ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Sunday, June 6, 2010

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍

ഇതുവരെ പരിചയമില്ലാത്ത ഏതൊരു സംഗതികളെയും പോലെ ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റവും അല്പം സന്ദേഹത്തോടെയാണ് നമ്മള്‍ കൈകാര്യം ചെയ്യുക. ഈ കഴിഞ്ഞ ഏപ്രില്‍ മാസം ഉബുണ്ടു ഫെഡോറ എന്നിവയുടെ നിലവിലെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ പുറത്തിറങ്ങുകയുണ്ടായി.വളരെ യൂസര്‍ ഫ്രണ്ട്ലി ആയ യൂസര്‍ ഇന്റര്‍ഫേസുകളും ഡെസ്ക്ടോപ്പ് പിസിക്ക് ആവശ്യമായ വിവിധ സോഫ്റ്റ് വെയറുകളൂം ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും കൊണ്ട് മെച്ചപ്പെട്ടതായ ഇവ രണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് പരീക്ഷിച്ചതിന്റെ അനുഭവങ്ങള്‍ കുറിച്ച് വക്കാന്‍ ഈ ബ്ലോഗ് പോസ്റ്റ് ഉപയോഗിക്കുന്നു. ഫേഡോറ 12 ഇന്റലേഷന്‍ ഈ ലിങ്കില്‍ വായിക്കാവുന്നതാണ്. ഈ വിഷയത്തില്‍ ഒരു തുടക്കക്കാരനാണെന്ന് പറഞ്ഞുകൊണ്ട് വിഷയത്തിലേക്ക്.

ബൂട്ടിങ്:
ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന ലൈവ് സിഡിയായും ഇന്‍സ്റ്റലേഷന്‍ ഡിസ്ക് ആയും പ്രവര്‍ത്തിക്ക വിധമാണ് ഈ സി.ഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സി.ഡി റോമില്‍ സി.ഡി ഇട്ട് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് സി.ഡി റോം തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബൂട്ട് ഇമേജ് ലൊക്കേറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ആരംഭിക്കും.ഉബുണ്ടു ആരംഭ സ്ക്രീന്‍ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക

ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്.


വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്


മേലെക്കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.


മാനുവല്‍ ഡിസ്ക് പാര്‍ട്ടീഷനിലെ ആദ്യ സ്ക്രീന്‍
ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .


ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .


സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുകവീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.

സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്,
1)പാര്‍ട്ടീഷന്‍ സൈസ്
2)യൂസ് ആസ് - ഇവിടെ Ext 4 /Ext3 ആയി കൊടുക്കണം
3)മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.

അഡ്വാന്‍സ്ഡ് ഓപ്ഷന്‍.
ബൂട്ട് ലോഡര്‍ കസ്റ്റമൈസേഷന്‍ ചെയ്യുന്നതിനായി അഡ്വാസ്ഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല.ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുകഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടം ഔട്ട് 05 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.

12 comments:

ശ്രീ said...

ലിനക്സ് എങ്ങനെ തുടങ്ങണം എന്ന് അന്വേഷിച്ചു നടക്കുന്നവര്‍ ഈ വഴി വന്നെങ്കില്‍...

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ലിനക്സിലേക്കുള്ള ലീനായ വഴികൾ...
നന്നായിരിക്കുന്നു ഭായി

peekay said...

എങ്ങിനെയാണ്‌ പുതിയ ഹാര്‍ഡ്‌വെയര്‍ ഉബുണ്ടുവില്‍ ആഡ് ചെയ്യുന്നത്
പൂര്‍ണമായും താങ്കളുടെ ബ്ലോഗ്‌ ഉപയോഗിച്ചാണ്‌ ഞാന്‍ ലിനക്സ്‌ തുടങ്ങിയിരിക്കുന്നത്
ആശംസകള്‍

അനില്‍@ബ്ലോഗ് said...

സുഹൃത്ത് പികെ.
ഒരുപാട് ഹാര്‍ഡ്വെയര്‍ സപ്പോര്ട്ടോടുകൂടിയാണ് ഉബുണ്ടു വരുന്നത്. അതിനാല്‍ തന്നെ പുതിയ ഹാര്‍ഡ് വെയര്‍ അത് എടുക്കാതിരിക്കില്ല. ഇനി അഥവാ എടുത്തില്ലെങ്കിലും ഡിറ്റക്റ്റ് ചെയ്യുകയെങ്കിലും ചെയ്യും. ഇപ്രകാരം എന്തു മെസ്സ്സേജാണ് ഉബുണ്ടൂ മടക്കിത്തരുന്നതെന്നതിനനുസരിച്ച് അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാവും നന്നാവുക.
എന്തു ഹാര്ഡ് വെയറാണ് താങ്കള്‍ക്ക് ആഡ് ചെയ്യാനുള്ളത് എന്ന് സ്പെസിഫിക്കായി പറയാമെന്കില്‍ നന്നായിരുന്നു

palakkadan said...

