1. കമ്പ്യൂട്ടര്‍ നേരിട്ട് കണക്ഷന് ഡയല് ചെയ്യുന്ന രീതി. (ബ്രിഡ്ജ് മോഡ്)
2. ബ്രോഡ് ബാന്‍ഡ് റൂട്ടര്‍ സ്വയം കണക്ഷന് സ്ഥാപിച്ച് കമ്പ്യൂട്ടറുമായി ഷെയര്‍ ചെയ്യുന്ന രീതി. (PPPOE)
3. നമ്മുടെ കമ്പ്യൂറിലേക്ക് മറ്റൊരു കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് കണക്ഷന് ഷെയര്‍ ചെയ്യുന്ന രീതി. (Shared)
ആദ്യ രണ്ട് രീതിയിലും നമ്മുടെ കമ്പ്യൂര്‍ ഡി എസ് എല്‍ മോഡവുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.
ഇതിനായി കമ്പ്യൂട്ടര്‍ മോഡം എന്നിവ ഒരു ലാന് പോര്‍ട്ട് വഴി ബന്ധിപ്പിക്കുക. പവര്‍ ഓണ്‍ ചെയ്ത് ഓ എസ് ലോഡായിക്കഴിഞ്ഞാല്‍ മോഡവും കമ്പ്യൂററും തമ്മിലുള്ള നെറ്റ് വര്‍ക്ക് ആരംഭിക്കേണ്ടതാണ്. മോഡത്തിന്റെ ഗേറ്റ്വേ ഡീഫോള്‍ട്ട് ഐ.പി അഡ്രസ്സായ 192.168.1.1 പിങ് ചെയ്താല്‍ ഡാറ്റാ നഷ്ടം വരാതെ തിരികെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഇതിനായി ടെര്‍മിനല്‍ എടുത്ത്
ping 192.168.1.1
എന്ന കമാന്റ് കൊടുക്കുക. ഇതില്‍ ഡാറ്റ നഷ്ടം വരാതെ തിരികെ ലഭിച്ചിരിക്കുന്നു എന്ന മെസ്സേജ്ജ് ലഭിച്ചാല്‍ മോഡവുമായുള്ള നെറ്റ് വര്‍ക്ക് ശരിയാണെന്ന് അനുമാനിക്കുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യാം.
ഗേറ്റ്വേ പിങ് ലഭിക്കാതെ വന്നാല്‍:
ഐ.പി അഡ്രസ്സ് കോണ്‍ഫിഗര്‍ ചെയ്തതില്‍ ഉള്ള പരാജയാവാനാണ് സാദ്ധ്യത.
ഐ.പി അഡ്രസ്സ് കോണ്‍ഫിഗര്‍ ചെയ്യല്‍:
രണ്ട് രീതിയില്‍ ഇത് ചെയ്യാം.
1.ഓട്ടോമാറ്റിക് അസൈന്‍ മെന്റ് - ഇതില്‍ ബ്രോഡ് ബാന്‍ഡ് റൂട്ടര്‍ ആണ് ഐ പി അഡ്രസ്സ് നല്‍കുന്നത്. ഇതിനായ് റൂട്ടറില്‍ ലാന് സെറ്റിങ് DHCP എനേബിള്‍ഡ് ആയിരിക്കണം. എല്ലാ റൂട്ടറുകളും കമ്പനി ഡീഫാള്‍ട്ടായി DHCP എനേബിള്‍ഡ് ആയിരിക്കും. സെറ്റിങ് മാറ്റിയിട്ടില്ല എന്ന് ഉറപ്പില്ലെങ്കില്‍ റൂട്ടറിന്റെ പിറകില്‍ കാണുന്ന റീസെറ്റ് ബട്ടള്‍ അമര്‍ത്തി കമ്പനി ഡീഫോള്‍ട്ട് റീസെറ്റ് ചെയ്യുക.
ഇനി കമ്പ്യൂററിലെ ലാന് കാര്‍ഡ് സെറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം.
sytem -> preference -> network connections എടുക്കുക.
ഇതില്‍ eth1 എന്നു കാണുന്നതാണ് എന്റെ ലാന് കാര്‍ഡ്. (സാധാരണ ഇത് ith0 ആയിരിക്കും , ഇവിടെ രണ്ട് കാര്‍ഡ് ഉണ്ട് ) വലതു ഭാഗത്തായി കാണുന്ന Edit ഓപ്ഷന് ക്ലിക്ക് ചെയുക.
2.മാവുവല്‍ സെറ്റിങ്:
ഇതില്‍ ഐ.പി അഡ്രസ്സ് നമ്മള് തന്നെ അസ്സൈന്‍ ചെയ്യുന്നു.
ഇതിനായ് മേലെ ലാന് കാര്‍ഡിന്റെ ഐപി സെറ്റ് ചെയ്ത അതേ രീതി പിന്തുടരുക.
