ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Monday, June 14, 2010

ഉബുണ്ടു വിന്‍ഡോസില്‍

ഉബുണ്ടു 10.04 ലൈവ് സീഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ലൈവായോ ഇന്‍സ്റ്റാള്‍ ചെയ്തോ ഉബുണ്ടു ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ കാര്യമായ യാതൊരു സങ്കീര്‍ണ്ണതകളുമില്ലാതെ വിന്‍ഡോസില്‍ നിന്നും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങിനെ എന്ന്‍ നോക്കാം.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സി.ഡി ഇടുക.
ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ ഉബുണ്ടു ഇന്‍സ്റ്റാളര്‍ സ്ക്രീന്‍ പ്രത്യക്ഷപ്പെടും.ഓട്ടോറണ്‍ ആവാത്ത സന്ദര്‍ഭത്തില്‍ മൈ കമ്പ്യൂട്ടറില്‍ നിന്നും സി.ഡി ഡ്രൈവ് ക്ലിക്ക് ചെയ്യുക , ഇത് ഉബുണ്ടുവിന്റെ ലോഗോയായാണ് കാണപ്പെടുക.
സി.ഡി ഡ്രൈവ് ക്ലിക്ക് ചെയ്യുക.

ഉബുണ്ടു മെനു. ഇതില്‍ Install inside Windows എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഇത് ഉബുണ്ടു ഇന്‍സ്റ്റാളര്‍ സ്ക്രീന്‍

ഇതില്‍ ഏത് പാര്‍ട്ടീഷനുള്ളിലാണ് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നും എത്ര സൈസ് ഈ ഈന്‍സ്റ്റാളേഷനു വേണ്ടി മാറ്റി വക്കണമെന്നും നമുക്ക് സെറ്റ് ചെയ്യാം. സി ഡ്രൈവ് ഒഴികെ മറ്റ് ഡ്രൈവുകള്‍ , അതും ആവശ്യത്തിനു സ്പേസ് ഉള്ള ഡ്രൈവ് തിരഞ്ഞെടുക്കുകയാവും ഉചിതം. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ ഒരു വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്കിലാണ് നടത്തപ്പെടുക എന്നതിനാല്‍ ഡാറ്റാ നഷ്ടം ഉണ്ടാവുന്നതേ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും മെച്ചം.


യൂസര്‍ നെയിം പാസ്വേഡ് തുടങ്ങി അവശ്യം വേണ്ട യൂസര്‍ ഇന്‍പുട്ടുകള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങാം. ഇന്‍സ്റ്റലേഷന്‍ നടക്കുന്ന സ്ക്രീന്‍ ആണ് മുകളില്‍ കാണുന്നത് . ഏകദേശം 5 മിനിറ്റോളം സമയമെടുക്കുന്ന ഈ ഘട്ടം കഴിയുന്ന മുറക്ക് റീബൂട്ട് ചെയ്യാനാവശ്യപ്പെടും.

റീബൂട്ട് ചെയ്തുവരുന്ന സ്ക്രീന്‍ മള്‍ട്ടി ഓ.എസ് ആയാണാണ് പ്രത്യക്ഷപ്പെടുക, ഇതില്‍ വിന്‍ഡോസ്, ഉബുണ്ടു എന്നീ ഓപ്ഷനുകള്‍ ഉണ്ടാവും. ഉബുണ്ടു തിരഞ്ഞെടുക്കുക തുടര്‍ന്ന് ഇന്‍സ്റ്റലേഷന്റെ ബാക്കി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്നതാണ്. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ഒരു ഡ്യുവല്‍ ബൂട്ട് സിസ്റ്റം തയ്യാറായിക്കഴിഞ്ഞു.

ഏതു സമയവും വിന്‍ഡോസില്‍ ലോഗിന്‍ ചെയ്ത് കണ്ട്രോള്‍ പാനലിലെ ആഡ് റിമൂവ് പ്രോഗ്രാം ഓപ്ഷന്‍ ഉപയോഗിച്ച് ഉബുണ്ടു നീക്കം ചെയ്യാം.

കുറിപ്പ്:
ഇവിടെ ഉബുണ്ടു, വിന്‍ഡോസിലെ വിര്‍ച്വല്‍ ഡ്രൈവിലാണ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് എന്നതിനാല്‍ വിന്‍ഡോസ് എറര്‍ വന്നാല്‍ ഉബുണ്ടുവും തകരാറിലാവാം.

6 comments:

ശ്രീ said...

തുടക്കക്കാര്‍ക്ക് വേണമെങ്കില്‍ പോര്‍ട്ടബിള്‍ ഉബുണ്ടു കൂടി ട്രൈ ചെയ്തു നോക്കാവുന്നതാണ് മാഷേ.

Jishad Cronic said...

thnks

Unknown said...

ഇപ്പോഴാണ് ഇവിടെ എത്തിയത്... നല്ല ഉദ്യമം... തുടരുക

ഷാ said...

ഉബുണ്ടു വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്തു. വളരെ വളരെ നന്ദി...
boot.ini നേരത്തെ മിസ്സിംഗ്‌ ആയിരുന്നതിനാല്‍ ആദ്യത്തെ രണ്ടു മൂന്നു ശ്രമം പരാജയപ്പെട്ടു, എങ്കിലും അത് അധികം വൈകാതെ പരിഹരിക്കാന്‍ സാധിച്ചു. പക്ഷെ, നെറ്റ് കണക്ഷന്‍ ശരിയാവുന്നില്ല. സമയം കാണിക്കുന്നതിന്റെ അടുത്ത eth0 active എന്ന് കാണിക്കുന്നുണ്ട്. പക്ഷെ, നെറ്റ് കിട്ടുന്നില്ല. BSNL Broadband (wired), BSNL Modem - WA3002G4 സഹായിക്കാമോ.....?

ഷാ said...

എങ്ങനെയെന്നറിയില്ല... നെറ്റ് തനിയെ ശരിയായി.... എന്റെ നെറ്റ് കണക്ഷന്റെ പ്രശ്നമായിരുന്നിരിക്കണം. ഏതായാലും ഇനി ബാക്കിയുള്ളതൊക്കെ ഒന്ന് പഠിച്ചെടുക്കാന്‍ നോക്കട്ടെ.

നന്ദി.

aneesh said...

വിന്റോസിൽ ഒറാകിളിന്റെ വെർച്ചുവൽ ബോക്സ് ഇൻസ്റ്റാൽ ചെയ്ത് വർക്ക് ചെയ്തപ്പോൾ കിട്ടിയത് ഇവിടെ