ഇന്റര്‍നെറ്റ് കണക്റ്റിവിറ്റ് ആവശ്യം വേണ്ട ഒന്നാണ്. ഇന്റേണല്‍ ഡയലപ്പ് മോഡം ഉപയോഗിച്ചുള്ള നെറ്റ് കണക്ഷന് താരതമ്യേന പ്രയാസമുള്ളതായാണ് അനുഭവം , പുതിയ വേര്‍ഷന്‍ പരീക്ഷിച്ചു വരുന്നതെ ഉള്ളൂ. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇവയെല്ലാം പ്രധാനമായും "വിന്മോഡം " ആണെന്നുള്ളതാണ്. വിന്‍ഡോസ് പ്ലാറ്റ്ഫോമിനായി ഡിസൈന്‍ ചെയ്യപ്പെട്ടവ. എന്നിരുന്നാലും ലിനക്സ് സപ്പോര്‍ട്ട് ചെയ്യുന്ന മോഡങ്ങളും ഉണ്ട് . എക്റ്റേണല്‍ മോഡങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്, മാത്രവുമല്ല നിരവധി ഇന്‍ഡിക്കേറ്ററുകള്‍ ഉള്ളതിനാല്‍ മോഡം സ്റ്റാറ്റസ് അറിയാനും ഡീബഗ്ഗ് ചെയ്യാനും പ്രയാസമില്ല. വയര്‍ ഉള്ള ഡയലപ്പ് കണക്ഷന് നമ്മുടെ നാട്ടില്‍ നിന്നും ക്രമേണ ഒഴിവായി വരികയാണ്, അതോടൊപ്പം ജി.പ്.ആര്.എസ് ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട് . ഉബുണ്ടുവില്‍ ജി.പി.ആര്.എസ് കോണ്‍ഫിഗര്‍ ചെയ്തതിന്റെ അനുഭവം താഴെ കൊടുക്കുന്നു.
നോകിയ 5130 എന്ന ഫോണാണ് ഞാന്‍ ഉപയോഗിക്കുന്നത് , യു.എസ്.ബി കേബിള്‍ ഉപയോഗിക്കുന്ന കണക്ഷന് പരമാവധി സ്പീഡ് (ലഭ്യമാവുന്നതില്‍ )നല്‍കും എന്നതിനാല്‍ ആ കണക്ഷനാണ് ട്രൈ ചെയ്തത് . ഇതിനായി ഉബുണ്ടു (10.04 )നല്കുന്ന ടൂള്‍ ഉപകാരപ്രദമാണ്.കേബിള്‍ മുഖേന ഫോണ്‍ കണക്റ്റ് ചെയ്തു, ഇനി 3ജി/ വയര്‍ലസ് കണക്ഷന് ടൂള്‍ എടുക്കണം . System -> Preferences -> Network Connection ഏടുക്കുക. നെറ്റ് വര്‍ക്ക് കണക്ഷന് വിന്‍ഡോ ഓപ്പണായി വരും .
ഇതില്‍ മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ടാബ് ക്ലിക്ക് ചെയ്യുക. കണക്ഷന് സെറ്റ്അപ് വിന്‍ഡോ തുറക്കും .
എന്റെ ഫോണ്‍ ഓട്ടൊമാറ്റിക്കായി ഐഡന്റിഫൈ ചെയ്യപ്പെട്ടിരിക്കുന്നു, ഫോവേഡ് കൊടുക്കുക.
രാജ്യം ഇന്ത്യ എന്ന് സെലക്റ്റ് ചെയ്യുക (ഇന്ത്യ എന്നാണ് ആദ്യം തന്നെ വന്നത് )
പ്രൊവൈഡര്‍ തിരഞ്ഞടുക്കുക, ബി.എസ്.എന്‍. എല്‍ തിരഞ്ഞെടുത്ത് ഫോര്‍വേഡ് കൊടുത്തു.
ബില്ലിങ് പ്ലാന്‍ എന്ന വിന്‍ഡോയാണ് വന്നതെങ്കിലും അക്സസ് പോയന്റാണ് ഇവിടെ കാണുന്നത് , അത് തന്നെ വച്ച് ഫോര്‍വേഡ് കൊടുത്തു.
കൊടുത്തവിവരങ്ങള് പരിശോധിക്കാം, ശരിയെങ്കില്‍ അപ്ലേ കൊടുക്കുക.
