ലിനക്സിനേയും, വിശിഷ്യാ ഉബുണ്ടു 10.04 നെയും പരിചയപ്പെട്ടു വരുന്ന ഒരു തുടക്കക്കാരന്റെ അനുഭവങ്ങളാണിത് . എന്നിരുന്നാലും ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതാണ് .

Tuesday, June 22, 2010

ലോഗിന്‍ സ്ക്രീന്‍ റസല്യൂഷന്‍

കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിന്റെ കമ്പ്യൂട്ടറില്‍ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത് കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സ്ക്രീന്‍ റസല്യൂഷന്‍ എന്ന സംഗതി ഉടക്കുമായി മുന്നിലെത്തിയത് . ഫിലിപ്സിന്റെ 107 E എന്ന 17 ഇഞ്ച് സി.ആര്‍.ടി മോണിറ്ററാണ് അവിടെ. സിഡി ഇട്ട് ഉബുണ്ടു ഇമേജ് ലോഡായി വന്നപ്പോള്‍ തന്നെ സ്ക്രീന്‍ ഫ്ലിക്കര്‍ ചെയ്യാന്‍ തുടങ്ങി. അത് കാര്യമാക്കാതെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചു. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി വന്ന ഉബുണ്ടു ലോഗിന്‍ സ്കീന്‍ തന്നെ ഫ്ലിക്കര്‍ ചെയ്യുന്നതായാണ് കണ്ടത്. യൂസര്‍ ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍

Preference -> Monitors എടുത്ത് റസല്യൂഷന്‍ 1024 x 786 എന്ന് തിരഞ്ഞെടുത്തപ്പൊള്‍ പ്രശ്നം പരിഹരിച്കെങ്കിലും അടുത്ത സ്റ്റാര്‍ട്ടപ്പില്‍ ലോഗിന്‍ സ്ക്രീന്‍ വീണ്ടും റസല്യൂഷന്‍ പ്രശ്നം കാണിച്ചു. പ്രശ്നപരിഹാരത്തിനായി നെറ്റില്‍ സേര്‍ച്ച് ചെയ്തെങ്കിലും ലഭിച്ചത് മുഴുവന്‍ etc/xorg.conf എന്ന ഫയലുമായി ബന്ധപ്പെട്ട ഫലങ്ങളായിരുന്നു. ഉബുണ്ടു വേര്‍ഷന്‍ 10.04 ഇല്‍ അങ്ങിനെ ഒരു ഫയല്‍ നിലവിലില്ല. എല്ലാ ഹാര്‍ഡ് വെയറുകളുടേയും ഡീഫാള്‍ട്ട് വാല്യൂസ് വച്ച ഓട്ടോമാറ്റിക്കായി ഉബുണ്ടു റസല്യൂഷന്‍ സെറ്റ് ചെയ്യുകയാണ് ചെയ്യുന്നത് .
താഴെ കാണുന്ന വ്യത്യാസങ്ങള്‍ കൊണ്ട് പ്രശ്നം പരിഹരിച്ചു.

ടെര്‍മിനല്‍ എടുക്കുക.

sudo gedit എന്ന് കമാന്റ് കൊടുത്താല്‍ അഡ്മിനിസ്റ്റ്രെറ്റര്‍ പ്രിവിലേജസില്‍ ജി എഡിറ്റ് എന്ന് എഡിറ്റര്‍ തുറന്ന് വരും. അതില്‍ ഫയല്‍ സിസ്റ്റത്തില്‍ നിന്നും etc/gdm/init എന്ന ഫോള്‍ഡറിലെ default എന്ന ഫയല്‍ തുറക്കുക.
ഫയലില്‍ PATH=/usr/bin=: എന്നു തുടങ്ങുന്ന വരികള്‍ കണ്ടുപിടിക്കുക. സ്ക്രീന്‍ നോക്കൂ.

ഈ വരിക്ക് ശേഷം

xrandr --output default --mode 800x600 (റസല്യൂഷന്‍ കുറച്ച് ഇട്ടതാണ്) എന്ന് ചേര്‍ത്ത് സേവ് ചെയ്യുക.

ശുഭം ..

