കക്ക വര്‍ഗ്ഗത്തില്‍ (?) പെടുന്ന ഒരു സമുദ്ര ജീവിയാണ് നോടിലസ്, എന്നാല്‍ നോടിലസ് എന്ന് പദം ലിനക്സുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ അത് നോടിലസ് എന്ന് ഫയല്‍ മാനേജറിനെ പറ്റിയാണ്. GNOME desktop ന്റെ ഒഉദ്യോഗിക ഫയല്‍ മാനേജറാണ് Nautilus.
ഇതിനായി Terminal എടുത്ത് "nautilus" എന്ന് ടൈപ്പ് ചെയ്യുക, നോടിലസ് ഫയല്‍ ബ്രൗസര്‍ ഓപ്പണായി വരും.മറ്റ് ഫയല്‍ ബ്രൗസറുകളെക്കാള്‍ ഇതിനുള്ള മെച്ചം എന്തെന്നാല്‍ ഇത് അഡ്മിനിസ്റ്റ്റേറ്റീവ് പ്രിവിലേജുകളോടെയും അല്ലാതെയും ആരംഭിക്കാം എന്നതാണ്. റൂട്ട് യൂസര്‍ മോഡീല്‍ ഇത് ആരംഭിക്കാനായി ടെര്‍മിനലില്‍
sudo nautilus
എന്നു ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കുകയേ വേണ്ടൂ. റൂട്ട് യൂസര്‍ ആയി നൊഷിലസ് ആരംഭിക്കുന്ന പക്ഷം ഫയല്‍ പെര്‍മിഷന്‍സ് മാറ്റുക തുടങ്ങി റൂട്ട് പ്രിവിലേജസ് ആവശ്യമായ എല്ലാ ജോലികളുല് നോടിലസ് വിന്‍ഡോയില്‍ ചെയ്യാവുന്നതാണ്. ഉദാഹരണമായി /boot/grub/grub.cfg എന്ന സിസ്റ്റം ഫയല്‍ റൂട്ട് ആയും നോര്‍മല്‍ യൂസര്‍ ആയും പ്രോപ്പര്‍ട്ടി വിന്‍ഡോ എടുത്തത് കാണുക. ഫയല്‍ സിസ്റ്റം ബ്രൌസ് ചെയ്ത് എടുക്കുന്ന ഫയലില്‍ മൌസ് വച്ച് വലത് ബട്ടണ്‍ ക്ലിക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി വിന്‍ഡോ എടുക്കുന്നത്.


2 comments:
Nautilus-ന്റെ മലയാളം ഉച്ചാരണം നോടിലസ് എന്നാണ് എന്നു തോന്നുന്നു http://www.merriam-webster.com/dictionary/nautilus
പ്രവീണ്‍,
നന്ദി.
Post a Comment