ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Sunday, June 6, 2010

ഉബുണ്ടു ലൈവ്

മൈക്രോസോഫ്റ്റിന്റെ കുത്തക സോഫ്റ്റ് വെയറുകളില്‍ നിന്നും മോചനം തേടി നടക്കുന്നവര്‍ക്ക് ഉന്മേഷം പകരുന്നവയാണ് അടുത്തിടെ പുറത്തിറങ്ങിയ ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍. ഇവയില്‍ എറ്റവും പ്രമുഖമായ ഒന്നാണ് ഉബുണ്ടു. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ പ്രവര്‍ത്തിപ്പാന്‍ പാകത്തിനുള്ള ലൈവ് സിഡിയായായും കൂടിയാണ് പുതിയ വേര്‍ഷന്‍ ആയ 10.04 എത്തിയിരിക്കുന്നത്, ഇപ്പോള്‍ 10.10 ഉം . 1ജിഗാ പ്രോസസര്‍,512 എം.ബി റാം 5 ജിബി ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ വളരെ ചെറുതായ മിനിമം കോണ്‍ഫിഗറേഷന്‍ മാത്രമേ‌ ഉബുണ്ടു വിന് ആവശ്യമുള്ളൂ.കാര്യമായ യൂസര്‍ വൈദഗ്ധ്യം ഒന്നും തന്നെ ആവശ്യമില്ലാത്ത ഈ ലൈവ് സി.ഡി പ്രവര്‍ത്തിപ്പിക്കാന്‍ സി.ഡിയില്‍ നിന്നും ബൂട്ട് ചെയ്യുക മാത്രം ചെയ്താല്‍ മതിയാകുന്നതാണ്. ഉബുണ്ടു അപ്പ് ആയി വരുന്ന വരെ കാത്തിരിക്കുക, വളരെ കുറഞ്ഞ യൂസര്‍ ഇന്‍പുട്ടുകളില്‍ തന്നെ ഇത് പ്രവര്‍ത്തന സജ്ജമാകും.

ആദ്യ സ്ക്രീന്‍ , എസ്കേപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഗ്രാഫിക്കല്‍ സ്ക്രീന്‍ അപ്രത്യക്ഷമാവുന്നതാണ്.


ആദ്യ യൂസര്‍ ഇന്പുട്ട് സ്ക്രീന്‍ , ഇവിടെ ട്രൈ ഉബുണ്ടു എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക


ഇത് ലൈവ് സിഡിയുടെ പ്രവര്‍ത്തനക്ഷമമായ സ്ക്രീന്‍.

മെനുകള്‍ ഇടത് വശത്ത് മുകളിലായി കാണാം.

ആദ്യ മെനുവായ ആപ്ലിക്കേഷന്‍സില്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെട്ട എല്ലാ പ്രോഗ്രാമുകളും ലഭ്യമാണ്. ഓഫീസ് ടൂളുകള്‍ , ഗ്രാഫിക്സ് ടൂളുകള്‍, ഇന്റര്‍നെറ്റ് ടൂളൂകള്‍ എല്ലാം തന്നെ ലൈവ് സിഡിയില്‍ സജീകരിച്ചിരിക്കുന്നു.

രണ്ടാമത്തെ മെനുവായ പ്ലേസസ് വിവിധ ഫയല്‍ ലൊക്കേഷനുകളിലേക്ക് വാതില്‍ തുറക്കുന്നു.കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഫയലുകളടക്കം എല്ലാ വിന്ഡോസ് പാര്‍ട്ടീഷനുകളും കാണാവുന്നതാണ്. ഫയല്‍ സേര്‍ച്ച് , ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന റീസന്റെ ഡോകുമെന്റ് ഹിസ്റ്ററി അടക്കം എല്ലാം ഉപകാരപ്രദം തന്നെ.

മൂന്നാമത്തെ മെനുവായ സിസ്റ്റം, കമ്പ്യൂട്ടറിന്റേയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും വിവിധ ക്രമീകരണങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഇന്‍പുട്ട് മെതേഡ് ഇവിടെ നിന്നാണ് നമുക്ക് ആക്റ്റിവേറ്റ് ചെയ്യെണ്ടത്. മലയാളം ഇന്പുട്ട് ആക്റ്റിവേറ്റ് ചെയ്യുന്നത് ഇവിടെ നിന്നും വായിക്കാം.