ഐ പി വി4 സെറ്റിങ്സ് എടുക്കുക, മാനുവല്‍ ഓപ്ഷന് എടുക്കുക.
ഐ പി അഡ്രസ്സ് 192.168.1.10 എന്ന് കൊടുക്കുക (ഐ.പി യുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല)
ഡീഫോള്‍ട്ട് ഗേറ്റ് വേ എന്നിടത്ത് 255.255.255.0 എന്നും കൊടുക്കുക.
മോഡം ഇന്റര്‍ ഫേസ്:
മോഡവുമായി കമ്പ്യൂട്ടര്‍ ബന്ധം സ്ഥാപിച്ചു എന്ന് ഉറപ്പാക്കിയാല്‍ വെബ് ബ്രൌസര്‍ എടുക്കുക. (മോസില - ഡീഫോള്‍ട്ട്) അഡ്രസ്സ് ബാറില്‍ 192.168.1.1 എന്ന് അഡ്രസ്സ് അടിച്ച് നാവിഗേറ്റ് കൊടുക്കുക. ഇപ്പോള്‍ താഴെ കാണുന്ന് ഒരു വെബ് പേജ് തുറന്നു വരും.
പാസ് വേഡ് : admin
ഇന്റര്‍ഫേസ് സെറ്റപ്പ് എടുക്കുക
ലാന് സെറ്റപ്പ് എടുക്കുക.
ഇന്റര്‍നെറ്റ് അല്ലെങ്കില്‍ വാന്‍ ക്ലിക്ക് ചെയ്യുക .
ബ്രിഡ്ജ്ഡ് മോഡ് സെലക്റ്റ് ചെയ്യുക
സേവ് ചെയ്ത് റീബൂട്ട് ചെയ്യുക. മോഡം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
കമ്പ്യൂറില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന് ലഭിക്കാന്‍ വേണ്ട സെറ്റിങുകള്‍ ആദ്യ പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ടെങ്കിലും ഒന്നൂടെ ചേര്‍ക്കുന്നു.
ആപ്ലിക്കേഷന്‍സ് -> ആക്സസറീസ് -> ടെര്‍മിനല്‍ എടുക്കക.
ഇതില്‍ "sudo su" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഇപ്പൊള്‍ നിങ്ങള്‍ക്ക് റൂട്ട് പ്രിവിലേജസ് ലഭിച്ചിരിക്കും, പ്രോമ്പ്റ്റീല്‍ #> എന്ന അടയാളം ഉണ്ടെന്കില് അത് റൂട്ട് ആണ്.
പ്രോംപ്റ്റില് "pppoeconf" എന്ന് ടൈപ്പ് ചെയ്യുക,



തുടര്‍ന്ന് വരുന്ന സ്ക്രീനുകള്‍ വായിച്ച ശേഷം എന്റര്‍ അടിച്ച് പോയാല്‍ മതിയാകുന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന് റെഡി.
ഇപ്രകാരം സെറ്റ് ചെയ്യുന്ന കണക്ഷന് ബൂട്ടപ്പില് തന്നെ കണക്റ്റാവുന്നതാണ്.
മാനുവലായി ഡിസ്കണക്റ്റ് ചെയ്യാന്‍ ടെര്‍മിനല്‍ എടുത്ത്
sudo poff dsl-provider
എന്ന് കമാന്റ് കൊടുത്താല്‍ മതി.
മാനുവലായി കണക്റ്റ് ചെയ്യാന്‍
sudo pon dsl-rovider
എന്ന് കമാന്റ് ഉപയോഗിക്കാം .
അപ്ഡേറ്റ്:
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസില്‍ മാനുവലായി ഐപി സെറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ കമാന്റ് മോഡില്‍ ചെയ്യാവുന്നതാണ്.
ടെര്‍മിനല്‍ എടുക്കുക
sudo ifconfig eth0 192.168.1.10 netmask 255.255.255.0 എന്ന് കമാന്റ് കൊടുക്കുക.
7 comments:
ഡി എസ് എല്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍.
ബാക്കി അടുത്ത പോസ്റ്റില്‍
എന്റെ മോഡം ബ്രിഡ്ജ് മോഡില്‍ സെറ്റ് ചെയ്താണ് വിന്‍ഡോസില്‍ ഉപയോഗിക്കുന്നത്.ലിനക്സില്‍ ഇന്റര്‍നെറ്റ് ലഭിക്കുവാന്‍ കുറെ ശ്രമം നടത്തിയതാണ്.പക്ഷേ പരാജയപ്പെട്ടു.ഇത്തരം ഒരു പോസ്റ്റ് പ്രതീക്ഷിച്ചിരിക്കെയാണ് താങ്കളുടെ ഈ പോസ്റ്റ്.വളരേ നന്ദി.ഇപ്പോള്‍ എനിക്ക് മോഡം ആക്സസ്സ് ചെയ്യുവാന്‍ പറ്റുന്നുണ്ട്.എന്റെ ഡേബിയന് ലിനക്സ് ആണ്.അതിനാല്‍ ppoeconfig എങ്ങിനെയാണ് ചെയ്യുന്നത്?
