ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Sunday, September 26, 2010

നെറ്റ് വര്‍ക്കിങ് 1: കോണ്‍ഫിഗറേഷന്‍

ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടര്‍ ഉപയോഗികുന്ന സ്ഥലങ്ങളില്‍ അവശ്യം വേണ്ട ഒന്നാണ് ഫയല്‍ ഷെയറിങ്. കമ്പ്യൂട്ടറുകള്‍ തമ്മില്‍ ഡാറ്റ കൈമാറ്റം നടത്താന്‍ ഇവ തമ്മില്‍ നെറ്റ് വര്‍ക്ക് ചെയ്യേണ്ടതുണ്ട്. ബ്രോഡ് ബാന്‍ഡ് കണക്ഷനു വേണ്ടി ഉപയോഗിക്കുന്ന ഡി എസ് എല്‍ റൂട്ടര്‍ ഉപയോഗിച്ച് നെറ്റ്വര്‍ക്ക് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം .

നെറ്റ് വര്‍ക്കിങിന്റെ അടിസ്ഥാന വിവരങ്ങള്‍ ലഭിക്കുന്നതിന് സൈബര്‍ജാലകത്തിലെ പോസ്റ്റുകള്‍ സഹായിക്കും , ലിങ്ക് താഴെ.

നെറ്റ് വര്ക്കിങ്

ഐ.പി കോണ്‍ഫിഗര്‍ ചെയുന്ന വിധം .

1) ഡി എച്ച് സി പി എനേബിള്‍ഡ് : ഇവിടെ നെറ്റ്വര്‍ക്കിലെ കമ്പ്യൂട്ടറുകളുടെ ഐ പി അഡ്രസ്സുകള്‍ നെറ്റ്വര്‍ക്ക് റൂട്ടര്‍ ആണ് നല്കുന്നത്. കോണ്‍ഫിഗര്‍ ചെയ്യാനുള്ള എളുപ്പം പരിഗണിച്ചാല്‍ ഈ രീതിയായിരിക്കും നല്ലത്. ഡീഫോള്‍ട്ടായി ഉബുണ്ടുവും ഡി എസ് എല്‍ മോഡവും ഡി എച്ച് സി പി എനേബിള്‍ഡ് ആയിട്ടാണ് വരുന്നത് . അതിനാല്‍ കാര്യമായ കോണ്‍ഫിഗരേഷന്‍ ആവശ്യമില്ലാതെ തന്നെ മുന്നോട്ട് പോകാം . കമ്പ്യൂട്ടറും റൂട്ടറും പ്രവര്‍ത്തനം ആരംഭിച്ചാല്‍ നെറ്റ്വര്‍ക്ക് പരിശോധിക്കുകയാണ് ആദ്യ ഘട്ടം .
ഇതിനായി ടെര്‍മിനല്‍ എടുത്ത്

ifconfig

എന്ന കമാന്റ് എന്റര്‍ ചെയ്യുക. നെറ്റ്വര്‍ക്ക് പ്രവര്‍ത്തന ക്ഷമമെങ്കില്‍ ഐപി അഡ്രസ്സ് നെറ്റ് മാസ്ക് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ഒരു ഫലം ലഭിക്കും . മുന്നോട്ട് പോകാം .

ഡീഫോള്‍ട്ട് ഗേറ്റ് വേ എന്ന അഡ്രസ്സ് പിങ് ചെയ്ത് റൂട്ടറുമായി ഡാറ്റാ ട്രാന്സ്ഫര്‍ നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക. ഇതിനായി

ടെര്‍മിനലില്‍

ping 192.168.1.1

എന്ന കമാന്റ് കൊടുക്കുക. ഡാറ്റാ നഷ്ടം വരാതെ തിരികെ ലഭിക്കുന്നു എന്ന് ഉറപ്പായാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം .

മാനുവലായി നെറ്റ് വര്ക്ക് കോണ്‍ഫിഗരേഷന്‍ ഫയലില്‍ ഡി എച്ച് സി പി ഓപ്ഷന്‍ ചേര്ക്കുന്ന വിധം :

ടെര്‍മിനല്‍ എടുത്ത് ജി എഡിറ്റ് ഉപയോഗിച്ച് ഫയല്‍ സിസ്റ്റത്തിലെ

/etc/network/interfaces

എന്ന ഫയല്‍ തുറക്കുക. അതിലെ എല്ലാ എണ്ട്രികളും ഡിലീറ്റ് ചെയ്യുക., തുടര്‍ന്ന് താഴെ പറയുന്ന വരികള്‍ ചേര്‍ക്കുക.

auto lo eth0
iface eth0 inet dhcp

ഫയല്‍ സേവ് ചെയ്യുക.

