ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Saturday, December 4, 2010

സ്ക്രീന്‍ റസല്യൂഷന്‍

ഓട്ടോമാറ്റിക്കായി ഹൈ റസല്യൂഷന്‍ സെറ്റ് ചെയ്യപ്പെടുന്നതിനാല്‍ ചില മോണിറ്ററില്‍ ഉബുണ്ടു പ്രവര്‍ത്തിപ്പുക്കാനാവുന്നില്ല എന്ന് പറഞ്ഞു കേട്ടു. ലോഗിന്‍ സ്ക്രീന്‍ റസല്യൂഷന്‍ സെറ്റ് ചെയ്യുന്നതിനെപ്പറ്റി മുമ്പ് ഒരു പോസ്റ്റ് ഇട്ടിരുന്നു. ഏതാണ്ട് സമാനമായ രീതിയില്‍ ഈ പ്രശ്നവും പരിഹരിക്കാവുന്നതെ ഉള്ളൂ.

ലോഗിന്‍ സ്ക്രീന്‍ വരുമ്പോള്‍ ലോഗിന്‍ ചെയ്യാതിരിക്കുക.

ctrl+alt+F1 ബട്ടണുകള്‍ അമര്‍ത്തുക.

ഇപ്പോള്‍ നാം വിര്‍ച്വല്‍ കണ്‍സോളില്‍ എത്തിച്ചേരുന്നതാണ്. ഇനി നാനോ എഡിറ്റര്‍ ഉപയോഗിച്ച് /etc/gdm/Init/Default എന്ന ഫയല്‍ എഡിറ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി ആദ്യം യൂസര്‍ നെയിം പാസ്വേഡ് എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക.

തുടന്‍ന്ന് ഈ കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
sudo nano /etc/gdm/Init/Default (ഇനിറ്റിന്റെ ഐ, ഡീഫാള്‍ട്ടിന്റെ ഡി എന്നിവ കാപ്പിറ്റല്‍ ലെറ്റര്‍ ആണെന്നത് ശ്രദ്ധിക്കുക)

ഫയലില്‍ PATH=/usr/bin=: എന്നു തുടങ്ങുന്ന വരികള്‍ കണ്ടുപിടിക്കുക. സ്ക്രീന്‍ നോക്കൂ.

xrandr --output default --mode 800x600 (റസല്യൂഷന്‍ കുറച്ച് ഇട്ടതാണ്) എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.

സേവ് ചെയ്യാന്‍ ctrl+o (ഓ) കൊടുത്താല്‍ മതിയാകും.

റീസ്റ്റാര്‍ട്ട് ചെയ്യാന്‍

sudo shutdown -r now

ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക, റീസ്റ്റാര്‍ട്ട് ചെയ്തു വരുന്ന സിസ്റ്റം 800x600 റസല്യൂഷനില്‍ ആയിരിക്കും.

15 comments:

അനില്‍@ബ്ലോഗ് // anil said...

സ്ക്രീന്‍ റസല്യൂഷന്‍ വീണ്ടും.

ശ്രീ said...

നന്നായി

ചേച്ചിപ്പെണ്ണ്‍ said...

thanks a lot ..
ente sys nte screen resolution avathal aayittu kurachchayi .. :)

ചേച്ചിപ്പെണ്ണ്‍ said...

what to do for old versions ?
actually by mistake i changed the screen resolution ..
i want to go back to the default resolution ..

അനില്‍@ബ്ലോഗ് // anil said...

ചേച്ചിപ്പെണ്ണ്,
പഴയ വേര്‍ഷനുകളില്‍ ഇതേ പ്രൊസീജറുകള്‍ ഫോളോ ചെയ്താല്‍ മതിയാകും എന്ന് തോന്നുന്നു.
എഡിറ്റ് ചെയ്യെണ്ട ഫയല്‍
/etc/X11/xorg.conf ആയിരിക്കും.

SubSection "Display" എന്നുള്ളതിനു താഴെ
modes കുറഞ്ഞ വാല്യൂ സെറ്റ് ചെയ്യുക ഉദാ:"800x600"

Brightner said...

Any idea about Video chat using Ubuntu? i am using Ubuntu 10.10... tried skype, but didnt work out. Anything similar to yahoo messenger? Tried Pidgin also, but no video chat option i think.....

ചേച്ചിപ്പെണ്ണ്‍ said...

