ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Friday, July 16, 2010

സോഫ്റ്റ് വെയര്‍ അപ്ഡേറ്റുകളും കൂട്ടിച്ചേര്‍ക്കലുകളും

ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അടിസ്ഥാന പാക്കേജുകള്‍ എല്ലാം തന്നെ അടങ്ങിയതാണ് 10.04 സി.ഡി. എന്നിരുന്നാലും മള്‍ട്ടീമീഡിയ തുടങ്ങി പല ഉപയോഗവും പൂര്‍ണ്ണ തോതില്‍ നടക്കണമെങ്കില്‍ കൂടുതല്‍ സോഫ്ട്റ്റ്വെയറുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യേണ്ടി വരും, ഇപ്രകാരം അധികമായി സോഫ്റ്റ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും നിലവിലുള്ളവ സൗകര്യാനുസരണം അപ്ഗ്രേഡ് ചെയ്യാനും ആവശ്യമായ സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
ഉബുണ്ടു സോഫ്റ്റ് വെയര്‍ സെന്റര്‍:
ഉബുണ്ടുവില്‍ ലഭ്യമായതും ഇന്സ്റ്റാള്‍ ചെയ്യാവുന്നതുമായ സോഫ്റ്റ്വെയറുകളുടെ ഒരു ഇന്ഡക്സാണ് ഈ യൂട്ടിലിറ്റി.
ഇത് പ്രവര്‍ത്തിപ്പിക്കാന്‍ മെനുബാറില്‍ നിന്നും Applications -> Ubuntu Software Center എടുക്കുക.


സ്കീന്‍ ഷോട്ട് നോക്കുക.
ഇതില്‍ ഇടതു പ്ലയിനില്‍ Get software Installed Software എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങള്‍ കാണാം.

ഇന്സ്റ്റാള്‍ഡ് സോഫ്റ്റ് വെയര്‍
എന്നാല്‍ കമ്പ്യൂട്ടറില്‍ നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സോഫ്റ്റ് വെയറുകളുടെ വിവരങ്ങളാണ്.


ഇവ അണ്‍ഇന്സ്റ്റാള്‍ ചെയ്യണമെങ്കില്‍ വലത്തുഭാഗത്തായി കാണുന്ന അണ്‍ ഇന്സ്റ്റാള്‍ ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതിയാകുന്നതാണ്.

ഗെറ്റ്സോഫ്റ്റ് വെയര്‍ എന്ന മെനുവില്‍ നിന്നും ഓരോ കാറ്റഗറി അടിസ്ഥാനത്തിലോ മൊത്തമായോ‌ എടുത്ത് ആവശ്യമായ സോഫ് വെയറുകള്‍ തിരയാവുന്നതാണ്. ഉബുണ്ടു നേരിട്ട് നല്‍കുന്നത് , കാനോണിക്കലിന്റെ പാര്‍ട്ട്ണര്‍മാര്‍ നല്കുന്നത്, വിന്ഡോസ് കോമ്പാറ്റിബിലിറ്റി പ്രോഗ്രാമായ വൈനിന്റെ ടീം നല്കുന്നതെന്ന് മൂന്ന് അടിസ്ഥാന വിഭാഗങ്ങളിലായാണ് സോഫ്വെയറുകള്‍ തരം തിരിച്ചിരിക്കുന്നത്.ഇതുകൂടാതെ എഡുക്കേഷന്‍, മള്‍ട്ടീമീഡിയ, ഗെയിം തുടങ്ങിയ വിഭാഗങ്ങളായും ഇതു ക്രമീകരിക്കാം. വിന്ഡോയുടെ വലതെ മുകള്‍ മൂലക്ക് സേര്‍ച്ച് വിന്ഡോ കാണാം. ഏതൊരു കമ്പ്യൂട്ടര്‍ ഉപഭോക്താവിനെയും സന്തൊഷിപ്പിക്കാന്‍ പോന്ന സോഫ്വെയര്‍ ശേഖരം തന്നെ ഇവിടെ കാണാമെന്ന് നിസ്സംശയം പറയാം .

ഒറ്റ സോഫ്റ്റ്വെയറുകള്‍ മാത്രമായി ഇന്സ്റ്റാള്‍ ചെയ്യാനും മറ്റും ഈ യൂട്ടിലിറ്റി ഉപയോഗിക്കാം.

