ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Sunday, July 11, 2010

വിന്‍ഡോസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍

ഉബുണ്ടുവില്‍ കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ എന്നും വിന്‍ഡോസ് പ്രോഗ്രാമുകള്‍ ഉബുണ്ടുവില്‍ ഓടിക്കുന്നത് എങ്ങിനെ എന്നും നോക്കാം.
ഉബുണ്ടുവ് വരുന്നതുതന്നെ സോഫ്റ്റ്വെയര്‍ സെന്റര്‍ എന്ന സൗകര്യം ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടാണ്.
ലിനക്സ് പ്ലാറ്റ് ഫോമില്‍ ഓടിക്കാവുന്ന ഏതാണ്ടെല്ലാ സോഫ്റ്റ് വെയറുകളും ഇവിടെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്റര്‍നെറ്റ് കണക്ഷന്‍ തയ്യാറായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മെനുബാറിലെ Applications ടാബില്‍ നിന്നും Ubuntu Software Center ക്ലിക്ക് ചെയ്യുക.


സ്ക്രീന്‍ഷോട്ട് നോക്കുക, സേര്‍ച്ച് വിന്‍ഡോയില്‍ തിരയാനുദ്ദേശിക്കുന്ന പേര് കൊടുത്ത് സേര്‍ച്ച് ചെയ്താല്‍ ആവശ്യമുള്ള റിസള്‍ട്ട് ലഭിക്കും. അതില്‍ കാണുന്ന ഇന്സ്റ്റാള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ആവശ്യമായ എല്ലാ സോഫ്റ്റ്വെയറുകളും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് ഇന്സ്റ്റാള്‍ ചെയ്യപ്പെടുന്നതാണ്.

ഇനി വിന്‍ഡോസ് പ്രോഗ്രാമുകള്‍ എപ്രകാരം ഉബുണ്ടുവില്‍ ഓടിക്കാമെന്ന് നോക്കാം .
ഇതിനായി വൈന്‍ എന്ന പ്രോഗ്രാം ഇന്സ്റ്റാള്‍ ചെയ്യെണ്ടതുണ്ട്.
മേലെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന പോലെ വൈന്‍ തിരഞ്ഞെടുത്ത് ഇന്സ്റ്റാള്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഡൗണ്ലോഡ് മുന്നേറിക്കൊണ്ടിരിക്കുന്നു.

വൈന്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ Applications -> Wine എന്ന ടാബില്‍ കാണാവുന്നതാണ്.

ഇന്സ്റ്റാള്‍ ചെയ്യേണ്ട പ്രോഗ്രാം എടുത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ വിത്ത് വൈന്‍ കൊടുത്താല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ വിന്‍ഡോസ് പ്രോഗ്രാം തയ്യാറാകും . ഈ സ്കീന്‍ ഷോട്ടുകള്‍ ഇപ്രകാരം ഇന്സ്റ്റാള്‍ ചെയ്ത ഫോട്ടോഷോപ്പ് ഉപയോഗിച്ച് തയ്യാര്‍ ചെയ്തതാണ്

4 comments:

അനില്‍@ബ്ലോഗ് said...

വൈന്‍

ശ്രീ said...

ശരിയാണ്, എല്ലാം സപ്പോര്‍ട്ട് ചെയ്യില്ലെങ്കിലും അത്യാവശ്യകാര്യങ്ങളൊക്കെ wine ഉപയോഗിച്ച് സാധിയ്ക്കാവുന്നതാണ്.

Anonymous said...

ഇത് ഉബുണ്ടു 9.4 ല്‍ സപ്പോര്‍ട്ട് ചെയ്യുമോ?

അനില്‍@ബ്ലോഗ് said...

നൗഷാദ്,
ലിങ്ക് നോക്കുമല്ലോ.