മണിഷാരത്ത്,
മാഷെ, പോസ്റ്റ് സഹായകമായെന്ന് അറിയുന്നതില്‍ സന്തോഷം.
ഉബുണ്ടു ഡെബിയാന്‍ ഡിസ്ട്രിബ്യൂഷന്‍ അടിസ്ഥാനപ്പെടുത്തി നിര്മ്മിച്ചിരിക്കുന്നതാണല്ലോ. അതിനാല്‍
pppoeconf എന്ന കമാന്റ് അതിലും പ്രവര്‍ത്തിക്കേണ്ടതാണ്.
ടെര്‍മിനല്‍ എടുത്ത് ആ കമാന്റ് കൊടുത്തു നോക്കൂ.
sudo suഎന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്തപ്പോള്‍ എറര്‍ മെസ്സേജ് വന്നു.pppoeconf ടൈപ്പ് ചെയ്തപ്പോള്‍ not found എന്നാണ് മെസ്സേജ് വന്നത്..എന്തെങ്കിലും വഴി പറയാമോ?
മണിമാഷെ,
ഞാനൊരു വിദഗ്ധനല്ലെന്ന് അറിയാമല്ലോ.
എന്കിലും താങ്കളൂടെ സിസ്റ്റത്തില്‍ pppoe ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് തോന്നുന്നു.
വിന്‍ഡോസ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ശേഷം ഡെബിയനില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നോക്കുമല്ലോ.
http://packages.debian.org/lenny/pppoe
മാത്സ് ബ്ലോഗില്‍ നിന്നാണ് ഇങ്ങോട്ട് ചാടിയത്.അവിടെ ചോദിക്കേണ്ടതാണ് ഇവിടെ ചോദിക്കുന്നത്.
എന്റെ പ്രശ്നം ഇതാണ്.ഞാന്‍ ഒരു ലാപ്ടോപ് വാങ്ങിയിരുന്നു.220GB C drive,2 GB D drive ഉള്ള Windows 7 ഉള്ള ഒന്നാണ് വാങ്ങിയത്.വിന്‍ഡോസിന്റെ സി.ഡി കൈയിലില്ല.എനിക്ക് ഇതില്‍ വിന്‍ഡോസ് നില നിര്‍ത്തിക്കൊണ്ട് ഉബുണ്ടു കയറ്റാന്‍ പറ്റുമോ?
പ്രിയ രാജേഷ്,
അതിനു C, D എന്നീ പാര്ട്ടീഷനുപറമെ 1 ജിബിയില്‍ താഴെയുള്ള ഒരു ആദ്യ പാര്ട്ടീഷന് കൂടി കാണാന്‍ സാദ്ധ്യത ഉണ്ട്. അതെന്തായാലും വിന്‍ഡോസിനു അകത്തു നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക എന്നൊരു ഓപ്ഷന് ഉള്ളതു ഉപയോഗിക്കാം . വിന്‍ഡോസില്‍ സിഡി ഇടുക, എന്നിട്ട് ഇസ്ന്റാള്‍ കൊടുക്കുക. എന്റെ പഴയൊരു പോസ്റ്റുണ്ട് അതെപ്പറ്റി.
അതുമല്ലെങ്കില്‍ വിന്‍ഡോസ് 7 തെന്നെ ഉപയോഗിച്ച് C പാര്ട്ടീഷന് റീ സൈസ് ചെയ്യാം.
Start+ R അമര്‍ത്തിയാല്‍ റണ്‍ വിന്‍ഡോ വരും . അതില്‍ diskmgmt.msc എന്ന കമാന്റ് കൊടുത്ത് എന്റര്‍ അടിക്കുക,ഡിസ്ക് മാനേജ്മെന്റ് ഇന്റര്ഫേസാണത്.
അതില്‍ സി പാര്‍ട്ടീഷനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് റീ സൈസ് ചെയ്യുക. ആവശ്യമായ സ്പേസ് ഒഴിവാക്കി എടുക്കുക.ഇനി ഉബുണ്ടു നോര്‍മല്‍ ഇന്സ്റ്റലേഷന് നടത്താം. പക്ഷെ നേരത്തെ സൂചിപ്പിച്ച മൂന്നാമത്തെ പാര്ട്ടീഷന് പ്രശ്നം വല്ലതും ഉണ്ടാക്കുമോ എന്ന് ഉറപ്പില്ല, ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് പറയാം.
Post a Comment