അടുത്ത തവണ ലോഗിന്‍ സ്ക്രീന്‍ 800x600 റസല്യൂഷനില്‍ വരും. ഇതില്‍ കൂടിയ റസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന മോണിറ്ററാണെങ്കില്‍ അതിനനുസരിച്ച വാല്യൂ സെറ്റ് ചെയ്താല്‍ മതി.

Sunday, June 20, 2010

റീ ഇന്‍സ്റ്റാള്‍ ഗ്രബ് - ഉബുണ്ടുവും വിന്‍ഡോസ് 7ഉം

വിന്‍ഡോസ് റീഇന്സ്റ്റാള്‍ ചെയ്ത സിറ്റങ്ങളില്‍ ഗ്രബ് അപ്ഡേറ്റ് ചെയ്യേണ്ടതെങ്ങിനെ എന്ന പോസ്റ്റ് ഇട്ടിരുന്നത് വായിച്ചിരിക്കുമല്ലോ.ഇപ്പോള്‍ വിന്‍ഡോസ് 7 ആയി അപ്ഗ്രേഡ് ചെയ്ത സിസ്റ്റത്തില്‍ ഉബുണ്ടു പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ഒരു ടൂള്‍ പരിചയപ്പെടുത്തുകയാണ്. സൂപ്പര്‍ഗ്രബ് എന്ന ഈ ടൂള്‍ഡൗണ്‍ലോഡ് ചെയ്ത് ഒരു സിഡിയിലേക്ക് ബേണ്‍ ചെയ്ത് തയ്യാറാക്കി വക്കുക.

ഇനി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ് 7 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തയ്യാറായിക്കോളൂ.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഉബുണ്ടു നിലവിലുള്ള ലക്ഷണങ്ങള്‍ കാണിക്കാതെ നേരിട്ട് വിന്‍ഡോസ് 7 മാത്രം ബൂട്ട് ചെയ്തു വരും.ഇനി സിഡി ഡ്രൈവില്‍ സൂപ്പര്‍ ഗ്രബ് സിഡി ഇട്ട് റീബൂട്ട് ചെയ്യുക . ബൂട്ട് ചെയ്തു വരുന്ന സ്ക്രീന്‍ താഴെ കാണുന്നു.

സ്ക്രീന്‍ ഷോട്ടിലെ മറ്റ് ഓപ്ഷന്‍നുകള്‍ എല്ലാം വിട്ട് ആദ്യ ഓപ്ഷന്‍ ശ്രദ്ധിക്കുക, ഏതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം നിലവിലുണ്ടോ‌യെന്ന് പരിശോധിക്കാനുള്ള ഓപ്ഷനാണിത് . അത് സെലക്റ്റ് ചെയ്ത് എന്റര്‍ കൊടുക്കുക.


ഇപ്പോള്‍ മേലെ ചിത്രത്തില്‍ കാണുന്ന പോലെയുള്ള ഒരു സ്ക്രീന്‍ ലഭിക്കും.അതില്‍ നിന്നും ഉബുണ്ടൂ നോര്‍മല്‍ ഇന്‍സ്റ്റലേഷന്‍ തിരഞ്ഞടുത്ത് എന്റര്‍ കൊടുക്കുക. ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലനില്‍ക്കുന്ന ഉബുണ്ടുവിലേക്ക് പ്രവേശിക്കും.

തുടര്‍ന്ന് Aplication -> Accessories -> Terminal എടുക്കുക.

"sudo grub-install" എന്ന കമന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക,പാസ്വേഡ് കൊടുത്തുകഴിഞ്ഞാല്‍ ഗ്രബ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

"Instalation finishied. No error reported" എന്ന മെസ്സേജ് ലഭിച്ചു കഴിഞ്ഞാല്‍ അടുത്ത കമാന്റ് കൊടുക്കുക.



"update-grub".


ഇപ്പോള്‍ കമ്പ്യൂട്ടറില്‍ നിലവിലുള്ള എല്ലാ ഓപ്പറേറ്റിങ് സിസ്റ്റവും കണ്ടെത്തി ഗ്രബ് അപ്ഡേറ്റ് ചെയ്യപ്പെടും. റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഡ്യുവല്‍ ബൂട്ടായ ഗ്രബ് തിരികെ ലഭിക്കും.

