സാധാരണയായി മൂന്ന് രീതിയില്‍ ബ്രോഡ് ബാന്‍ഡ് ലഭ്യമാക്കം.
1. കമ്പ്യൂട്ടര്‍ നേരിട്ട് കണക്ഷന് ഡയല് ചെയ്യുന്ന രീതി. (ബ്രിഡ്ജ് മോഡ്)
2. ബ്രോഡ് ബാന്‍ഡ് റൂട്ടര്‍ സ്വയം കണക്ഷന് സ്ഥാപിച്ച് കമ്പ്യൂട്ടറുമായി ഷെയര്‍ ചെയ്യുന്ന രീതി. (PPPOE)
3. നമ്മുടെ കമ്പ്യൂറിലേക്ക് മറ്റൊരു കമ്പ്യൂട്ടര്‍ ഇന്റര്‍ നെറ്റ് കണക്ഷന് ഷെയര്‍ ചെയ്യുന്ന രീതി. (Shared)
ആദ്യ രണ്ട് രീതിയിലും നമ്മുടെ കമ്പ്യൂര്‍ ഡി എസ് എല്‍ മോഡവുമായി ലിങ്ക് ചെയ്യേണ്ടതുണ്ട്.
ഇതിനായി കമ്പ്യൂട്ടര്‍ മോഡം എന്നിവ ഒരു ലാന് പോര്‍ട്ട് വഴി ബന്ധിപ്പിക്കുക. പവര്‍ ഓണ്‍ ചെയ്ത് ഓ എസ് ലോഡായിക്കഴിഞ്ഞാല്‍ മോഡവും കമ്പ്യൂററും തമ്മിലുള്ള നെറ്റ് വര്‍ക്ക് ആരംഭിക്കേണ്ടതാണ്. മോഡത്തിന്റെ ഗേറ്റ്വേ ഡീഫോള്‍ട്ട് ഐ.പി അഡ്രസ്സായ 192.168.1.1 പിങ് ചെയ്താല്‍ ഡാറ്റാ നഷ്ടം വരാതെ തിരികെ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
ഇതിനായി ടെര്‍മിനല്‍ എടുത്ത്
ping 192.168.1.1
എന്ന കമാന്റ് കൊടുക്കുക. ഇതില്‍ ഡാറ്റ നഷ്ടം വരാതെ തിരികെ ലഭിച്ചിരിക്കുന്നു എന്ന മെസ്സേജ്ജ് ലഭിച്ചാല്‍ മോഡവുമായുള്ള നെറ്റ് വര്‍ക്ക് ശരിയാണെന്ന് അനുമാനിക്കുകയും അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യാം.
ഗേറ്റ്വേ പിങ് ലഭിക്കാതെ വന്നാല്‍:
ഐ.പി അഡ്രസ്സ് കോണ്‍ഫിഗര്‍ ചെയ്തതില്‍ ഉള്ള പരാജയാവാനാണ് സാദ്ധ്യത.
ഐ.പി അഡ്രസ്സ് കോണ്‍ഫിഗര്‍ ചെയ്യല്‍:
രണ്ട് രീതിയില്‍ ഇത് ചെയ്യാം.
1.ഓട്ടോമാറ്റിക് അസൈന്‍ മെന്റ് - ഇതില്‍ ബ്രോഡ് ബാന്‍ഡ് റൂട്ടര്‍ ആണ് ഐ പി അഡ്രസ്സ് നല്‍കുന്നത്. ഇതിനായ് റൂട്ടറില്‍ ലാന് സെറ്റിങ് DHCP എനേബിള്‍ഡ് ആയിരിക്കണം. എല്ലാ റൂട്ടറുകളും കമ്പനി ഡീഫാള്‍ട്ടായി DHCP എനേബിള്‍ഡ് ആയിരിക്കും. സെറ്റിങ് മാറ്റിയിട്ടില്ല എന്ന് ഉറപ്പില്ലെങ്കില്‍ റൂട്ടറിന്റെ പിറകില്‍ കാണുന്ന റീസെറ്റ് ബട്ടള്‍ അമര്‍ത്തി കമ്പനി ഡീഫോള്‍ട്ട് റീസെറ്റ് ചെയ്യുക.

റീസെറ്റ് സ്വിച്ച് കാണാം .
ഇനി കമ്പ്യൂററിലെ ലാന് കാര്‍ഡ് സെറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം.
sytem -> preference -> network connections എടുക്കുക.

ഇതില്‍ eth1 എന്നു കാണുന്നതാണ് എന്റെ ലാന് കാര്‍ഡ്. (സാധാരണ ഇത് ith0 ആയിരിക്കും , ഇവിടെ രണ്ട് കാര്‍ഡ് ഉണ്ട് ) വലതു ഭാഗത്തായി കാണുന്ന Edit ഓപ്ഷന് ക്ലിക്ക് ചെയുക.

