ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Tuesday, July 27, 2010

പ്രിന്റര്‍ - കാനണ്‍ 1200

ലിനക്സില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഉണ്ടായ പ്രശ്നങ്ങളിലൊന്നായിരുന്നു പ്രിന്റര്‍ ഡ്രവര്‍. പ്രത്യേകിച്ച് എന്റെ പ്രിന്റര്‍ കാനണ്‍ പിക്സ്മ 1200. കാനണ്‍ സൈറ്റില്‍ ഈ മോഡലിനുള്ള ഡ്രൈവര്‍ ഇല്ലാത്തതും ലഭ്യമായ സമാന ഡ്രൈവര്‍ എല്ലാം തന്നെ ടാര്‍.ജി സെഡ് ഫോര്‍മാറ്റില്‍ ആയതും ഇന്‍സ്റ്റലേഷനു പ്രയാസം സൃസ്ടിച്ചു. എന്നാല്‍ ഉബുണ്ടു പുതിയ വേര്‍ഷന്‍ ഈ പണി താരതമ്യേന എളുപ്പമാക്കി. പിക്സ്മ 1200 നു ഡ്രൈവര്‍ ലഭ്യമായില്ലെങ്കിലും ചില ഉബുണ്ടു ഫോറങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശമനുസരിച്ച് കാനണ്‍ പിക്സ്മ 1900 ഡ്രൈവര്‍ ഡൌണ്‍ലോഡ് ചെയ്തു. ടാര്‍.ജി സെഡ് ഫോര്‍മാറ്റ് തന്നെ. പക്ഷെ ഇന്‍സ്റ്റലേഷന്‍ ലളിതം.


ഡ്രൈവര്‍ ഫയല്‍ ഡൌണ്‍ ലോഡ് ചെയ്തിരിക്കുന്നു, അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക



ഒന്നാം ഘട്ടം ഡീ കമ്പ്രസ്സ് ചെയ്തിരിക്കുന്നു, ഇതില്‍ ആദ്യം cnijfilter common ഡബിള്‍ ക്ലിക്ക് ചെയ്യുക



ij printe Driver for linux എന്ന മേസ്സേജുമായി വിന്‍ഡോ വന്നിരിക്കുന്നു, അതില്‍ വലതു മൂലക്കായി ഇന്‍സ്റ്റാള്‍ കാണാം അത് ക്ലിക്ക് ചെയ്യുക



അഡ്മിനിസ്ടേറ്റീവ് പ്രിവിലേജസ് ആവശ്യമായ സംഗതിയായതിനാല്‍ പാസ്വേഡ് ചോദിക്കും, കൊടുക്കുക



ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നു. അടുത്തതായി cnijfilter 1900 series എന്നത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഒന്നാം ഘട്ടം കഴിയുന്നു.



പ്രിന്റര്‍ പവര്‍ ഒണ്‍ ചെയ്ത് യുഎസ്ബി പോര്‍ട്ടില്‍ ഘടിപ്പിക്കുക.സേര്‍ചിങ് ഫോര്‍ പ്രിന്റര്‍ ഡ്രൈവര്‍ എന്ന് കാണിച്ച് പ്രിന്റര്‍ മെനു തുറന്നു വരും, ഇല്ലെങ്കില്‍ മെനുബാറില്‍ നിന്നും System -> Administration -> Printer എടുക്കുക, ആഡ് ഓപ്ഷന്‍ കാണാം, അതില്‍ ക്ലിക്ക് ചെയ്യുക.



സേര്‍ച്ചിങ് ഫോര്‍ ഡ്രൈവേര്‍ഴ്സ്



കാനണ്‍ തിരഞ്ഞെടുക്കുക.



ഇപ്പോള്‍ അതില്‍ 1900 എന്ന മോഡല്‍ കാണാം (ഇത് ഡ്രൈവര്‍ ഇന്‍സ്റ്റലേഷനുമുമ്പ് ഉണ്ടായിരുന്നില്ല). സെലക്റ്റ് ചെയ്ത് ഫൊര്‍വേഡ് കൊടുക്കുക. പ്രിന്ററിനു പേരു കൊടുക്കാനുള്ള ഒരു വിന്‍ഡോ കൂടി തുറന്നുവരും. ഐപി 1200 അല്ലെങ്കില്‍ മാറ്റിക്കൊടുക്കുക (ഇത് പ്രിന്റര്‍ സെറ്റിങുമായി ബന്ധപ്പെടുന്നില്ല, നമ്മുടെ സൗകര്യത്തിനായ് കൊടുക്കുന്നു എന്ന് മാത്രം.)



ഡ്രൈവര്‍ ഇന്‍സ്റ്റാളായിക്കഴിഞ്ഞിരിക്കുന്നു.

7 comments:

അനില്‍@ബ്ലോഗ് said...

വളരെ കാലത്തിനു ശേഷം ലിനക്സില്‍ പ്രിന്റ് ചെയ്തു.

അരുണ്‍ ‍/arun said...

എന്റെ ഓഫീസിലെ പ്രിന്റര്‍ EPSOn LQ - 1150 II ആണ്. ഡോട് മാട്രിക്സ്. കിട്ടിയ സോഫ്റ്റ്വെയര്‍ വിന്‍ഡോസിനുള്ളതാണ്. ഏന്താവും വഴി ?

ലതി said...

എനിയ്ക്കിതൊക്കെ ‘കഠിനൌ ടിനൌ...’. കൊള്ളാം. അല്ല, അനിൽ പ്രിന്റിംഗ് തുടർന്നോളൂ.

അനില്‍@ബ്ലോഗ് // anil said...

അരുണ്‍,
ഈ ലിങ്കൊന്ന് നോക്കൂ. ശരിയായാല്‍ അറിയിക്കുമല്ലോ.
http://ubuntuvil.blogspot.com/2010/08/blog-post.html

ഉമേഷ്‌ പിലിക്കൊട് said...

canon mf 4320 d ubuntu 8.10 yil install cheyyan pattunnilla

10.04 cheythittundu
but this system (8.10 ) working as a server
how can i do it any idea

ഉമേഷ്‌ പിലിക്കൊട് said...

cheythu



http://software.canon-europe.com/software/0037431.asp

driver ivideyundu

shreehari said...

I brought HP deskjet 1050 j410a. It is a 3 in 1 printer-scanner-copier. My problem is that the scanner do not work with ubuntu. What can i do?