See this is my xorg.conf file ..
where to edit ?
#
# This file is automatically updated on xserver-xorg package upgrades *only*
# if it has not been modified since the last upgrade of the xserver-xorg
# package.
#
# Note that some configuration settings that could be done previously
# in this file, now are automatically configured by the server and settings
# here are ignored.
#
# If you have edited this file but would like it to be automatically updated
# again, run the following command:
# sudo dpkg-reconfigure -phigh xserver-xorg

Section "Device"
Identifier "Configured Video Device"
EndSection

Section "Monitor"
Identifier "Configured Monitor"
EndSection

Section "Screen"
Identifier "Default Screen"
Monitor "Configured Monitor"
Device "Configured Video Device"
EndSection

അനില്‍@ബ്ലോഗ് // anil said...

ചേച്ചിപ്പെണ്ണ്,
രണ്ടൂ കാര്യങ്ങള്‍.

1. ഉബുണ്ടൂ വേര്‍ഷന്‍ ഏതാണെന്ന് പറയൂ
2. xorg ഫയല്‍ കോണ്‍ഫിഗര്‍ ചെയ്യപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു.

ഇതിനായി താഴെ പറയുന്ന കമാന്റുകള്‍ കൊടുക്കുക

#sudo service gdm stop (നിലവില്‍ x സെഷന്‍ ഉണ്ടെങ്കില്‍ സ്റ്റോപ്പ് ചെയ്യാന്‍ )

# sudo xorg -configure
(ഇപ്പോള്‍ home ഫോ ള്ഡറില്‍ xorg.conf.new എന്നൊരു ഫയല്‍ ഉണ്ടായിട്ടുണ്ടാവണം . )

# sudo nano ~/xorg.conf.new (പുതിയ ഫയല്‍ നാനോ എഡിറ്ററില്‍ തുറക്കും )

ആ കണ്ടന്റ്സ് ഒന്ന് ഇവിടെ പേസ്റ്റ് ചെയ്യുമോ.

ചേച്ചിപ്പെണ്ണ്‍ said...

molykkutti@gmail.com ...
will u please mail me to

sm madikai II said...

ഉബുണ്ടു 9 .10 ,10 .10 ഇവ ഇന്‍സ്റ്റോള്‍ ചെയിതു.ലോഗിന്‍ ചെയ്ത ശേഷം ,സെക്കണ്ടുകള്‍ക്കകം മൗസ് സ്ടക് ആകുന്നു. failsafe mode- ല് പ്രശ്നം ഇല്ല.monitor acer AL 1916W ,intel mother board

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

ശരിയായില്ല മാഷേ...
കമാന്‍ഡ് സേവ് ചെയ്ത് റീ ബൂട്ടിയപ്പോള്‍
മോണിട്ടറില്‍ ഒരു കര്‍സര്‍ മാത്രം ബ്ലിങ്കുന്നു...
എനിക്ക് ശ്രീഹള്ളിക്ക് പോകാന്‍ വേറേ
വഴിയുണ്ടോ?

ജയേഷ് ജയപ്രകാശ് said...

പ്രിയ അനിൽ....ഓഫീസിൽ കാനൺ ‌‌iR 2318 L എന്ന പ്രിന്റർ വാങ്ങി.ഉബുണ്ടു 9.04 ഉപയോഗിക്കുന്നു.കാനന്റെ സൈറ്റിൽ കയറിയിട്ട് ഡ്രൈവറുകൾ കിട്ടിയില്ല.എന്താണ് ഒരു പോംവഴി.....മറുപടി jayeshjprakash@gmail.com ൽ ഇട്ടാലും മതിയാകും.....ഒരു മറുപടി പ്രതീക്ഷിച്ചുകൊണ്ട്....ജയേഷ്...

Umesh Pilicode said...

it@ubuntu 10.04 ഇന്സ്ടാല്‍ ചെയ്തു, സ്ക്രീനിന്റെ വലതു വശത്ത് കാണേണ്ട 1/6 ഭാഗം ഇടതു വശത്ത് ആയി വരുന്നു.ലോഗ് ഇന്‍ സ്ക്രീന്‍ മുതല്‍ ഇതാണ് അവസ്ഥ !! . നോര്‍മല്‍ ഉബുണ്ടു 10.10, 11.04 എന്നിവയില്‍ ഒന്നും കുഴപ്പമില്ല display ഓക്കേ ആണ് ! intel core i3 processor, intel DH61WW original mother board

Navaneeth said...

thanks very much...........

ഒടിയന്‍/Odiyan said...

ഞാനീ ബ്ലോഗ്‌ ഫോളോയും ബുക്ക്‌ മാര്‍ക്കും ചെയ്യുന്നു ..വളരെ പ്രയോജനകരം ആയ വിവരങ്ങള്‍..