ബി.എസ്.എന്‍.എല്‍ ബ്രോഡ്‌ ബാന്‍ഡ് കോണ്‍ഫിഗറേഷന്‍:
ബ്രിഡ്ജ് മോഡില്‍ സെറ്റ് ചെയ്തിരിക്കുന്ന ഡി.എസ്.എല്‍ മോഡം ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ റൂട്ട് പ്രിവിലേജസ് ആവശ്യമാണ്. ഇതിന്

ആപ്ലിക്കേഷന്‍സ് -> ആക്സസറീസ് -> ടെര്‍മിനല്‍ എടുക്കക.

ഇതില്‍ "sudo su" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഇപ്പൊള്‍ നിങ്ങള്‍ക്ക് റൂട്ട് പ്രിവിലേജസ് ലഭിച്ചിരിക്കും, പ്രോമ്പ്റ്റീല്‍ #> എന്ന അടയാളം ഉണ്ടെന്കില്‍ അത് റൂട്ട് ആണ്.

പ്രോംപ്റ്റില്‍ "pppoeconf" എന്ന് ടൈപ്പ് ചെയ്യുക,

ppoe (പോയന്റ് ടു പോയന്റ് പ്രോട്ടോക്കോള്‍ ഓവര്‍ ഈതര്‍നെറ്റ് ) കോ‌ണ്‍ഫിഗര്‍ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. കൂടുതല്‍ ആലോചനകള്‍ക്ക് നില്‍ക്കാതെ എന്റര്‍ അടിക്കുക.


.ബ്രോഡ്‌ ബാന്‍ഡ് യൂസര്‍ നെയിം കൊടുക്കുക


പാസ്സ് വേഡ്‌ കൊടുക്കുക

തുടര്‍ന്ന് വരുന്ന സ്ക്രീനുകള്‍ വായിച്ച ശേഷം എന്റര്‍ അടിച്ച് പോയാല്‍ മതിയാകുന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ റെഡി . ഇനി മലയാളം ആക്റ്റിവേറ്റ് ചെയ്യുക, ബ്ലോഗാന്‍ തുടങ്ങിക്കോളൂ.
കുറിപ്പ് :
ഈ പോസ്റ്റ് ലൈവ് സി.ഡി ഉപയോഗിച്ച് എഴുതിയതാണ്.

10 comments:

അലി said...

വിവരങ്ങൾക്ക് നന്ദി...
പരീക്ഷിച്ചു നോക്കട്ടെ!

ഭായി said...

വിവരങ്ങൾക്ക് നന്ദി
ഞാനും പരീക്ഷിച്ചു നോക്കട്ടെ! :)

ശ്രീ said...

സിഡിയില്‍ നിന്ന് ലൈവ് ഓ എസില്‍ കയറൂന്നതിന് പകരം നേരെ ഇന്‍സ്റ്റലേഷന്‍ തിരഞ്ഞെടുക്കുന്നതു വഴി കുറേക്കൂടി വേഗത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിയ്ക്കും.

അനില്‍@ബ്ലോഗ് said...

അലി,
ഭായ്,
നന്ദി.

ശ്രീ,
ഇവിടെ ഇന്സ്റ്റാള്‍ ചെയ്തല്ല പ്രവര്‍ത്തിപ്പിച്ചത് , ഇന്സ്റ്റാള്‍ ചെയ്യാതെ ലൈവായി ഉപയോഗിക്കുകയാണ്.
നന്ദി

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

ഉബുണ്ടു ലൈവ് മൈക്രോസോഫ്റ്റിന്റെ വയറ്റത്തടിക്കുമോ ഭാവിയിൽ ?

ലതി said...

ഉബുണ്ടു ലൈവ് - അറിവു പകർന്നതിനു നന്ദി, അനിൽ.

BRC Edapal said...

Thanks for the information...

കരിപ്പാറ സുനില്‍ said...

Thanks for the post.
.........stil i cant get internet in Ubundu 10.4
Is there any other remedy ?

അനില്‍@ബ്ലോഗ് // anil said...

സുനില്‍ മാഷെ,
നെറ്റ് കണക്ഷന്‍ താരതമ്യേന ലളിതമാണ് ഇതിലെന്നാണ് എന്റെ അനുഭവം.
മാഷിന്റെ ഏതു ടൈപ്പ് കണക്ഷന്‍ ആണെന്ന് പറഞ്ഞാല്‍ പരിഹാരം കണ്ടെത്താം.

കരിപ്പാറ സുനില്‍ said...

നമസ്കാരം അനില്‍ , കണക്ഷന്‍ ബ്രോഡ്‌ബാന്‍ഡ് ആണ്. പലതും ചെയ്തുനോക്കി ശരിയാകാത്തതിനാല്‍ വീണ്ടും ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്തു. ഇപ്പോള്‍ നെറ്റ് ലഭിക്കുന്നുണ്ട് .പ്രോത്സാഹനത്തിനു നന്ദി.ആശംസകളോടെ