ഐ പി വി4 സെറ്റിങ്സ് എടുക്കുക ,ഓട്ടോമാറ്റിക് ഡി എച്ച് സി പി സെലക്റ്റ് ചെയ്യുക., അപ്ലേ കൊടുക്കുക.
2.മാവുവല്‍ സെറ്റിങ്:
ഇതില്‍ ഐ.പി അഡ്രസ്സ് നമ്മള് തന്നെ അസ്സൈന്‍ ചെയ്യുന്നു.
ഇതിനായ് മേലെ ലാന് കാര്‍ഡിന്റെ ഐപി സെറ്റ് ചെയ്ത അതേ രീതി പിന്തുടരുക.
ഐ പി വി4 സെറ്റിങ്സ് എടുക്കുക, മാനുവല്‍ ഓപ്ഷന് എടുക്കുക.

ഐ പി അഡ്രസ്സ് 192.168.1.10 എന്ന് കൊടുക്കുക (ഐ.പി യുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല)
ഡീഫോള്‍ട്ട് ഗേറ്റ് വേ എന്നിടത്ത് 255.255.255.0 എന്നും കൊടുക്കുക.
മോഡം ഇന്റര്‍ ഫേസ്:
മോഡവുമായി കമ്പ്യൂട്ടര്‍ ബന്ധം സ്ഥാപിച്ചു എന്ന് ഉറപ്പാക്കിയാല്‍ വെബ് ബ്രൌസര്‍ എടുക്കുക. (മോസില - ഡീഫോള്‍ട്ട്) അഡ്രസ്സ് ബാറില്‍ 192.168.1.1 എന്ന് അഡ്രസ്സ് അടിച്ച് നാവിഗേറ്റ് കൊടുക്കുക. ഇപ്പോള്‍ താഴെ കാണുന്ന് ഒരു വെബ് പേജ് തുറന്നു വരും.

യൂസര്‍ നെയിം: admin
പാസ് വേഡ് : admin
ഇന്റര്‍ഫേസ് സെറ്റപ്പ് എടുക്കുക

ലാന് സെറ്റപ്പ് എടുക്കുക.

ഡി എച്ച് സി പി എനേബിള്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക.
ഇന്റര്‍നെറ്റ് അല്ലെങ്കില്‍ വാന്‍ ക്ലിക്ക് ചെയ്യുക .

ബ്രിഡ്ജ്ഡ് മോഡ് സെലക്റ്റ് ചെയ്യുക
സേവ് ചെയ്ത് റീബൂട്ട് ചെയ്യുക. മോഡം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.
കമ്പ്യൂറില്‍ ബ്രോഡ് ബാന്‍ഡ് കണക്ഷന് ലഭിക്കാന്‍ വേണ്ട സെറ്റിങുകള്‍ ആദ്യ പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ടെങ്കിലും ഒന്നൂടെ ചേര്‍ക്കുന്നു.
ആപ്ലിക്കേഷന്‍സ് -> ആക്സസറീസ് -> ടെര്‍മിനല്‍ എടുക്കക.
ഇതില്‍ "sudo su" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
ഇപ്പൊള്‍ നിങ്ങള്‍ക്ക് റൂട്ട് പ്രിവിലേജസ് ലഭിച്ചിരിക്കും, പ്രോമ്പ്റ്റീല്‍ #> എന്ന അടയാളം ഉണ്ടെന്കില് അത് റൂട്ട് ആണ്.
പ്രോംപ്റ്റില് "pppoeconf" എന്ന് ടൈപ്പ് ചെയ്യുക,
ppoe (പോയന്റ് ടു പോയന്റ് പ്രോട്ടോക്കോള്‍ ഓവര്‍ ഈതര്‍നെറ്റ് ) കോണ്‍ഫിഗര്‍ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. കൂടുതല്‍ ആലോചനകള്‍ക്ക് നില്‍ക്കാതെ എന്റര്‍ അടിക്കുക.
.ബ്രോഡ് ബാന്‍ഡ് യൂസര്‍ നെയിം കൊടുക്കുക
പാസ്സ് വേഡ് കൊടുക്കുകതുടര്ന്ന് വരുന്ന സ്ക്രീനുകള്‍ വായിച്ച ശേഷം എന്റര്‍ അടിച്ച് പോയാല്‍ മതിയാകുന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന് റെഡി.
ഇപ്രകാരം സെറ്റ് ചെയ്യുന്ന കണക്ഷന് ബൂട്ടപ്പില് തന്നെ കണക്റ്റാവുന്നതാണ്.
മാനുവലായി ഡിസ്കണക്റ്റ് ചെയ്യാന്‍ ടെര്‍മിനല്‍ എടുത്ത്
sudo poff dsl-provider
എന്ന് കമാന്റ് കൊടുത്താല്‍ മതി.
മാനുവലായി കണക്റ്റ് ചെയ്യാന്‍
sudo pon dsl-rovider
എന്ന് കമാന്റ് ഉപയോഗിക്കാം .
അപ്ഡേറ്റ്:
ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസില്‍ മാനുവലായി ഐപി സെറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ കമാന്റ് മോഡില്‍ ചെയ്യാവുന്നതാണ്.
ടെര്‍മിനല്‍ എടുക്കുക
sudo ifconfig eth0 192.168.1.10 netmask 255.255.255.0 എന്ന് കമാന്റ് കൊടുക്കുക.