Monday, June 14, 2010

ഉബുണ്ടു വിന്‍ഡോസില്‍

ഉബുണ്ടു 10.04 ലൈവ് സീഡിയില്‍ നിന്നും ബൂട്ട് ചെയ്ത് ലൈവായോ ഇന്‍സ്റ്റാള്‍ ചെയ്തോ ഉബുണ്ടു ഉപയോഗിക്കുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. എന്നാല്‍ കാര്യമായ യാതൊരു സങ്കീര്‍ണ്ണതകളുമില്ലാതെ വിന്‍ഡോസില്‍ നിന്നും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങിനെ എന്ന്‍ നോക്കാം.

വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ സി.ഡി ഇടുക.
ഓട്ടോറണ്‍ ഡിസേബിള്‍ ചെയ്യാത്ത കമ്പ്യൂട്ടറുകളില്‍ ഉബുണ്ടു ഇന്‍സ്റ്റാളര്‍ സ്ക്രീന്‍ പ്രത്യക്ഷപ്പെടും.ഓട്ടോറണ്‍ ആവാത്ത സന്ദര്‍ഭത്തില്‍ മൈ കമ്പ്യൂട്ടറില്‍ നിന്നും സി.ഡി ഡ്രൈവ് ക്ലിക്ക് ചെയ്യുക , ഇത് ഉബുണ്ടുവിന്റെ ലോഗോയായാണ് കാണപ്പെടുക.
സി.ഡി ഡ്രൈവ് ക്ലിക്ക് ചെയ്യുക.

ഉബുണ്ടു മെനു. ഇതില്‍ Install inside Windows എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഇത് ഉബുണ്ടു ഇന്‍സ്റ്റാളര്‍ സ്ക്രീന്‍

ഇതില്‍ ഏത് പാര്‍ട്ടീഷനുള്ളിലാണ് ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതെന്നും എത്ര സൈസ് ഈ ഈന്‍സ്റ്റാളേഷനു വേണ്ടി മാറ്റി വക്കണമെന്നും നമുക്ക് സെറ്റ് ചെയ്യാം. സി ഡ്രൈവ് ഒഴികെ മറ്റ് ഡ്രൈവുകള്‍ , അതും ആവശ്യത്തിനു സ്പേസ് ഉള്ള ഡ്രൈവ് തിരഞ്ഞെടുക്കുകയാവും ഉചിതം. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ ഒരു വിര്‍ച്വല്‍ ഹാര്‍ഡ് ഡിസ്കിലാണ് നടത്തപ്പെടുക എന്നതിനാല്‍ ഡാറ്റാ നഷ്ടം ഉണ്ടാവുന്നതേ ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും മെച്ചം.


യൂസര്‍ നെയിം പാസ്വേഡ് തുടങ്ങി അവശ്യം വേണ്ട യൂസര്‍ ഇന്‍പുട്ടുകള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങാം. ഇന്‍സ്റ്റലേഷന്‍ നടക്കുന്ന സ്ക്രീന്‍ ആണ് മുകളില്‍ കാണുന്നത് . ഏകദേശം 5 മിനിറ്റോളം സമയമെടുക്കുന്ന ഈ ഘട്ടം കഴിയുന്ന മുറക്ക് റീബൂട്ട് ചെയ്യാനാവശ്യപ്പെടും.

റീബൂട്ട് ചെയ്തുവരുന്ന സ്ക്രീന്‍ മള്‍ട്ടി ഓ.എസ് ആയാണാണ് പ്രത്യക്ഷപ്പെടുക, ഇതില്‍ വിന്‍ഡോസ്, ഉബുണ്ടു എന്നീ ഓപ്ഷനുകള്‍ ഉണ്ടാവും. ഉബുണ്ടു തിരഞ്ഞെടുക്കുക തുടര്‍ന്ന് ഇന്‍സ്റ്റലേഷന്റെ ബാക്കി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കപ്പെടുന്നതാണ്. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ ഒരു ഡ്യുവല്‍ ബൂട്ട് സിസ്റ്റം തയ്യാറായിക്കഴിഞ്ഞു.

ഏതു സമയവും വിന്‍ഡോസില്‍ ലോഗിന്‍ ചെയ്ത് കണ്ട്രോള്‍ പാനലിലെ ആഡ് റിമൂവ് പ്രോഗ്രാം ഓപ്ഷന്‍ ഉപയോഗിച്ച് ഉബുണ്ടു നീക്കം ചെയ്യാം.

