ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Friday, September 3, 2010

ഫയല്‍ പെര്‍മിഷന്‍ മാറ്റാന്‍ നോടിലസ് (Nautilus)

ലിനക്സ് ഫയലുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായി വരുന്ന ഒന്നാണ് ഫയല്‍ പെര്‍മിഷനുകള്‍ വ്യത്യാസം വരുത്തുക എന്നത്. തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ടെര്‍മിനലില്‍ കമാന്റ് മോഡില്‍ ഏറെ ശ്രമകരമായ ഒരു ജോലിയാണിത്. എന്നാല്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസില്‍ തന്നെ ഈ ജോലി ചെയ്യാന്‍ നോഷിലസ് നമ്മെ സഹായിക്കും.

കക്ക വര്‍ഗ്ഗത്തില്‍ (?) പെടുന്ന ഒരു സമുദ്ര ജീവിയാണ് നോടിലസ്, എന്നാല്‍ നോടിലസ് എന്ന് പദം ലിനക്സുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ അത് നോടിലസ് എന്ന് ഫയല്‍ മാനേജറിനെ പറ്റിയാണ്. GNOME desktop ന്റെ ഒഉദ്യോഗിക ഫയല്‍ മാനേജറാണ് Nautilus.

ഇതിനായി Terminal എടുത്ത് "nautilus" എന്ന് ടൈപ്പ് ചെയ്യുക, നോടിലസ് ഫയല്‍ ബ്രൗസര്‍ ഓപ്പണായി വരും.മറ്റ് ഫയല്‍ ബ്രൗസറുകളെക്കാള്‍ ഇതിനുള്ള മെച്ചം എന്തെന്നാല്‍ ഇത് അഡ്മിനിസ്റ്റ്റേറ്റീവ് പ്രിവിലേജുകളോടെയും അല്ലാതെയും ആരംഭിക്കാം എന്നതാണ്. റൂട്ട് യൂസര്‍ മോഡീല്‍ ഇത് ആരംഭിക്കാനായി ടെര്‍മിനലില്‍

sudo nautilus

എന്നു ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കുകയേ വേണ്ടൂ. റൂട്ട് യൂസര്‍ ആയി നൊഷിലസ് ആരംഭിക്കുന്ന പക്ഷം ഫയല്‍ പെര്‍മിഷന്‍സ് മാറ്റുക തുടങ്ങി റൂട്ട് പ്രിവിലേജസ് ആവശ്യമായ എല്ലാ ജോലികളുല്‍ നോടിലസ് വിന്‍ഡോയില്‍ ചെയ്യാവുന്നതാണ്. ഉദാഹരണമായി /boot/grub/grub.cfg എന്ന സിസ്റ്റം ഫയല്‍ റൂട്ട് ആയും നോര്‍മല്‍ യൂസര്‍ ആയും പ്രോപ്പര്‍ട്ടി വിന്‍ഡോ എടുത്തത് കാണുക. ഫയല്‍ സിസ്റ്റം ബ്രൌസ് ചെയ്ത് എടുക്കുന്ന ഫയലില്‍ മൌസ് വച്ച് വലത് ബട്ടണ്‍ ക്ലിക്ക് ചെയ്താണ് പ്രോപ്പര്‍ട്ടി വിന്‍ഡോ എടുക്കുന്നത്.

ഇത് നോര്‍മല്‍ യൂസര്‍ ആയി ഫയല്‍ പ്രോപ്പര്‍ട്ടീസ് എടുത്തത്. ഇതില്‍ ഓപ്ഷനുകള്‍ ഒന്നും തന്നെ എനേബിള്‍ഡ് അല്ല എന്നത് ശ്രദ്ധിക്കുക.

റൂട്ട് യൂസര്‍ ആയി നോടിലസ് ഉപയോഗിച്ച് ഫയല്‍ പ്രോപ്പര്‍ട്ടീസ് എടുത്ത്ത്. ഫയല്‍ പെര്‍മിഷന്‍സ് റീഡ് റൈറ്റ് എല്ലാം എനേബിള്‍ഡ് ആണ്. ഇതില്‍ ആവശ്യമായ ടാബുകള്‍ തിരഞ്ഞെടുത്ത് റീഡ് ഓണ്‍ലി മാറ്റി റീഡ് റൈറ്റ് ആക്കാവുന്നതാണ്.

2 comments:

പ്രവീൺ || Praveen said...

Nautilus-ന്റെ മലയാളം ഉച്ചാരണം നോടിലസ് എന്നാണ് എന്നു തോന്നുന്നു http://www.merriam-webster.com/dictionary/nautilus

അനില്‍@ബ്ലോഗ് // anil said...

പ്രവീണ്‍,
നന്ദി.