ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Monday, June 7, 2010

മലയാളം ടൈപ്പിങ് - ഉബുണ്ടു

ഉബുണ്ടു എപ്രകാരം ലൈവായി ഉപയോഗിക്കാമെന്നും എപ്രകാരം ഇന്സ്റ്റാള്‍ ചെയ്യാമെന്നും കഴിഞ്ഞ പോസ്റ്റുകളിലായി നാം കണ്ടുകഴിഞ്ഞു. ഇനി എപ്രകാരം അതില്‍ മലയാളം ടൈപ്പ് ചെയ്യാമെന്ന് പരിശോധിക്കാം പ്രധാനമായും നാലു രീതിയില്‍ ഇത് ചെയ്യാം .

1) ഇന്‍സ്റ്റലേഷന്‍ സമയത്തുതന്നെ ഭാഷ മലയാളമായി തിരഞ്ഞെടുക്കുകയും കീബോഡ് ഇന്ത്യന്‍ ഭാഷ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പക്ഷം ഇന്സ്ക്രിപ്റ്റ് കീ ബോര്‍ഡ് ആക്റ്റീവായി വരുന്നതാണ്. ഇംഗ്ലീഷിലേക്ക് വരാന്‍ System -> Preference -> Key board സെലക്റ്റ് ചെയ്യണം എന്ന് മാത്രം .ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തിരികെ സ്ഥിരമായി ഇംഗ്ലീഷിലേക്ക് മാറാന്‍ അപ്ലേ സിസ്റ്റം വൈഡ്‌ എന്ന ഓപ്ഷന്‍ അമര്‍ത്തി ഓതന്റിക്കേറ്റ് ചെയ്യണ്ടി വരും .ഐ.എസ്.എം ന് ഉപയോഗിക്കുന്ന തരത്തിലുള്ള ലേ ഔട്ടിലുള്ള ഈ കീബോര്‍ഡ്, പരിചിതരായ ആളുകള്‍ക്ക് സൗകര്യ പ്രദമാണ്. എന്നാല്‍ ഇത്തരം ലേ ഔട്ട് പരിചയമില്ലാത്തവര്‍ക്ക് ഇതു പഠിച്ചെടുക്കുന്നതിനു പകരം യൂണിക്കോട്‌ ഇട്ട് ഫൊണറ്റിക് ഇംഗ്ലീഷ് / മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന രീതി ഉപയോഗിക്കാം .

2)ഇംഗ്ലീഷ് ഭാഷയില്‍ ഇന്സ്റ്റലേഷന്‍ പൂര്‍ത്തിയായ സിസ്റ്റമാണെങ്കിലും ആദ്യ ലോഗിന്‍ സ്ക്രീനില്‍ തന്നെ ഭാഷ, കീ ബോര്‍ഡ് എന്നിവ തിരഞ്ഞെടുക്കാന്‍ വേണ്ടി സ്കീനിനു താഴെയായി ഓപ്ഷന്‍ വരുന്നുണ്ട് . ഇതില്‍ നിന്നും "ഇന്ത്യ മലയാളം" കീബോര്‍ഡ് തിരഞ്ഞെടുത്ത് ഭാഷമാറാവുന്നതാണ്.

3)ഭാഷ ഇംഗ്ലീഷ് യു.എസ് ആയും കീബോര്‍ഡ് ഇംഗ്ലീഷ് ആയും തിരഞ്ഞെടുത്ത് ഇന്സ്റ്റലേഷന്‍ പൂര്‍ത്തിയായ സിസ്റ്റമാണെങ്കില്‍ System -> Preference -> Key board ക്ലിക്ക് ചെയ്ത് മലയാളം തിരഞ്ഞെടുക്കാം.

മേലെ പറഞ്ഞിരിക്കുന്ന മൂന്ന് വിധത്തില്‍ ഏതെങ്കിലും ഒരു രീതിയിലാണ് മലയാളം തയ്യാറാക്കിയതെങ്കില്‍ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ആണ് ആക്റ്റീവ് ആവുക. നമുക്ക് യൂണിക്കോഡില്‍ ടൈപ്പ് ചെയ്യുന്ന ഫൊണറ്റിക് ഇംഗ്ലീഷ് / മംഗ്ലീഷ് രീതി ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം.

ഇതിനായി System -> Preferences -> Ibus Preferences എടുക്കുക.


ഐബസ് ഡമോണ്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടില്ല, ചെയ്യട്ടോ എന്ന് ചോദിക്കും, yes കൊടുക്കാം.

ദാ ഒരു മെസ്സേജ് വരുനുണ്ട്, എന്താണെന്ന് പൂര്‍ണ്ണമായും മനസ്സിലായില്ല (അങ്ങിനെ ഒരു ഫയല്‍ കണ്ടെത്താനായില്ല), ഓ.കെ കൊടുക്കുക.