നെറ്റ്വര്ക്ക് റീസ്റ്റാര്‍ട്ട് ചെയ്യാന്‍ , ടെര്‍മിനല്‍ എടുത്ത്

sudo /etc/init.d/networkig restart

എന്ന് കമാന്റ് കൊടുക്കുക, താഴെ കൊട്ടുക്കുന്ന ഫലം ലഭിക്കും .

Reconfiguring network interfaces... [OK]

2) മാവുവലായി ഐ പി കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം .
ഇവിടെ രണ്ട് ഫയലുകള്‍ എഡിറ്റ് ചെയ്യേണ്ടതുണ്ട്

i)
ഡി എച്ച് സി പി എനേബിള്‍ ചെയ്യാത്ത റൂട്ടറുകള്‍ ഉപയോഗിക്കുമ്പോഴും റൂട്ടര്‍ ഇല്ലാതെ കമ്പ്യൂട്ടറുകള്‍ പരസ്പരം നെറ്റ്വര്‍ക്ക് ചെയ്യേണ്ടി വരുമ്പോഴും മാനുവലായി ഐ പി സെറ്റ് ചെയ്യേണ്ടതുണ്ട്.
ഇതിനായി മേലെ സൂചിപ്പിച്ചപോലെ

/etc/network/interfaces എന്ന ഫയല്‍ തുറക്കുക.
എല്ലാ എന്റ്രികളും ഡിലീറ്റ് ചെയ്ത ശേഷം താഴെക്കൊടുത്തിരിക്കുന്ന വരികള്‍ ചേര്‍ക്കുക.

auto lo eth0
iface eth0 inet static
address 192.168.1.10
netmask 255.255.255.0
gateway 192.168.1.1

സേവ് ചെയ്യുക
(അഡ്രസ്സ് അവസാന അക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്, ഇത് നമ്മൂടെ ലാന്‍കാര്‍ഡിനു നമ്മള്‍ നല്കുന്ന അഡ്രസ്സാണ് )

ii)
ഡൊമൈന്‍ നെയിം സെര്‍വര്‍ എന്ന ഒരു ഓപ്ഷന്‍ കൂടി ചേര്‍ക്കേണ്ടി വരുന്നുണ്ട് . റൂട്ടറിന്റെ ഐപി അഡ്രസ്സ് തന്നെ ഇവിടെയും നല്‍കിയാല്‍ മതി.
ഇതിനായി ടെര്‍നിമല്‍ എടുത്ത് gedit ഉപയോഗിച്ച്

/etc/resolv.conf

എന്ന ഫയല്‍ തുറക്കുക. എല്ലാ എന്റ്രികളും ഡിലീറ്റ് ചെയ്ത ശേഷം

nameserver 192.168.1.1

എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.

നെറ്റ്വര്‍ക്ക് റീസ്റ്റാര്‍ട്ട് ചെയ്യുക .

sudo /etc/init.d/networking restart.

OK ലഭിച്ചാല്‍ ഫയല്‍ ഷെയറിങിലേക്ക് കടക്കാം .

3 comments:

അനില്‍@ബ്ലോഗ് // anil said...

നെറ്റ് വര്ക്കിങ് ഒന്നാം ഭാഗം .

Muneer said...

>>
auto lo eth0
iface eth0 inet static
address: 192.168.1.10
gateway 255.255.255.0
gateway 192.168.1.1
<<

gateway 255.255.255.0 എന്നത് പിശക് ആണെന്ന് കരുതുന്നു.
netmask 255.255.255.0 എന്നതല്ലേ ശരി?
address എന്നതിനു ശേഷം : ആവശ്യമുണ്ടോ?

അനില്‍@ബ്ലോഗ് // anil said...

മുനീര്‍,
നന്ദി.തിരുത്തിയിട്ടുണ്ട്.
അഡ്രസ്സിനു ശേഷം ഐ പി അല്ലാതെ വേറെ ഒന്നും ഇല്ല.