സിനാപ്റ്റിക്ക് പാക്കേജ് മനേജര്‍:
സോഫ്വെയറുകള്‍ ഏറെയും പാക്കേജുകളായാണ് ഇസ്ന്റാള്‍ ചെയ്യപ്പെടുക. ഒന്നിലധികം സോഫ്വെറുകളൂടെ ഒരു കൂട്ടമാണ് പാക്കേജ്, ഓപ്പണ്‍ ഓഫീസ് തുടങ്ങിയവ ഉദാഹരണങ്ങളായി പറയാം. ഇടക്കിടെ അപ്ഡേറ്റ് ചെയ്യപ്പെട്ടുകോണ്ടിരിക്കുന്ന ഇവയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ ലഭ്യമാക്കാനും പുതിയതായി പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും പാക്കേജ് മാനേജര്‍ നമ്മളെ സഹായിക്കുന്നു.
ഇതിനായി മെനുബാറില്‍ നിന്നും System -> Administration -> Synaptic Package Manager എടുക്കുക. ഇടതു പ്ലയിനില്‍ വിവിധ വിഭാഗങ്ങളിലായി പാക്കേജുകള്‍ തരം തിരിച്ചിരിക്കുന്നു. വലത് ഭാഗത്ത് നിലവില്‍ കമ്പ്യൂട്ടറില്‍ ഇവ ഇസ്ന്റാള്‍ ചെയ്തിട്ടുണ്ടോ എന്നും വേര്‍ഷന്‍ ഏതാണെന്നും കാണാവുന്നതാണ്. സേര്‍ച്ച് വിന്‍ഡോയില്‍ പേരു കൊടുത്ത് ആവശ്യമുള്ളവ തിരയുകയുമാവാം. ഡയലപ്പ് പാക്കേജായ Wvdial തിരയാനായി കൊടുത്ത ഫലങ്ങളാണ് താഴെ കാണുന്നത്.


Wvdial സെലക്റ്റ് ചെയ്യുക, മാക്ക് ഫോര്‍ ഇസ്ന്റളേഷന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക .

ഈ പാക്കേജ് ഇന്സ്റ്റാള്‍ ചെയ്യാന്‍ അധികമായി വേണ്ടുന്ന കാര്യങ്ങളടക്കം പരാമര്‍ശിച്ചുകൊണ്ട് ഒരു വിന്ഡോ വന്നിരിക്കുന്നു , അതില്‍ അപ്ലേ കൊടുക്കുക.


ഇന്സ്റ്റാള്‍ ചെയ്യെണ്ട സോഫ് വെയറിന്റെ ബോകില്‍ ടിക്ക് വന്നിരിക്കുന്നു, മുകളിലായി കണുന്ന അപ്ലേ ബട്ടണ്‍ അമര്‍ത്തുക.


ആവശ്യമായ എല്ലാ പാക്കേജുകളും ഡൗണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യപ്പെടും . ഏതു വേര്ഷനാണ് ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നും ഏറ്റവും പുതിയ വേര്‍ഷന്‍ ഏതാണെന്നും മറ്റുമുള്ള വിവരങ്ങളും പാക്കേജ് മാനേജര്‍ നമുക്ക് തരുന്നു.
ഗ്രാഫില്‍ യൂസര്‍ ഇന്റര്‍ ഫേസുകള്‍ ഉബുണ്ടു പ്രവര്‍ത്തനം വളരെ എളുപ്പമാക്കുന്നു

7 comments:

അനില്‍@ബ്ലോഗ് // anil said...

പാക്കേജ് മാനേജര്‍

സുപ്രിയ said...

ഞാനിവിടെ ഉബുണ്ടുവില്‍ കിടന്നു കറങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. പോസ്റ്റ് ഇഷ്ടമായി. ഇനിയും പുതിയ കാര്യങ്ങള്‍ വരട്ടെ.

നന്ദി.

anushka said...

എണ്‍‌പതു ജി.ബി ഉള്ളതിലാണ് വിന്‍‌ഡോസും ഉബുണ്ടുവും ഉപയോഗിക്കുന്നത്.കൂടുതല്‍ സോഫ്റ്റ്വെയറുകള്‍ക്ക് സ്ഥലമുണ്ടാകുമോ?

അനില്‍@ബ്ലോഗ് // anil said...

തീര്‍ച്ചയായും ഉണ്ടാവും.
ഡിസ്ക് പ്രോപ്പര്റ്റീസ് എടുത്ത് നോക്കിയാല്‍ മതിയല്ലോ .

അനില്‍@ബ്ലോഗ് // anil said...

തീര്‍ച്ചയായും ഉണ്ടാവും.
ഡിസ്ക് പ്രോപ്പര്റ്റീസ് എടുത്ത് നോക്കിയാല്‍ മതിയല്ലോ .

Deva Sena said...

ഞാന്‍ പുതിയ സോഫ്റ്റ്വെയര്‍ ഇന്സ്റ്റാള്‍ ചെയ്യാന്‍ നോക്കുമ്പോള്‍ ഈയിടെ ഒരു കിടിലന്‍ എറര്‍ വരുന്നു.

Requires instalation of untruted packages

അതോടെ ഇന്‍സ്റ്റലേഷന്‍ നില്ക്കുന്നു.

Deva Sena said...

track