വെബ് അടിസ്ഥാനമാക്കിയ കപ്സ് സര്‍വീസ് ഉബുണ്ടു പുതിയ വേര്‍ഷനുകളില്‍ ലഭ്യമാണ്. ഇതിനായി ബ്രൌസറില്‍ http://localhost.631 എന്ന് ടൈപ്പ് ചെയ്യുക.
ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .
Monday, August 2, 2010
ഓപ്പണ്‍ സോഴ്സ് പ്രിന്റിങ്
ഏതാണ്ട് എല്ലാ ലിനക്സ് ഡിസ്ട്രിബ്യൂഷനുകളും കപ്സ് CUPS എന്ന ഓപ്പണ്‍ സോഴ്സ് പ്രിന്റിങ് സിസ്റ്റവുമായാണ് പുറത്തിറങ്ങുന്നത്. ഒട്ടനവധി പ്രിന്ററുകള്‍ക്ക് ആവശ്യമായ ഡ്രൈവറുകളും മറ്റ് സഹായങ്ങളും ഇതില്‍ നമുക്ക് ലഭിക്കും. എപ്സണ് 1150 എന്ന പ്രിന്റര്‍ വരുന്നത് വിന്‍ഡോസ് ഡ്രൈവറുകള്‍ മാത്രം അടങ്ങിയാണ്, കമ്പനി സൈറ്റിലും വിന്‍ഡോസ് ഡ്രൈവറുകള്‍ മാത്രമേ ഉള്ളൂ. ഇത് ഓപ്പണ്‍ സോഴ്സ് ഡ്രൈവര്‍ ഉപയോഗിച്ച് പ്രവര്‍ത്തന ക്ഷമമാക്കുന്നത് എപ്രകാരമാണെന്ന് താഴെ കൊടുക്കുന്നു. ഇതിനായി ലഭ്യമായ സപ്പോര്‍ട്ടുകളില്‍ നിന്നും ppd (Post Script Printer Description) ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക. ലിങ്ക് ഇതാ അല്ലാതെ നേരിട്ട് ഈ കപ്പ്സ് സര്‍വ്വീസ് ഉപയോഗിച്ചും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ലഭിച്ച ഡ്രൈവര്‍ ഡീ കമ്പ്രസ്സ് ചെയ്ത് പിപിഡി ഫയല്‍ ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക.
വെബ് അടിസ്ഥാനമാക്കിയ കപ്സ് സര്‍വീസ് ഉബുണ്ടു പുതിയ വേര്‍ഷനുകളില്‍ ലഭ്യമാണ്. ഇതിനായി ബ്രൌസറില്‍ http://localhost.631 എന്ന് ടൈപ്പ് ചെയ്യുക.
കപ്പ്സ് വിന്‍ഡോ. കപ്സ് ഫോര്‍ അഡ്മിനിസ്ട്രേറ്റേഴ്സ് എന്ന ഭാഗത്ത് ആഡിങ് പ്രിന്റേഴ്സ് ആന്‍ഡ് ക്ലാസസ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പ്രിന്റര്‍ മെനു വന്നിരിക്കുന്നു.
ഓതന്റിക്കേഷന് വിന്‍ഡോ. ഉബുണ്ടുവില്‍ ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ നെയിമും പാസ്വേഡും കൊടുക്കുക.
പ്രിന്റര്‍ പോര്‍ട്ട് സെലക്റ്റ് ചെയ്യുക.
നേരിട്ട് പ്രിന്റര്‍ നിര്‍മ്മാതാവിനെ തിരഞ്ഞെടുത്ത് മുന്നോട്ട് പോകാം. നേരത്തെ തന്നെ പിപിഡി ഫയല്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുള്ളതിനാല്‍ ആ ഫയല്‍ ചേര്‍ക്കാനുള്ള രണ്ടാമത്തെ ഓപ്ഷന് എടുത്ത് ബ്രൌസ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഫയലിന്റെ ലൊക്കേഷന്‍ കൊടുക്കുക. ആഡ് പ്രിന്റര്‍ ബട്ടണ്‍ അമര്‍ത്തുക.
പ്രിന്റര്‍ ഇന്സ്റ്റളായിക്കഴിഞ്ഞിരിക്കുന്നു.
വെബ് അടിസ്ഥാനമാക്കിയ കപ്സ് സര്‍വീസ് ഉബുണ്ടു പുതിയ വേര്‍ഷനുകളില്‍ ലഭ്യമാണ്. ഇതിനായി ബ്രൌസറില്‍ http://localhost.631 എന്ന് ടൈപ്പ് ചെയ്യുക.
Labels:
എപ്സണ് 1150,
ഓപ്പണ്‍ സോഴ് പ്രിന്റിങ്,
കപ്സ്,
സാങ്കേതികം
Subscribe to:
Post Comments (Atom)
5 comments:
ഓപ്പണ്‍ സോഴ്സ് പ്രിന്റിങ്
ഞാനും ഒരു പുഞ്ചിരിയോടെ പോവട്ടെ...
I want to install Lipi lineprinter
model no T6306 to ubuntu ..
I tried the http://localhost ..
but i got server not found ..
Pls help ..
http://localhost:631/. ഈ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല....
ഹരിസുതന് മാഷെ,
ആ ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ കപ്സ് (cups)വര്‍ക്ക് ചെയ്യുന്നില്ല എന്നാണ് അര്‍ത്ഥം.
ടെര്‍മിനല്‍ എടുക്കുക
sudo /etc/init.d/cups restart
എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക
Post a Comment