കുറിപ്പ്:
ഇവിടെ ഉബുണ്ടു, വിന്‍ഡോസിലെ വിര്‍ച്വല്‍ ഡ്രൈവിലാണ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത് എന്നതിനാല്‍ വിന്‍ഡോസ് എറര്‍ വന്നാല്‍ ഉബുണ്ടുവും തകരാറിലാവാം.

Friday, June 11, 2010

റീ‍ ഇന്‍സ്റ്റാള്‍ ഗ്രബ് - ഉബുണ്ടു

കഴിഞ്ഞ ദിവസം വന്നൊരു ആവശ്യമായിരുന്നു ഗ്രബ് റീ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്യണമെന്ന്. ഒരു ഡ്യുവല്‍ ബൂട്ട് സിസ്റ്റത്തില്‍ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ പുതുക്കുകയോ അപ്ഗ്രേഡ് ചെയ്യുകയോ ചെയതാല്‍ ഗ്രബ് നഷ്ടപ്പെട്ടുപോവുകയും വിന്‍ഡോസിന്റെ മാത്രം ബൂട്ട് ലോഡര്‍ ഹാര്‍ഡ് ഡ്രൈവിന്റെ മാസ്റ്റര്‍ ബൂട്ട് റെക്കോഡില്‍ എഴുതപ്പെടുകയും ചെയ്യുന്നതുകൊണ്ടാണിത് . ഇതേ തുടര്‍‍ന്ന് ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ ബൂട്ടിങില്‍ നിന്നും നഷ്ടപ്പെടും. വളരെ ലളിതമായ ചില മിനുക്കു പണികളിലൂടെ ഗ്രബ് പുനസ്ഥാപിക്കുന്നതിന്റെ വിവരങ്ങള്‍ കൊടുക്കുന്നു.

ഉബുണ്ടു പഴയ വേര്‍ഷനുകളില്‍ GRUB ഉം പുതിയ വേര്‍ഷനുകളില്‍ GRUB2 ഉം ആണ് വരുന്നത് . ഇവിടെ ഉബുണ്ടു 10.04 ആണ് പരാമര്‍ശവിഷയം എന്നതിനാല്‍ ഗ്രബ് 2 റീ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം പറയുന്നു.

ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാനുപയോഗിച്ച ലൈവ് സി.ഡി ഡ്രൈവില്‍ ഇട്ട് അതില്‍ നിന്നും ബൂട്ട് ചെയ്യുക.


ഉബുണ്ടു ലോഡായശേഷം മെനുവില്‍ നിന്നും Places ->11 GB Filesystem ക്ലിക്ക് ചെയ്യുക , ഇപ്പോള്‍ ആ പാര്‍ട്ടീഷന്‍ മൌണ്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് എന്റെ ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്ത ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനാണ്, നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതാണോ അതാണ് അവിടെ ഡിസ്പ്ലേ വരിക. സ്ക്രീന്‍ ഷോട്ടില്‍ കാണുന്ന 5.2 ജി.ബി വിന്‍ഡോസ് പാര്‍ട്ടീഷനാണ്. അടുത്തതായി ടെര്‍മിനല്‍ എടുക്കുക.

ആവശ്യമെങ്കില്‍ ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനുകള്‍ ലിസ്റ്റ് ചെയ്യിക്കാം , ഇതിന് "fdisk -l" എന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക. ഇപ്പോള്‍ എല്ലാ പാര്‍ട്ടീഷനുകളും ലിസ്റ്റ് ചെയ്യപ്പെടുന്നതായിരിക്കും. ഇതില്‍ നാം മൌണ്ട് ചെയ്തത് ശരിയായ പാര്‍ട്ടീഷന്‍ തന്നെ അല്ലെ ഉറപ്പ് വരുത്തുക.

ഗ്രബ് വേര്‍ഷന്‍ ചെക്ക് ചെയ്യാന്‍ "grub-intall -v" എന്ന കമാന്റ് എന്റര്‍ ചെയ്താല്‍ വേര്‍ഷന്‍ ലഭിക്കുന്നതാണ്, 10.04 ന്റെ വേര്‍ഷന്‍ 1.98 എന്നു കാണാം. ഗ്രബ്2 തന്നെ.

