ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Sunday, June 20, 2010

റീ ഇന്‍സ്റ്റാള്‍ ഗ്രബ് - ഉബുണ്ടുവും വിന്‍ഡോസ് 7ഉം

വിന്‍ഡോസ് റീഇന്സ്റ്റാള്‍ ചെയ്ത സിറ്റങ്ങളില്‍ ഗ്രബ് അപ്ഡേറ്റ് ചെയ്യേണ്ടതെങ്ങിനെ എന്ന പോസ്റ്റ് ഇട്ടിരുന്നത് വായിച്ചിരിക്കുമല്ലോ.ഇപ്പോള്‍ വിന്‍ഡോസ് 7 ആയി അപ്ഗ്രേഡ് ചെയ്ത സിസ്റ്റത്തില്‍ ഉബുണ്ടു പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഒരു ടൂള്‍ പരിചയപ്പെടുത്തുകയാണ്. സൂപ്പര്‍ഗ്രബ് എന്ന ഈ ടൂള്‍ഡൗണ്‍ലോഡ് ചെയ്ത് ഒരു സിഡിയിലേക്ക് ബേണ്‍ ചെയ്ത് തയ്യാറാക്കി വക്കുക.

ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തയ്യാറായിക്കോളൂ.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഉബുണ്ടു നിലവിലുള്ള ലക്ഷണങ്ങള്‍ കാണിക്കാതെ നേരിട്ട് വിന്‍ഡോസ് 7 മാത്രം ബൂട്ട് ചെയ്തു വരും.ഇനി സിഡി ഡ്രൈവില്‍ സൂപ്പര്‍ ഗ്രബ് സിഡി ഇട്ട് റീബൂട്ട് ചെയ്യുക . ബൂട്ട് ചെയ്തു വരുന്ന സ്ക്രീന്‍ താഴെ കാണുന്നു.

സ്ക്രീന്‍ ഷോട്ടിലെ മറ്റ് ഓപ്ഷന്‍നുകള്‍ എല്ലാം വിട്ട് ആദ്യ ഓപ്ഷന്‍ ശ്രദ്ധിക്കുക, ഏതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം നിലവിലുണ്ടോ‌യെന്ന് പരിശോധിക്കാനുള്ള ഓപ്ഷനാണിത് . അത് സെലക്റ്റ് ചെയ്ത് എന്റര്‍ കൊടുക്കുക.


ഇപ്പോള്‍ മേലെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള ഒരു സ്ക്രീന്‍ ലഭിക്കും.അതില്‍ നിന്നും ഉബുണ്ടൂ നോര്‍മല്‍ ഇന്‍സ്റ്റലേഷന്‍ തിരഞ്ഞടുത്ത് എന്റര്‍ കൊടുക്കുക. ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലനില്‍ക്കുന്ന ഉബുണ്ടുവിലേക്ക് പ്രവേശിക്കും.

തുടര്‍ന്ന് Aplication -> Accessories -> Terminal എടുക്കുക.

"sudo grub-install" എന്ന കമന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക,പാസ്വേഡ് കൊടുത്തുകഴിഞ്ഞാല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

"Instalation finishied. No error reported" എന്ന മെസ്സേജ് ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത കമാന്റ് കൊടുക്കുക.



"update-grub".


ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള എല്ലാ ഓപ്പറേറ്റിങ് സിസ്റ്റവും കണ്ടെത്തി ഗ്രബ് അപ്ഡേറ്റ് ചെയ്യപ്പെടും. റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഡ്യുവല്‍ ബൂട്ടായ ഗ്രബ് തിരികെ ലഭിക്കും.

6 comments:

അനില്‍@ബ്ലോഗ് // anil said...

സൂപ്പര്‍ ഗ്രബ്.

Helper | സഹായി said...

അനിൽജീ,

ഉപകാരപ്രദമായ പരീക്ഷണശാല ഇനിയും മുന്നേറട്ടെ.

ഒരു കാര്യം പ്രതേകം ശ്രദ്ധിക്കണം.

വിൻഡോ ഫയലുകൾ മറ്റുള്ള ഒസികളുമായി ഉടക്കുവാൻ മാക്സിമം ശ്രമിക്കും. പക്ഷെ, മറ്റുള്ളവ, വിൻഡോസിനെ മാക്സിമം സ്നേഹിക്കും. ന്ന്‌വെച്ചാൽ, വിൻഡോസിൽ ഉബുണ്ടു കളിക്കുന്നത് നല്ലതാ. പക്ഷെ ഉബുണ്ടുവിൽ വിൻഡോസ് കളിക്കരുത്.

ആദ്യം വിൻഡോ ഇൻസ്റ്റാൾ ചെയ്യുക. പിന്നെ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുക. ഇതാണ് ഇപ്പോഴതെ സുരക്ഷിതമായ രീതി.

ആശംസകൾ. പരീക്ഷണശാല ഇനിയും മുന്നേറട്ടെ.

Muhammed Shan said...

അനില്‍,
ഇങ്ങനെ ഒരു കാര്യം ഉണ്ടായിരുന്നു അല്ലെ..?
ഒരിക്കല്‍ ഞാന്‍ ആകെ കുഴങ്ങി പോയിരുന്നു.!

Unknown said...

ആശംസകള്‍

Justin പെരേര said...

വിജ്ഞാനപ്രദം! നന്ദി അനില്‍ മാഷേ..

ശ്രീ said...

സഹായി പറഞ്ഞതു പോലെ ആദ്യം വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് തന്നെയാണ് നല്ലത്