BSNL GPRS ഡയലപ്പ് കണക്ഷന് തയ്യാറായി കഴിഞ്ഞു. യൂസര്‍ നെയിം പാസ്സ്വേഡ് എന്നിവ കൊടുക്കുക, സ്ക്രീനിനു മുകളിലെ വലത്തെ മൂലക്ക് ഒരു ആന്റിന അടയാളം കാണാം , അതില്‍ ക്ലിക്ക് ചെയ്ത് കണക്റ്റ് കൊടുക്കുക.
ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .
Subscribe to:
Post Comments (Atom)
23 comments:
സെല്‍വണ്‍ ഡയലപ്പ്
ഗുഡ് ഇൻഫർമേഷൻ.
നന്ദി!
LG, Sony ericsson,nokia മൊബൈലുകൾ വഴി കണക്ട് ചെയ്ത് നോക്കിയിട്ടൂണ്ട്...പ്രശസ്തമായ എല്ലാ മൊബൈൽ കമ്പനികളുടെ മോഡലുകളും അട്ടോമാറ്റിക്കായി തന്നെ ഡിറ്റക്ട് ആകും വിൻഡോസിന്റേത് പോലെ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല...ഡയൽ അപ് ഇൻഡേണൽ മോഡം ആകുമ്പോൾ scanModem സ്ക്രിപ്റ്റ് വഴി മോഡം എതെന്ന് കണ്ടെത്തിയ ശേഷം അതിൽ പറയുന്ന മോഡം ഡൗൺലോഡ് ചെയ്യതാൽ മതി..ഉബുണ്ടുവിനു ആവശ്യം വരുന്ന മോഡങ്ങൾ മിക്കവയും ഇവിടെ നിന്നും ലഭിക്കും
വിൻഡോസ് xpയും ഉബുണ്ടുവും os ആയി ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ വിൻഡോസ് 7 കൂടി ഇൻസ്റ്റാൾ ചെയ്താൽ grub loader നഷ്ടമാകും ഉബുണ്ടുവിനു പ്രശ്നമൊന്നും പറ്റാത്ത വിധത്തിൽ വിൻഡോസ് 7 എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നതിനെ പറ്റി ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കുന്നു..(വിൻഡോസിനു ഒരു കുഴപ്പമുണ്ട് വിൻഡോസ് os ആണു അവസാനം ഇൻസ്റ്റാൾ ചെയ്യുന്നതെങ്കിൽ മറ്റ് os കളുടെ grub loader എല്ലാം എടുത്ത് കളഞ്ഞ് വിൻഡോസ് os കളുടെ grub loader മാത്രമേ കാണിക്കുകയുള്ളൂ അത് കോണ്ട് അവസാനം ഇൻസ്റ്റാൾ ചെയ്യുന്ന പലരും ഉബുണ്ടു ഉപേക്ഷിക്കുകയാണു പതിവു വിൻഡോസിന്റെ ഈ പ്രശ്നം കോണ്ട്..)
നന്നായി മാഷേ.
എനിക്കുള്ളത് b s n l ഡയലപ്പ് മോടമാണ്.ഒന്ന് കണക്റ്റാക്കാമോ?
മങ്ങാടന്‍,
ആ മോഡം ഏതെന്ന് പറയാമോ?
പ്രിയ രാഹുല്‍ കടക്കല്‍,
ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനെപ്പറ്റി പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്.
വിന്‍ഡോസ് 7 തല്ക്കാലം ഇല്ലാത്തതിനാല്‍ അതിനെക്കുറിച്ച് പറയാനാവില്ല, എന്നിരുന്നാലും വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഗ്രബ് റീഇന്സ്റ്റാള് ചെയ്താല്‍ മതിയാവും എന്ന് തോന്നുന്നു.
VIA Telecom Modem DriverVer= 11/24/2007,1.3.16 ആണ് ഉപയോഗിക്കുന്നത്. ഞാൻ ഉബുണ്ടു വിന്റോസിനുള്ളിലാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.ഒരു പാട്ട്പോലും കേൾക്കാൻ പറ്റുന്നില്ല പ്ലഗ്ഗിൻ ഇൻസ്റ്റാൾ ചെയ്യാൻ ചോദിക്കുന്നു.നെറ്റ് ഇല്ലാത്തകാരണം ഉബുണ്ടു നിർജ്ജീവമാണ്.
chettaa onnuparayaamo?
മങ്ങാടന്‍,
കുറച്ച് തിരക്കിലായിരുന്നു.
ഞാന്‍ ആ മോഡം ഡ്രൈവറിനെപ്പറ്റി തപ്പിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ .
നെറ്റില്‍ കാണുന്നത് യു.എസ്.ബി മോഡം എന്നാണല്ലോ , അങ്ങിനെ ആണോ?
