ ആണ്. സ്ക്രീനിന്റെ മുകളില്‍ വലത്തെ അറ്റത്തുള്ള നെറ്റ്‌വര്‍ക്ക് ഐക്കണിനു താഴെ വയര്‍ലെസ്സ് ബ്രോഡ് ബാന്‍ഡ് എന്നതില്‍ ഈ കണക്ഷന്‍ ലിസ്റ്റ് ചെയ്തു കാണിക്കുന്നുണ്ട്, പക്ഷെ ഡിസ്കണക്റ്റഡു എന്നാണു കാണിക്കുന്നത്. എങ്ങനെയാണ് കണക്റ്റ് ചെയ്യുന്നത്? ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു എന്നല്ലാതെ അത് എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്ന് വ്യക്തമായ് ഒരു അറിവും എനിയ്ക്കില്ല. അനില്‍ നല്‍കിയ കമാന്‍ഡ് എവിടെയാണ് നല്‍കേണ്ടത് എന്നും അറിയില്ല. :(
ഓ.കെ സന്തോഷ്,
ഒരു രണ്ട് ദിവസം തരൂ.
ശരിയാക്കാം.
പ്രിയ അനില്‍ സാറേ,
നല്ല സങ്കോചമുണ്ട് പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍.എന്നാലും ഒരു കൈ സഹായം കിട്ടുമല്ലോയെന്നു കരുതിയാണിതയക്കുന്നത്.ഇരുപത് യു-ട്യൂബ് വീഡിയോകള്‍ -ചിലത് spanish flv,ചിലത് english 3gp,ചിലത് japanese mpeg-ഇവ ക്രമത്തില്‍ ആക്കി പാരിസ്ഥിതിക പ്രശ്നങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു പ്രസന്റേഷനാക്കുകയാണ് ലക്ഷ്യം. kdenlive എടുത്തു. project tree യില്‍ നിന്നും timeline ല്‍വലിച്ചിട്ടു മ്യൂട്ട് ആക്കി. പക്ഷെ sound track ഒന്നു മലയാളത്തിലാക്കാന്‍ സാധിക്കുന്നില്ല.പ്രത്യേക sound file തയ്യാറാക്കിയിട്ടുണ്ട്. ഇത് സിങ്ക് ചെയ്യുന്നതെങ്ങിനെ.
2.flv വീഡിയോയുടെ ഒരു ഭാഗം മാത്രം മതി, ഇത് cutചെയ്ത് mpegലേയ്ക്ക് paste ചെയ്യുവാനുള്ള മാര്‍ഗ്ഗവും വേണം.
3.swf എക്സ്ററന്‍ഷനോടുകൂടിയ ഒരു ഫയല്‍ ഹൈപ്പര്‍ലിങ്ക് കൊടുത്തപ്പോള്‍ mplayer (default)തുറന്നു വരുകയും ലിങ്ക് കാണാതിരിക്കുകയും ചെയ്യുന്നു. പെര്‍മിഷന്‍ കൊടുത്തിട്ടും രക്ഷയില്ല.
സന്തോഷ്,
ഇവിഡിയോ കണക്റ്റ് ചെയ്യാല്‍ പ്രയാസം ഒന്നും കാണുന്നില്ലല്ലോ.
3 കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ട് ഒന്നൂടെ ശ്രമിക്കൂ.
1. യൂസര്‍ നെയിം & പാസ്സ്വെഡ് തെറ്റിയിട്ടില്ല എന്ന്
2. ഡയല്‍ ചെയ്യെണ്ട നമ്പര്‍ #777
3. APN (അക്സസ് പോയന്റ് നെയിം ) bsnlnet എന്നല്ലെ.
വിവരം പറയുമല്ലോ.
പ്രകാശം സര്‍
ദയവാവി സര്‍ ചേര്‍ത്ത് വിളിക്കാതിരിക്കണെ .
:)
ഒരു ടെക്നീഷന്‍ എന്ന നിലയിലെ അറിവു മാത്രമെ എനിക്കുള്ളൂ. ഒരു നല്ല വീഡിയോ എഡിറ്റിങ് ടൂള്‌ആണ് താങ്കള്‍ക്ക് ആവശ്യം എന്ന് തോന്നുന്നു. ഉബുണ്റ്റു സ്കൂള് പതിപ്പിലെ ടൂളുകള്‍ മതിയാവില്ലെ? "ലൈവ്സ് " എടുത്ത് ഒരു ഫയലില്‍ സൗണ്ട് ട്രാക്ക് മാറ്റി നോക്കിയപ്പോള്‍ വലിയ പ്രയാസം തോന്നിയില്ല. പുതിയ ട്രാക്ക് ഇട്ടു എന്ന് മെസ്സേജ് വന്നു, പക്ഷെ എസ്റ്റ് ചെയ്തു നോക്കാന്‍ പറ്റിയില്ല, ഇത് ഓഫീസിലായതുകൊണ്ട് .
flv ഫോര്‍മാറ്റ് mpeg യുമായി വെറുതെ കൂട്ടിച്ചേര്‍ക്കാന്‍ പറ്റില്ല. രണ്ട് ഫയലുകളും ഓരേ ഫോര്‍മാറ്റില്‍ ആക്കിയിട്ട് വേണം ചെയ്യാന്‍. എന്തായാലും വൈകിട്ട് ഒന്ന് നോക്കിയിട്ട് ബാക്കി പായാം . ആ പ്രസന്റേഷന്‍ കാര്യം അടക്കം .
Anil, the modem has not dected. This is the error messege
administrator@ubuntu:~$ wvdialconf
Editing `/etc/wvdial.conf'.
Scanning your serial ports for a modem.
ttyS0<*1>: ATQ0 V1 E1 -- failed with 2400 baud, next try: 9600 baud
ttyS0<*1>: ATQ0 V1 E1 -- failed with 9600 baud, next try: 115200 baud
ttyS0<*1>: ATQ0 V1 E1 -- and failed too at 115200, giving up.
Modem Port Scan<*1>: S1 S2 S3
ttyUSB0: Device or resource busy
Modem Port Scan<*1>: USB0
WvModem<*1>: Cannot get information for serial port.
ttyUSB1<*1>: ATQ0 V1 E1 -- failed with 2400 baud, next try: 9600 baud
ttyUSB1<*1>: ATQ0 V1 E1 -- failed with 9600 baud, next try: 9600 baud
ttyUSB1<*1>: ATQ0 V1 E1 -- and failed too at 115200, giving up.
Sorry, no modem was detected! Is it in use by another program?
Did you configure it properly with setserial?
Please read the FAQ at http://open.nit.ca/wiki/?WvDial
If you still have problems, send mail to .
സന്തോഷെ,
WVdial വച്ചു കോണ്‍ഫിഗര്‍ ചെയ്യാന്‍ വലിയ പണിയാണ്. അതിലും എളുപ്പം മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ഓപ്ഷന്‍ വച്ച് കോണ്‍ഫിഗര്‍ ചെയ്യാനാണ്. wvdial.cfg എന്ന ഫയല്‍ ഡിലീറ്റ് ചെയ്തുകളയാന്‍ മറക്കരുത്
http://miracleworldonline.blogspot.in/2012/01/uae-du-gprs-mms-settings.html
Post a Comment