ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Wednesday, September 29, 2010

നെറ്റ്വര്ക്കിങ് 2: ഫയല്‍ഷെയറിങ്

നെറ്റ്വര്‍ക്ക് കോണ്‍ഫിഗറേഷന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ കണ്ടു .
Iball കമ്പനിയുടെ Ibaton ADSL+Router ഉപയോഗിച്ചാണ് ഈ നെറ്റ്വര്‍ക്ക് കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നത്.

ഐബാറ്റണ്‍ ഡി എസ് എല്‍ റൂട്ടര്‍ . ഇതിലെ രണ്ട് ലാന്‍ പോര്‍ട്ടുകളാണ് രണ്ട് കമ്പ്യൂട്ടറുകളുമായി സ്റ്റയിറ്റ് ത്രൂ കേബിള്‍ മുഖേന ബന്ധിപ്പിച്ചിരികുന്നത് . ബ്രോഡ് ബാന്‍ഡ് കോണ്‍ഫിഗര്‍ ചെയ്യുന്നതെങ്ങിനെ എന്ന് കഴിഞ്ഞ പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ട്. പ്രധാന ചില ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യെണ്ടതിനാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷം വേണം ഇനി മുന്നോട്ട് പോകാന്‍.

ഉബുണ്ടു 10.04 ലെ ഒരു ബഗ്ഗാണ് നെറ്റ് വര്‍ക്ക് കോണ്‍ഫിഗര്‍ ചെയുമ്പോള്‍ നമുക്ക് കാണാനാവുക. പ്രവര്‍ത്തിക്കാനാവശ്യമയ രണ്ട് ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും എറര്‍ മെസ്സേജ് ഒന്നും കാണിക്കാതെ നെറ്റ്വര്ക്ക് കോണ്ഫിഗര്‍ ചെയ്യാന്‍ സാധിക്കില്ല എന്ന എറര്‍ മെസ്സേജ് മാത്രം ലഭിക്കുന്നതാണ് ഈ ബഗ്. apache2, libapache2-mod-dnssd എന്നിവയാണ് ആ ഫയലുകള്‍ . ഇവ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
Terminal എടുത്ത്,

sudo apt-get install apache2

എന്ന കമാന്റ് കൊടുക്കുക. ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട് കഴിഞ്ഞാല്‍ വീണ്ടും Terminal

sudo apt-get install libapache2-mod-dnssd

കമാന്റ് കൊടുക്കുക. ഇന്സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം .

മെനുബാറില്‍ നിന്നും System -> Preferences -> Personal file sharing എടുക്കുക.

ഷെയര്‍ ഫൊള്‍ഡര്‍ ടിക്ക് ചെയ്യുക.

ഷെയര്‍ ചെയ്യപ്പെടേണ്ട ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക. റൈറ്റ് ക്ലിക്ക് ചെയ്ത് sharig option എടുക്കുക

ഷയറിങ് വിന്‍ഡോ, ഷെയര്‍ ഫോള്‍ഡര്‍ ടിക്ക് ചെയ്യുക . ഇപ്പോള്‍ ഷെയറീങ് സര്‍വ്വീസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും ഇന്‍സ്റ്റാള്‍ ചെയ്യണോ എന്നും ചോദിക്കുന്ന് വിന്‍ഡോ‌ വരും .

ഇന്‍സ്റ്റാള്‍ കൊടുക്കുക .

ഇന്‍സ്റ്റലേഷന്‍ നടക്കുന്നു. ആവശ്യമായ SAMBA ഫയലുകള്‍ ഡൗണ്‍ലോഡ്‌ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും .

ഇപ്രകാരം രണ്ട് കമ്പ്യൂട്ടറും ഷെയറിങ് ചെയ്ത ശേഷം

Places -> Network

എടുത്താല്‍ ഷെയര്‍ഡ് ഫോള്‍ഡറുകള്‍ കാണാവുന്നതാണ്.