ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Friday, July 9, 2010

ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ

പ്രാദേശിക ഭാഷാ സപ്പോർട്ടിന് ഏറ്റവും പ്രധാനമാണല്ലോ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക എന്ന ഘട്ടം.ഉബുണ്ടു 10.04 ഡീഫോൾട്ടായി മീര ഫോണ്ടുമായാണ് വരുന്നത്. അതിനാൽ തന്നെ അഞ്ജലി ഫോണ്ടുകളിൽ ചില്ല് പ്രശ്നം കാണപ്പെടുന്നു. ഇത് പരിഹരിക്കാൻ അഞ്ജലി ഓൾഡ് ലിപി ഇൻസ്റ്റാൾ ചെയണം. വിൻഡോസിലെ പോലെ തന്നെ ഒറ്റ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യാൻ ഉബുണ്ടുവിലും പ്രയാസം നേരിടുന്നില്ല. ചിത്രം നോക്കുക

നമുക്ക് ഇന്റ്സ്റ്റാൾ ചെയ്യേണ്ട ഫോണ്ട് ഡൗൺലോഡ് ചെയ്യുക, അത് തുറക്കുക. താഴെ വലത്തേ മൂലക്കായി ഇൻസ്റ്റാൾ ഓപ്ഷൻ കാണാവുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നതാണ്.

അപൂർവ്വം സന്ദർഭങ്ങളിൽ മേലെ കാണിച്ച പ്രകാരം ഫോണ്ട് ഇൻസ്റ്റാൾ ചെയ്താലും സിസ്റ്റം ആ ഫോണ്ട് എടുത്തിട്ടുണ്ടാവില്ല. സിസ്റ്റം ഫോണ്ട് കാഷ് ഒന്ന് റിഫ്രഷ് ചെയ്യുക എന്നതാണ് ഇതിനു പ്രതിവിധി. ഏതു ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുകയോ അൺ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തുകഴിഞ്ഞാലും ഇപ്രകാരം ഫോണ്ട് കാഷ് റിഫ്രഷ് ചെയ്യുന്നതാണ് ഉത്തമം.

ഇതിനായി ടെർമിനൽ എടുത്ത് അതിൽ താഴെ പറയുന്ന കമാന്റ് റൺ ചെയ്യിക്കുക.

fc-cache -v -f

ഇപ്പോൾ നിലവിലുള്ള എല്ലാ ഫോണ്ടുകളും റിഫ്രഷ് ചെയ്ത് ജോലി വിജയകരമായി പൂർത്തിയാക്കിയതായി മെസ്സേജ് ലഭിക്കും, ഫോണ്ടുകൾ ഉപയോഗത്തിനു തയ്യാറായിരിക്കും.

ഒന്നിൽ കൂടുതൽ ഫോണ്ട് ഉണ്ടെങ്കിൽ അത് നേരിട്ട് ഫോണ്ട്സ് ഫോൾഡറിലേക്ക് കോപ്പി പേസ്റ്റ് ചെയ്താൽ മതിയാകുന്നതാണ്. അതുപോലെ തന്നെ ഫോണ്ട് നീക്കം ചെയ്യുന്നതിനും ഇപ്രകാരം ഫോണ്ട്സ് ഫോൾഡറിൽ നിന്നും പ്രസ്തുത ഫോണ്ട് ഡിലീറ്റ് ചെയ്താൽ മതി. എന്നാൽ വിൻഡോസിനെ അപേക്ഷിച്ച് ഈ ഇൻസ്റ്റലേഷൻ സങ്കീർണ്ണമാണെന്നു പറയാം. ഇതിനു പ്രധാന കാരണം ഫോണ്ട് ഒന്നിൽ കൂടുതൽ സ്ഥലത്ത് ആണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത് എന്നുള്ളതണ്.

ഫോണ്ട് ഫോൾഡറുകൾ കണ്ടെത്തൽ.
നമ്മുടെ സിസ്റ്റത്തിലെ ഫോണ്ട് ഫോൾഡറുകൾ കണ്ടെത്താൻ താഴെ പറയുന്ന രീതി അവലംബിക്കാം.