അടുത്തതായി ടെര്‍മിനലില്‍ “mount | tail -1” എന്ന് എന്റര്‍ ചെയ്യുക.

സ്ക്രീന്‍ ഷോട്ട് നോക്കുക, dev/hda6 എന്ന ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷന്‍ /media എന്ന ഫോള്‍ഡറില്‍ c985790e-6d6e-4373-ab76-a50c63141099 എന്ന ഡെസിഗ്നേഷനില്‍ റീഡ് റൈറ്റ് പെര്‍മിഷനോടെ മൌണ്ട് ചെയ്തിരിക്കുന്നു, ഫയല്‍ സിസ്റ്റ, Ext4.

അടുത്തതായി “sudo grub-install --root-directory=/media/c985790e-6d6e-4373-ab76-a50c63141099 /dev/sda ” എന്ന് എന്റര്‍ ചെയ്യുക (ശ്രദ്ധിക്കുക മേലെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങളൂടെ ഹാര്‍ഡ് ഡിസ്ക് പാര്‍ട്ടീഷനുള്ളറ്റ് തന്നെ കൊടുക്കണം )



ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞു എററുകള്‍ ഒന്നുമില്ല എന്ന മെസ്സേജ് ലഭിച്ചാല്‍ നമൂടെ ഗ്രബ് വീണ്ടും വിജയകരമായി പുനസ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പിക്കാം, റീബൂട്ട് ചെയ്യുക.

Thursday, June 10, 2010

ജി.പി.ആര്‍.എസ് - ഉബുണ്ടു

ഇന്റര്‍നെറ്റ് കണക്റ്റിവിറ്റ് ആവശ്യം വേണ്ട ഒന്നാണ്. ഇന്റേണല്‍ ഡയലപ്പ് മോഡം ഉപയോഗിച്ചുള്ള നെറ്റ് കണക്ഷന്‍ താരതമ്യേന പ്രയാസമുള്ളതായാണ് അനുഭവം , പുതിയ വേര്‍ഷന്‍ പരീക്ഷിച്ചു വരുന്നതെ ഉള്ളൂ. ഇതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇവയെല്ലാം പ്രധാനമായും "വിന്‍മോഡം " ആണെന്നുള്ളതാണ്. വിന്‍ഡോസ് പ്ലാറ്റ്ഫോമിനായി ഡിസൈന്‍ ചെയ്യപ്പെട്ടവ. എന്നിരുന്നാലും ലിനക്സ് സപ്പോര്‍ട്ട് ചെയ്യുന്ന മോഡങ്ങളും ഉണ്ട് . എക്റ്റേണല്‍ മോഡങ്ങള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ താരതമ്യേന എളുപ്പമാണ്, മാത്രവുമല്ല നിരവധി ഇന്ഡിക്കേറ്ററുകള്‍ ഉള്ളതിനാല്‍ മോഡം സ്റ്റാറ്റസ് അറിയാനും ഡീബഗ്ഗ് ചെയ്യാനും പ്രയാസമില്ല. വയര്‍ ഉള്ള ഡയലപ്പ് കണക്ഷന്‍ നമ്മുടെ നാട്ടില്‍ നിന്നും ക്രമേണ ഒഴിവായി വരികയാണ്, അതോടൊപ്പം ജി.പ്.ആര്‍.എസ് ഉപയോഗം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട് . ഉബുണ്ടുവില്‍ ജി.പി.ആര്‍.എസ് കോണ്‍ഫിഗര്‍ ചെയ്തതിന്റെ അനുഭവം താഴെ കൊടുക്കുന്നു.