ഐബസ് പ്രിഫറന്‍സുകള്‍ വന്നു കഴിഞ്ഞു, ഇന്‍പുട്ട് മെതേഡ്സ് ക്ലിക്ക് ചെയ്യുക.

ഇന്‍പുട്ട് മെതേഡുകള്‍ ചേരക്കാനുള്ള സ്ക്രീന്‍ , സെലക്റ്റ് ഇന്‍പുട്ട് മെതേഡ് ക്ലിക്ക് ചെയ്യുക

ഒരുപാട് ഭാഷകള്‍ കാണാം, അതില്‍ മലയാളം തിരഞ്ഞെടുത്താല്‍ അതില്‍ മൊഴി, ഇന്‍സ്ക്രിപ്റ്റ്, ഐട്രാന്‍സ് , സ്വനലേഖ എങ്ങനെ മെതേഡുകള്‍ കാണാം, ഞാന്‍ മൊഴി ഫാനാണ്.

ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പിങ് തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഈ പരിപാടി ഓരോ ലോഗിനിനും ആവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനു പരിഹാരമായി സ്റ്റാര്‍ട്ടപ്പില്‍ തന്നെ ഐബസ് സ്റ്റാര്‍ട്ട് ചെയ്താല്‍ ആവര്‍ത്തനം ഒഴിവാക്കാം. ഇതിനായ് System -> Preference -> Startup aplication ഏടുക്കുക.

ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുറന്നു വരുന്ന വിന്‍ഡൊയില്‍ പ്രോഗ്രാമിന്റെ പേര് കൊടുക്കുകം ബ്രൌസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഐബസ് file system/usr/bin/ibus-daemon എന്നയിടത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം, അത് സെലക്റ്റ് ചെയ്ത് ഓപ്പണ്‍ കൊടുക്കുക.
ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക , വിന്‍ഡോ‌ ക്ലോസ് ചെയ്യുക .
എല്ലാം റെഡി ആയില്ലെ?

സ്ക്രീനിന്റെ മുകളിലെ വലതുമൂലക്ക് ഒരു കീബോര്‍ഡിന്റെ അടയാളം കാണുന്നില്ലെ?അതില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം സെലക്റ്റ് ചെയ്യാം , ഡീഫോള്‍ട്ടായ് കണ്ട്രോള്‍+സ്പേസ് ബാറാണ് ഇന്‍പുട്ട് മെതേഡ് ആക്റ്റിവേറ്റ്/ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള ഷോര്‍ട്ട് കട്ട്.

സന്തോഷപൂര്‍വ്വമായ ഉബുണ്ടു ബ്ലോഗിങ് ആശംസിക്കുന്നു.

9 comments:

അനില്‍@ബ്ലോഗ് // anil said...

ഐ ബസ് !

ഷാ said...

ഉബുണ്ടുവിന്റെ സീഡി കയ്യില്‍ കിട്ടിയിട്ട് മാസങ്ങളായി. proper guidance കിട്ടാത്തത് കൊണ്ട് കയ്യില്‍ വെച്ചിരിക്കുകയായിരുന്നു. ഇനി എന്തായാലും ഒരു കൈ നോക്കാം. നന്ദി..!

ഒഴാക്കന്‍. said...

ഉബുണ്ടു ഉബുണ്ടു

Unknown said...

anil, pls explain how to configure bsnl 3g modem in ubuntu..

അനില്‍@ബ്ലൊഗ് said...

പ്രിയ രാജേഷ് സൂര്യകാന്തി,
ഒരു 3ജി മൊബൈല്‍ മൊബൈല്‍ ഇല്ലാത്തതിന്റെ പ്രശ്നമുണ്ട്, എന്നാലും ഞാന്‍ ശ്രമിക്കാം.

അനില്‍@ബ്ലൊഗ് said...

3G ഫോണ്‍ കണക്റ്റ് ചെയ്യുന്നതിനെപ്പറ്റി വിക്കി ലേഖനം

അനില്‍@ബ്ലോഗ് // anil said...

പ്രിയ രാജേഷ് സൂര്യകാന്തി,
3ജി മൊബൈല്‍ കണക്റ്റ് ചെയ്യുന്ന രീതിയില്‍ ജി.പി ആര്‍ എസ് കോണ്‍ഫിഗര്‍ ചെയ്യുന്ന വിധം പോസ്റ്റ് ചെയ്തിട്ടുണ്ട് ഇവിടെ വായിക്കാം

ബാബുരാജ് said...

ഗുരുദക്ഷിണ. ഉബണ്ടുവിലെ ആദ്യ മലയാളം എഴുത്ത്.

അനില്‍@ബ്ലൊഗ് said...

നന്ദി ബാബുരാജ്.
മൂന്ന് സിസ്റ്റങ്ങളില്‍ ഇന്ന് ഉബുണ്ടു ഇട്ടു കൊടുത്തു, ലിനക്സ് ആരാധകര്‍ കൂടി വരട്ടെ.
:)