അതേ ബി എസ് എൻ ലിന്റെ യു.എസ്.ബി മോഡം ,അതായത് കോട് ലെസ്സ് ഫൊണാണ്.ഞാൻ ഉബണ്ടുവിനെ വിന്റോസിൽനിന്നും മോചിപ്പിച്ചു.മറ്റൊരു പാർട്ടീഷ്യനിൽ ഇൻസ്റ്റാൾ ചെയ്യ്തു.പുതിയത് പഠിക്കാനല്ലേ രസം.
മങ്ങാടന്‍,
ആ ഫോണ്‍ കിട്ടാന്‍ ഞാനൊരു ശ്രമം നടത്തുന്നുണ്ട് എന്നാലെ കൃത്യമായി പറയാന്‍ പറ്റൂ.
ബി എസ് എന്‍ എല്‍ കൊടുക്കുന്ന ഇവിഡിയോ കണക്ഷന് കോണ്‍ഫിഗര്‍ ചെയ്യുന്നതിനുള്ള മാര്‍ഗ്ഗം ഈ ലിങ്കില്‍ കാണാം. അത് ഇവിടെയും പ്രവര്‍ത്തിക്കും എന്നാണ് കരുതുന്നത്.
gnome ppp try cheyyumbozho ?
hi..
I completed the whole thing u have mentioned...
But still I can't connect..
The phone shows subscibe to packet data first..
But in Phone I am using internet..
But Why I can't connect it with system..?
Any idea..
Phone Nokia 5130 Connection BSNL
ചിക്കു,
ഈ പ്രശ്നം ഉബുണ്ടുവിന്റെത് അല്ല, ഫോണ്‍ സെറ്റിങിന്റെ പ്രശ്നമാണ്.
http://bsnl.co.in/service/mobile_gprswap.htm ഇവിടെ പോയി ഫോണ്‍ സെറ്റിങ്സ് ഒന്നൂടെ ഡൗണ്‍ലോഡ് ചെയ്ത് നോക്കൂ.
ആശാനെ... മൊബൈല്‍ ബ്രോഡ് ബാന്‍ഡ് ബ്ലൂ ടൂത്ത് വഴി ചെയ്യാന്‍ എന്തേലും ഐഡിയ ഉണ്ടോ ? ?
ഉമേഷ് പീലിക്കോട്,
ബ്ലൂടൂത്ത് വച്ച് ജി പി ആര് എസ് കോണ്‍ഫിഗര്‍ ചെയ്യുന്നത് പോസ്റ്റാം.
അതു മതിയാകുമോ എന്ന് അറിയില്ല.
ബ്രോഡ് ബാന്‍ഡ് ഉപയോഗത്തിനു ബ്ലൂടൂത്ത് മതിയാകുമോ?
ഞാന്‍ ലിനക്സിന്റെ ആരാധകനാണ്
GPRS ഉബുണ്ടു പോസ്റ്റ് കണ്ടു ,
എന്റെ പക്കല്‍ NOKIA 2730 Classic ഉള്ളത് ഇതും അങ്ങിനതന്നെയാണോ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് ?
connection TATA DOCOMO
അതെ. ഇതേ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാം .
യൂസര്‍ നെയിം പാസ്വേഡ് എപി എന്‍ എന്നിവ ഒന്നു ശ്രദ്ധിക്കുക
എന്റേത് ക്യു-ടെല്‍ ഡി.എസ്.എല്‍ മോഡമാണ്. അത് വൈഫൈ മുഖേന കണക്ട് ചെയ്യാന്‍ പറ്റുന്നില്ല. മാക് അഡ്രസൊക്കെ ചോദിക്കുന്നു. ഞാന്‍ എന്തു ചെയ്യണം. ലിനക്സ് മിന്റ് 10 വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുകയാണ്. വിന്‍ഡോസില്‍ വൈഫൈ കണക്ട് ചെയ്യാന്‍ പറ്റുന്നുണ്ട്.
Hello Anil
Canu tell me how to connect BSNL HUAWEI ETS 2288 MODEM IN uBUNTU 10.04
ഞാന്‍ ഇതിന് മുന്‍പ് ഉബുണ്ടു ഇന്‍സ്റ്റോള്‍ ചെയ്തിട്ടില്ല,അത് കൊണ്ട് ചോദിക്കുകയാണ്;ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം എനിക്ക് എന്റെ മോഡം വീണ്ടും കോണ്‍ഫിഗര്‍ ചെയ്യേണ്ടി വരുമോ
Post a Comment