ലോഗിന്‍ സ്ക്രീന്‍ വരുമ്പോള്‍ ലോഗിന്‍ ചെയ്യാതിരിക്കുക.
ctrl+alt+F1 ബട്ടണുകള്‍ അമര്‍ത്തുക.
ഇപ്പോള്‍ നാം വിര്‍ച്വല്‍ കണ്‍സോളില്‍ എത്തിച്ചേരുന്നതാണ്. ഇനി നാനോ എഡിറ്റര്‍ ഉപയോഗിച്ച് /etc/gdm/Init/Default എന്ന ഫയല്‍ എഡിറ്റ് ചെയ്യുകയാണ് വേണ്ടത്. ഇതിനായി ആദ്യം യൂസര്‍ നെയിം പാസ്വേഡ് എന്നിവ കൊടുത്ത് ലോഗിന്‍ ചെയ്യുക.
തുടന്‍ന്ന് ഈ കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.
sudo nano /etc/gdm/Init/Default (ഇനിറ്റിന്റെ ഐ, ഡീഫാള്‍ട്ടിന്റെ ഡി എന്നിവ കാപ്പിറ്റല്‍ ലെറ്റര്‍ ആണെന്നത് ശ്രദ്ധിക്കുക)

ഫയലില്‍ PATH=/usr/bin=: എന്നു തുടങ്ങുന്ന വരികള്‍ കണ്ടുപിടിക്കുക. സ്ക്രീന്‍ നോക്കൂ.
xrandr --output default --mode 800x600 (റസല്യൂഷന്‍ കുറച്ച് ഇട്ടതാണ്) എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.
സേവ് ചെയ്യാന്‍ ctrl+o (ഓ) കൊടുത്താല്‍ മതിയാകും.
റീസ്റ്റാര്‍ട്ട് ചെയ്യാന്‍
sudo shutdown -r now
ടൈപ്പ് ചെയ്ത് എന്റര്‍ കൊടുക്കുക, റീസ്റ്റാര്‍ട്ട് ചെയ്തു വരുന്ന സിസ്റ്റം 800x600 റസല്യൂഷനില്‍ ആയിരിക്കും.