ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Friday, June 11, 2010

റീ‍ ഇന്‍സ്റ്റാള്‍ ഗ്രബ് - ഉബുണ്ടു

കഴിഞ്ഞ ദിവസം വന്നൊരു ആവശ്യമായിരുന്നു ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യണമെന്ന്. ഒരു ഡ്യുവല്‍ ബൂട്ട് സിസ്റ്റത്തില്‍ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ പുതുക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയതാല്‍ ഗ്രബ് നഷ്ടപ്പെട്ടുപോവുകയും വിന്‍ഡോസിന്റെ മാത്രം ബൂട്ട് ലോഡര്‍ ഹാര്‍ഡ് ഡ്രൈവിന്റെ മാസ്റ്റര്‍ ബൂട്ട് റെക്കോഡില്‍ എഴുതപ്പെടുകയും ചെയ്യുന്നതുകൊണ്ടാണിത് . ഇതേ തുടര്‍‍ന്ന് ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ ബൂട്ടിങില്‍ നിന്നും നഷ്ടപ്പെടും. വളരെ ലളിതമായ ചില മിനുക്കു പണികളിലൂടെ ഗ്രബ് പുനസ്ഥാപിക്കുന്നതിന്റെ വിവരങ്ങള്‍ കൊടുക്കുന്നു.

ഉബുണ്ടു പഴയ വേര്‍ഷനുകളില്‍ GRUB ഉം പുതിയ വേര്‍ഷനുകളില്‍ GRUB2 ഉം ആണ് വരുന്നത് . ഇവിടെ ഉബുണ്ടു 10.04 ആണ് പരാമര്‍ശവിഷയം എന്നതിനാല്‍ ഗ്രബ് 2 റീ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം പറയുന്നു.

ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനുപയോഗിച്ച ലൈവ് സി.ഡി ഡ്രൈവില്‍ ഇട്ട് അതില്‍ നിന്നും ബൂട്ട് ചെയ്യുക.


ഉബുണ്ടു ലോഡായശേഷം മെനുവില്‍ നിന്നും Places ->11 GB Filesystem ക്ലിക്ക് ചെയ്യുക , ഇപ്പോള്‍ ആ പാര്‍ട്ടീഷന്‍ മൌണ്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് എന്റെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനാണ്, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതാണോ അതാണ് അവിടെ ഡിസ്പ്ലേ വരിക. സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന 5.2 ജി.ബി വിന്‍ഡോസ് പാര്‍ട്ടീഷനാണ്. അടുത്തതായി ടെര്‍മിനല്‍ എടുക്കുക.

ആവശ്യമെങ്കില്‍ ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനുകള്‍ ലിസ്റ്റ് ചെയ്യിക്കാം , ഇതിന് "fdisk -l" എന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇപ്പോള്‍ എല്ലാ പാര്‍ട്ടീഷനുകളും ലിസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. ഇതില്‍ നാം മൌണ്ട് ചെയ്തത് ശരിയായ പാര്‍ട്ടീഷന്‍ തന്നെ അല്ലെ ഉറപ്പ് വരുത്തുക.

ഗ്രബ് വേര്‍ഷന്‍ ചെക്ക് ചെയ്യാന്‍ "grub-intall -v" എന്ന കമാന്റ് എന്റര്‍ ചെയ്താല്‍ വേര്‍ഷന്‍ ലഭിക്കുന്നതാണ്, 10.04 ന്റെ വേര്‍ഷന്‍ 1.98 എന്നു കാണാം. ഗ്രബ്2 തന്നെ.

അടുത്തതായി ടെര്‍മിനലില്‍ “mount | tail -1” എന്ന് എന്റര്‍ ചെയ്യുക.

സ്ക്രീന്‍ ഷോട്ട് നോക്കുക, dev/hda6 എന്ന ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷന്‍ /media എന്ന ഫോള്‍ഡറില്‍ c985790e-6d6e-4373-ab76-a50c63141099 എന്ന ഡെസിഗ്നേഷനില്‍ റീഡ് റൈറ്റ് പെര്‍മിഷനോടെ മൌണ്ട് ചെയ്തിരിക്കുന്നു, ഫയല്‍ സിസ്റ്റ, Ext4.

അടുത്തതായി “sudo grub-install --root-directory=/media/c985790e-6d6e-4373-ab76-a50c63141099 /dev/sda ” എന്ന് എന്റര്‍ ചെയ്യുക (ശ്രദ്ധിക്കുക മേലെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങളൂടെ ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനുള്ളറ്റ് തന്നെ കൊടുക്കണം )



ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞു എററുകള്‍ ഒന്നുമില്ല എന്ന മെസ്സേജ് ലഭിച്ചാല്‍ നമൂടെ ഗ്രബ് വീണ്ടും വിജയകരമായി പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പിക്കാം, റീബൂട്ട് ചെയ്യുക.

5 comments:

അനില്‍@ബ്ലോഗ് // anil said...

ഗ്രബ് റീ ഇസ്ന്റാള്‍ ചെയ്ത അനുഭവം.

Editor said...

നന്ദി...ഉബുണ്ടു ഇൻസ്റ്റാൾ ചെയ്ത ശേഷം വിൻഡോസ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് GRUB നഷ്ടപ്പെടുന്ന കാരണം പലരും ഉബുണ്ടു ഉപേക്ഷിക്കുകയാണു പതിവു...അല്ലേങ്കിൽ ഉബുണ്ടു വീണ്ടും ഇൻസ്റ്റാൾ ചെയ്യേണ്ടി വരും..അത്തരക്കാർക്ക് തീർച്ചയായും ഉപകാരപ്പെടും ഈ പോസ്റ്റ്

ശ്രീ said...

തുടക്കക്കാര്‍ കഴിവതും ആദ്യം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മാത്രം ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് നല്ലത്.

പോസ്റ്റ് ലിനക്സിലെ തുടക്കക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നതിനു സംശയമില്ല.

ബാബുരാജ് said...

വിന്ഡോസ് റി-ഇന്സ്റ്റാള്‍ ചെയ്യുന്നവര്ക്ക് തീര്ച്ചയായും ഈ പോസ്റ്റ് ഉപകാരപ്പെടും. ഞാന്‍ നിലവിലുള്ള വിന്ഡോസില്‍ 'വുബി'(wubi.exe) ഇന്സ്റ്റാള്‍ ചെയ്തതിനു ശേഷം ഓണ്‍ ലൈനായാണു ഉബണ്ടു ഇന്സ്റ്റാള്‍ ചെയ്തത്. യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. തുടക്കക്കാര്ക്ക് അതായിരിക്കും നല്ലത്.

അനില്‍@ബ്ലൊഗ് said...

ബാബുരാജ്,
നിലവിലെ വിന്‍ഡോസില്‍ തന്നെ ഉബുണ്ടു സി.ഡി ഇന്സ്റ്റാള്‍ ചെയ്യാം, നേരിട്ട്.വിന്ഡോസില്‍ സി.ഡി ഇട്ടാല്‍ റണ്‍ ചെയ്യിച്ചാല്‍ മാത്രം മതി.