താങ്കളുടെ മറുപടിക്ക് നന്ദി . ഇന്റര്‍നെറ്റ്‌ കണക്ട് ചെയ്യാനായി bandlux connectcard ഉപയോഗിക്കുന്നു usb യില്‍ കണക്ട് ചെയ്യുമ്പോള്‍ detect ചെയ്യുന്നില്ല പിന്നെ cd drive എവിടെയാണ്.
തുടക്കാകരനയതിനാല്‍ വിശദമായി പഠിക്കുവാന്‍ മലയാളം ബുക്ക്‌ ഉണ്ടോ ഞാന്‍ ഇപ്പോള്‍ റിയാദില്‍ ജോലി ചെയ്യന്നു .

അനില്‍@ബ്ലോഗ് said...

palakkadan,
താങ്കളുടെ ബ്രോഡ് ബാൻഡ് കണക്ഷൻ ഡീഫോൾട്ടായി എടുക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കണക്റ്റ് ചെയ്യുമ്പോൾ ഡിക്റ്റക്റ്റ് ചെയ്യുന്നതായി കാണിച്ചില്ലെങ്കിൽ പോലും ജിപിആർ എസ് കണക്റ്റ് ചെയ്യുന്ന ഈ പോസ്റ്റിൽ കാണിച്ചിരിക്കുന്നതുപോലെ മൊബൈൽ ബ്രോഡ് ബാൻഡ് കണക്ഷൻ ടാബിൽ മോഡം കാണാം.

ടെർമിനൽ എടുത്ത് lsusb എന്ന കമാന്റ് കൊടുത്താൽ യു.എസ്.ബിയിൽ ഘടിപ്പിച്ച എല്ലാ ഉപകരണങ്ങളും ലിസ്റ്റ് ചെയ്യും.

palakkadan said...

ഡിയര്‍ അനില്‍
broadband കണക്ട് ചെയ്തു എന്നാല്‍ bandlux ടെര്‍മിനല്‍ ഓണ്‍ ചെയ്യാന്‍ കഴിഞ്ഞില്ല പ്രോഗ്രാം ഐക്കണ്‍ ടെസ്ക്ടോപില്‍ ഇല്ല
lsusb എന്ന് ടൈപ്പ് ചെയ്തു എന്നാല്‍ bandlux കണക്ട് കാര്‍ഡ്‌ ഇല്ല എങ്ങിനെയാണ്‌ ഇന്‍സ്റ്റോള്‍ ചെയ്യുക cddrive എവിടെയാണ് മലയാളം ബുക്ക്‌ കിട്ടുമോ stepbystep പഠിക്കുവാന്‍ വെബ്സൈറ്റ് ഉണ്ടോ

palakkadan said...

വിന്‍ഡോസ്‌ സില്‍ നിന്നും ലിനക്സ്‌ ലേക്ക് വന്നപ്പോള്‍ ഒരു ഒരു കവലയില്‍ വഴി അറിയതവനെപ്പോലെ വട്ടം കറങ്ങി . അതുകൊണ്ട് ബാലിശമായ ചെറിയ ചോദ്യങ്ങള്‍ ചോദിക്കേണ്ടിവന്നു . ഇപ്പോള്‍ മനസ്സിലായി വരുന്നു . എന്റെ ലിനക്സ്‌ ഗുരുനതനു ദക്ഷിണയായി വന്ദനം

നായാടി said...

ഞാന്‍ സിസ്റ്റത്തിലെ വിന്ഡോ 7 തകരാറായതിനാല്‍ അത് റിമൂവ് ചെയ്താണ്‍ ഉബുണ്റ്റു ഇന്സ്റ്റാള്‍ ചെയ്തത്. എന്നാല്‍ ബ്രോഡ്ബാന്റ് കിട്ടുന്നില്ല. കൂടാതെ സി.ഡി.യില്‍ നിന്നും സിനാഅപ്റ്റിക് മാനേജര്‍ വഴി സോഫ്റ്റ്വെയര്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍ നോക്കുമ്പോള്‌ അണേബില്‍ ടു മൗണ്ട് സി.ഡി. എന്നും കാണിക്കുന്നു. നെറ്റ് കിട്ടാന്‍ നോക്കുമ്പോള്‍ സോറി. നോ എതെര്നെറ്റ് ദിവൈസ് ഫൗണ്ട് എന്നും കാണിക്കുന്നു. അതേ സമയം മോഡം വര്ക്ക് ചെയ്യുന്നുമുണ്ട്.

എന്തെന്കിലും സഹായം ?

നായാടി said...
This comment has been removed by the author.
Jishnu Chandran said...

i tried for installing ubuntu 11.04. it is not booting please help me.. i downloaded in from torrentz.

Jishnu Chandran said...

please give your mail id.