ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Tuesday, June 22, 2010

ലോഗിന്‍ സ്ക്രീന്‍ റസല്യൂഷന്‍

കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിന്റെ കമ്പ്യൂട്ടറില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ക്രീന്‍ റസല്യൂഷന്‍ എന്ന സംഗതി ഉടക്കുമായി മുന്നിലെത്തിയത് . ഫിലിപ്സിന്റെ 107 E എന്ന 17 ഇഞ്ച് സി.ആര്‍.ടി മോണിറ്ററാണ് അവിടെ. സിഡി ഇട്ട് ഉബുണ്ടു ഇമേജ് ലോഡായി വന്നപ്പോള്‍ തന്നെ സ്ക്രീന്‍ ഫ്ലിക്കര്‍ ചെയ്യാന്‍ തുടങ്ങി. അത് കാര്യമാക്കാതെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചു. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി വന്ന ഉബുണ്ടു ലോഗിന്‍ സ്കീന്‍ തന്നെ ഫ്ലിക്കര്‍ ചെയ്യുന്നതായാണ് കണ്ടത്. യൂസര്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍

Preference -> Monitors എടുത്ത് റസല്യൂഷന്‍ 1024 x 786 എന്ന് തിരഞ്ഞെടുത്തപ്പൊള്‍ പ്രശ്നം പരിഹരിച്കെങ്കിലും അടുത്ത സ്റ്റാര്‍ട്ടപ്പില്‍ ലോഗിന്‍ സ്ക്രീന്‍ വീണ്ടും റസല്യൂഷന്‍ പ്രശ്നം കാണിച്ചു. പ്രശ്നപരിഹാരത്തിനായി നെറ്റില്‍ സേര്‍ച്ച് ചെയ്തെങ്കിലും ലഭിച്ചത് മുഴുവന്‍ etc/xorg.conf എന്ന ഫയലുമായി ബന്ധപ്പെട്ട ഫലങ്ങളായിരുന്നു. ഉബുണ്ടു വേര്‍ഷന്‍ 10.04 ഇല്‍ അങ്ങിനെ ഒരു ഫയല്‍ നിലവിലില്ല. എല്ലാ ഹാര്‍ഡ് വെയറുകളുടേയും ഡീഫാള്‍ട്ട് വാല്യൂസ് വച്ച ഓട്ടോമാറ്റിക്കായി ഉബുണ്ടു റസല്യൂഷന്‍ സെറ്റ് ചെയ്യുകയാണ് ചെയ്യുന്നത് .
താഴെ കാണുന്ന വ്യത്യാസങ്ങള്‍ കൊണ്ട് പ്രശ്നം പരിഹരിച്ചു.

ടെര്‍മിനല്‍ എടുക്കുക.

sudo gedit എന്ന് കമാന്റ് കൊടുത്താല്‍ അഡ്മിനിസ്റ്റ്രെറ്റര്‍ പ്രിവിലേജസില്‍ ജി എഡിറ്റ് എന്ന് എഡിറ്റര്‍ തുറന്ന് വരും. അതില്‍ ഫയല്‍ സിസ്റ്റത്തില്‍ നിന്നും etc/gdm/init എന്ന ഫോള്‍ഡറിലെ default എന്ന ഫയല്‍ തുറക്കുക.
ഫയലില്‍ PATH=/usr/bin=: എന്നു തുടങ്ങുന്ന വരികള്‍ കണ്ടുപിടിക്കുക. സ്ക്രീന്‍ നോക്കൂ.

ഈ വരിക്ക് ശേഷം

xrandr --output default --mode 800x600 (റസല്യൂഷന്‍ കുറച്ച് ഇട്ടതാണ്) എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.

ശുഭം ..

അടുത്ത തവണ ലോഗിന്‍ സ്ക്രീന്‍ 800x600 റസല്യൂഷനില്‍ വരും. ഇതില്‍ കൂടിയ റസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന മോണിറ്ററാണെങ്കില്‍ അതിനനുസരിച്ച വാല്യൂ സെറ്റ് ചെയ്താല്‍ മതി.

6 comments:

»¦മുഖ്‌താര്‍¦udarampoyil¦« said...

നന്ദി,
പുതിയ അറിവുകള്‍ക്ക്..

അലി said...

നന്ദി!

ശ്രീ said...

ചിലതില്‍ xrandr എന്ന കമാന്റ് തന്നെ ഉപയോഗിയ്ക്കാനാകും

ഉമേഷ്‌ പിലിക്കൊട് said...

amd athlon (n vidia chipset ) resolution prasnamundaakkunnu

xserver settings change aayi ennu message varum chilappol restart cheythaal ready aakum

mattu chilappol illa

permanent solution entha ?!!
can u help me ?
njanum kurachu kaalamaayi ubuntu vinte pidiyil pettittu

ippozha ee site kandathu idykkidaykku varaam salyappeduthaan...

അനില്‍@ബ്ലോഗ് // anil said...

ഉമേഷ് പീലിക്കോട്,
ഇന്നാണ്‍ ഈ കമന്റ് കണ്ടത്, വൈകിയതിനു ക്ഷമിക്കുക.
എഎംഡി പ്രോസസര്‍ എന്‍വിഡിയ ചിപ് ഡിസ്പ്ലേ എന്നത് ഏറ്റവും മോശം കോമ്പിനേഷനുകളില്‍ ഒന്നാണെന്നാണ്‍ എന്റെ നിരീക്ഷണം.
ഉബുണ്ടു മാത്രം ഉപയോഗിച്ചാണോ ഡിപ്ലേ ഇന്റ്സാള്‍ ചെയ്തത്? അതോ എന്‍വിഡിയ ഡ്രൈവര്‍ ഡൗണ്‍ലോഡ് ചെയ്തോ?
ഇല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് നോക്കൂ.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ശരിയായില്ല മാഷേ...
കമാന്‍ഡ് സേവ് ചെയ്ത് റീ ബൂട്ടിയപ്പോള്‍
മോണിട്ടറില്‍ ഒരു കര്‍സര്‍ മാത്രം ബ്ലിങ്കുന്നു...
എനിക്ക് ശ്രീഹള്ളിക്ക് പോകാന്‍ വേറേ
വഴിയുണ്ടോ?