ഡി എച്ച് സി പി എനേബിള്ഡ്
ഡി എസ് എല്‍ മോഡം കമ്പ്യൂട്ടര്‍ എന്നിവ ബന്ധിപ്പിച്ച് ഓണ്‍ ചെയ്യുക.
വെബ് ബ്രൗസര്‍ എടുത്ത് 192.168.1.1 എന്ന അഡ്രസ്സിലേക്ക് നാവിഗേറ്റ് ചെയ്യുക.
യൂസര്‍ നെയിമും പാസ്സ്വെഡും കൊടുക്കുക.
ലാന്‍ സെറ്റപ്പ് എടുക്കുക .
ഡി എച്ച് സി പി എനേബിള്‍ ചെയ്തു എന്ന് ഉറപ്പ് വരുത്തുക.
ഇന്റര്‍നെറ്റ് അഥവാ വാന്‍ ഓപ്ഷന്‍ എടുക്കുക.
PPPOE എന്ന ഓപ്ഷന്‍ എടുക്കുക.
താഴെ കാണുന്ന / തുറന്നു വരുന്ന വിന്ഡോയില്‍ യൂസര്‍ നെയിം എന്ന സ്ഥാനത്ത് ബ്രോഡ് ബാന്‍ഡ് യൂസര്‍ നെയിം പാസ്സ് വേഡ് സ്ഥാനത്ത് ബ്രോഡ് ബാന്ഡ് പാസ്സ് വേഡും കൊടുക്കുക.
എന്‍കാപ്സുലേഷന്‍ PPPoE LLC തന്നെ അല്ലെ എന്ന് ഉറപ്പ് വരുത്തുക.
സേവ് ചെയ്യുക.
മോഡം റീ ബൂട്ട് ചെയ്യുക.
കമ്പ്യൂട്ടര്‍ ലാന്‍ ഡി എച്ച് സി പി സെറ്റ് ചെയ്തിട്ടില്ലെ എന്ന് ഉറപ്പ് വരുത്തുക.
ആവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍ റീ ബൂട്ട് ചെയ്യുക.
ഡി എച്ച് സി പി ഇല്ലാതെ കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം.
സുരക്ഷാകാരണങ്ങളാല്‍ ഡി എച്ച് സി പി ഡിസേബിള്‍ ചെയ്യുകയാണ് നല്ലതെന്ന് പറയപ്പെടുന്നു, പ്രത്യേകിച്ച് വയര്‍ലസ്സ് അക്സസ് പോയിന്റുള്ള ഡി എസ് എല്‍ റൂട്ടറുകളില്‍.
ഇവിടെ കമ്പ്യൂട്ടര്‍ സൈഡിലെ എല്ലാ സെറ്റിങുകളും നമ്മള്‍ എഡിറ്റ് ചെയ്ത് ചേര്ക്കണം.
കമ്പ്യൂട്ടറില്‍ ഐപി, നെറ്റ് മാസ്ക്, ഗേറ്റ് വേ , ഡൊമൈന്‍ നെയിം സെര്‍വര്‍ എന്നീ അഡ്രസ്സുകള്‍ നല്കുക.
ഇതിനായി നെറ്റ് വര്‍ക്ക് കോണ്ഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യുക.
ടെര്‍മിനല്‍ എടുക്കുക
sudo gedit /etc/networks/network/interfaces എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക
ഇപ്പോള്‍ /etc/networks/network/interfaces എന്ന ഫയല്‍ ജി എഡിറ്റ് എഡിറ്ററില്‍ റൂട്ട് പ്രിവിലേജസോടെ തുറന്ന് വരും.
അതിലെ എല്ലാ വരികളും ഡിലീറ്റ് ചെയ്ത ശേഷം താഴെ കൊടുത്തിരിക്കുന്ന വരികള്‍ ചേര്‍ത്ത് സേവ് ചെയ്യുക.
auto eth1
iface eth1 inet static
address 192.168.1.10
netmask 255.255.255.0
network 192.168.1.1
broadcast 192.168.1.255
gateway 192.168.1.1
ഡി എസ് എല്‍ റൂട്ടര്‍ ഇന്റര്‍ ഫേസ് എടുക്കുക.
ലാന്‍ സെറ്റിങുകളില്‍ DHCP ഡിസേബിള്‍ ചെയ്യുക.
ലാനില്‍ ഷെയേര്ഡ് ഇന്റര്‍ നെറ്റ് ലഭ്ക്കാനും ഈ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്താല്‍ മതിയാകുന്നതാണ്.
കുറിപ്പ്: ബി എസ് എന്‍ എല്‍ ബ്രോഡ് ബാന്‍ഡ് ആണ് പരാമര്‍ശ വിഷയം .
ഗുണം:
കമ്പ്യൂട്ടറില്‍ പിപിപി സൗകര്യം ഇല്ലാതെ തന്ന് ബ്രോഡ് ബാന്‍ഡ് നെറ്റ് ലഭിക്കുന്നു.
ഒന്നില്‍ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ഒരേ സമയം ഇന്‍ഡിപെന്‍ഡന്റായി ഇന്റര്‍നെറ്റ് കണക്റ്റാക്കാം .
ദോഷം:
ഇന്റര്‍നെറ്റ് കണക്ഷനുമേല്‍ യൂസര്‍ക്ക് നിയന്ത്രണങ്ങളില്ല.
സ്പൈവേറുകള്‍ ആഡ്വേറുകള്‍ തുടങ്ങിയ ഉപദ്രവകാരികള്‍ക്ക് യഥേഷ്ഠം നെറ്റ് ആക്സസ് ലഭിക്കുന്നു എന്നതിനാല്‍ ഒഴിവാക്കാനാവത്ത സാഹചര്യത്തിലൊഴികെ ഈ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യരുത്.
1 comment:
ഷെയേഡ് ഇന്റര്‍ നെറ്റ്
Post a Comment