Places ->File syetem -> etc-> fonts തുറക്കുക.
അതിൽ fonts.cfg എന്ന ഫയൽ തുറക്കുക. ചിത്രം കാണൂ.

ഫയൽ ശ്രദ്ധിച്ചു നോക്കിയാൽ ആദ്യ ഭാഗത്തുതന്നെ ഫോണ്ട്സ് ഡയറക്റ്ററി ലിസ്റ്റ് കാണാവുന്നതാണ്,പ്രധാനമായും നാലു ഡയറക്റ്ററികൾ താഴെ കൊടുക്കുന്നു.

1)usr/share/font

2)usr/XIIR6/lib/XII/fonts

3)usr/local/share/fonts

4)home/(user name)/ /.fonts

ഇതിൽ ആദ്യ മൂന്ന് ഡയറക്റ്ററികളും വിസിബിളാണ്, എന്നാൽ നാലാമത്തെ ഡയറക്റ്ററി ഹിഡൺ ആണ്.
എന്നാൽ ഫോണ്ട് വിൻഡോയിൽ ഇൻസ്റ്റാൾ ബട്ടൺ അമർത്തി ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ഫോണ്ടുകൾ ഈ ഡയറക്റ്ററിയിലേക്കാണ് പോകുന്നതെന്നതിനാൽ ഇത് ഒഴിവാക്കാനുമാവില്ല.

ഹിഡൺ ഫയത്സ് കാണാൻ ഫയൽ ബ്രൗസർ വിൻഡോയിൽ വ്യൂ ഓപ്ഷനിൽ “Show hiden files” ടിക് ചെയ്താൽ മതിയാക്കുന്നതാണ്.

ഇത് യൂസർ/ഷെയർ/ഫോണ്ട് ഫോൾഡറിൽ നമുക്ക് ഇൻസ്റ്റാൾ ചെയ്യെണ്ട ഫോണ്ടുകൾ ഇതിലേക്ക് കോപ്പി ചെയ്ത ശേഷം ഫോണ്ട് കാഷ് റിഫ്രഷ് ചെയ്യുക. (മുകളിൽ വിശദീകരിച്ചിട്ടുണ്ട്)

ഇത് അഞ്ജലി ഇൻസ്റ്റാൾ ചെയ്ത ശേഷം യൂസർ/ ഹോം/ /.ഫോണ്ട് ഫോൾഡർ തുറന്നപ്പോൾ കാണുന്നത്. ഇൻസ്റ്റാൾ ചെയ്ത അഞ്ജലി ഇവിടെ ഒളിച്ചിരിക്കുന്നു.

4 comments:

അനില്‍@ബ്ലോഗ് said...

ഉബുണ്ടുവിൽ ഫോണ്ട് ഇസ്ന്റാൾ ചെയ്ത കഥ.

കുമാരന്‍ | kumaran said...

ഇപ്പോ ഉബുണ്ടുവിന്റെ പുറകെ ആണല്ലോ.

ശ്രീ said...

ഒരുമാതിരി പ്രശ്നങ്ങളെല്ലാം usr/local/share/fonts ഇതു കൊണ്ട് തന്നെ തീരും

beena anil said...

ഞാന്‍ അഞലി ഓള്‍ ഡ് ലിപി ഇന്സ്റ്റാള്‍ ചെയ്തു അതിനുശേഷവും ചില്ലു പ്രശ്നം തുടരുന്നു.ക്രോമിയം ഉപയോഗിക്കുമ്പോള്‍ മാത്രമെ ഇതു കാണുന്നുള്ളു.ഫയറ് ഫോക്സില്‍ പ്രശ്നമില്ല.ഫോന്റു ഫോള്ദറില്‍ അഞലി ഫോണ്ട് കാണുന്നുണ്ട്.ടെര്മിനലില്‍ കാഷെ റിഫ്രഷ് കൊടുത്തിട്ട് command not fountഎന്നു കാണിക്കുന്നു.ഇനി എന്തു ചെയ്താല്‍ ഇതു ശരിയാകും