നോകിയ 5130 എന്ന ഫോണാണ് ഞാന്‍ ഉപയോഗിക്കുന്നത് , യു.എസ്.ബി കേബിള്‍ ഉപയോഗിക്കുന്ന കണക്ഷന്‍ പരമാവധി സ്പീഡ് (ലഭ്യമാവുന്നതില്‍ )നല്കും എന്നതിനാല്‍ ആ കണക്ഷനാണ് ട്രൈ ചെയ്തത് . ഇതിനായി ഉബുണ്ടു (10.04 )നല്കുന്ന ടൂള്‍ ഉപകാരപ്രദമാണ്.കേബിള്‍ മുഖേന ഫോണ്‍ കണക്റ്റ് ചെയ്തു, ഇനി 3ജി/ വയര്‍ലസ് കണക്ഷന്‍ ടൂള്‍ എടുക്കണം . System -> Preferences -> Network Connection ഏടുക്കുക. നെറ്റ് വര്‍ക്ക് കണക്ഷന്‍ വിന്‍ഡോ ഓപ്പണായി വരും .
ഇതില്‍ മൊബൈല്‍ ബ്രോഡ്‌ ബാന്ഡ് ടാബ് ക്ലിക്ക് ചെയ്യുക. കണക്ഷന്‍ സെറ്റ്അപ് വിന്ഡോ‌ തുറക്കും .

എന്റെ ഫോണ്‍ ഓട്ടൊമാറ്റിക്കായി ഐഡന്റിഫൈ ചെയ്യപ്പെട്ടിരിക്കുന്നു, ഫോവേഡ് കൊടുക്കുക.

രാജ്യം ഇന്ത്യ എന്ന് സെലക്റ്റ് ചെയ്യുക (ഇന്ത്യ എന്നാണ് ആദ്യം തന്നെ വന്നത് )

പ്രൊവൈഡര്‍ തിരഞ്ഞടുക്കുക, ബി.എസ്.എന്‍. എല്‍ തിരഞ്ഞെടുത്ത് ഫോര്‍വേഡ്‌ കൊടുത്തു.

ബില്ലിങ് പ്ലാന്‍ എന്ന വിന്‍ഡോയാണ് വന്നതെങ്കിലും അക്സസ് പോയന്റാണ് ഇവിടെ കാണുന്നത് , അത് തന്നെ വച്ച് ഫോര്‍വേഡ് കൊടുത്തു.

കൊടുത്തവിവരങ്ങള്‍ പരിശോധിക്കാം, ശരിയെങ്കില്‍ അപ്ലേ കൊടുക്കുക.

BSNL GPRS ഡയലപ്പ് കണക്ഷന്‍ തയ്യാറായി കഴിഞ്ഞു. യൂസര്‍ നെയിം പാസ്സ്വേഡ്‌ എന്നിവ കൊടുക്കുക, സ്ക്രീനിനു മുകളിലെ വലത്തെ മൂലക്ക് ഒരു ആന്റിന അടയാളം കാണാം , അതില്‍ ക്ലിക്ക് ചെയ്ത് കണക്റ്റ് കൊടുക്കുക.

Monday, June 7, 2010

മലയാളം ടൈപ്പിങ് - ഉബുണ്ടു

ഉബുണ്ടു എപ്രകാരം ലൈവായി ഉപയോഗിക്കാമെന്നും എപ്രകാരം ഇന്സ്റ്റാള്‍ ചെയ്യാമെന്നും കഴിഞ്ഞ പോസ്റ്റുകളിലായി നാം കണ്ടുകഴിഞ്ഞു. ഇനി എപ്രകാരം അതില്‍ മലയാളം ടൈപ്പ് ചെയ്യാമെന്ന് പരിശോധിക്കാം പ്രധാനമായും നാലു രീതിയില്‍ ഇത് ചെയ്യാം .

1) ഇന്‍സ്റ്റലേഷന്‍ സമയത്തുതന്നെ ഭാഷ മലയാളമായി തിരഞ്ഞെടുക്കുകയും കീബോഡ് ഇന്ത്യന്‍ ഭാഷ തിരഞ്ഞെടുക്കുകയും ചെയ്യുന്ന പക്ഷം ഇന്സ്ക്രിപ്റ്റ് കീ ബോര്‍ഡ് ആക്റ്റീവായി വരുന്നതാണ്. ഇംഗ്ലീഷിലേക്ക് വരാന്‍ System -> Preference -> Key board സെലക്റ്റ് ചെയ്യണം എന്ന് മാത്രം .ഈ രീതിയില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തിരികെ സ്ഥിരമായി ഇംഗ്ലീഷിലേക്ക് മാറാന്‍ അപ്ലേ സിസ്റ്റം വൈഡ്‌ എന്ന ഓപ്ഷന്‍ അമര്‍ത്തി ഓതന്റിക്കേറ്റ് ചെയ്യണ്ടി വരും .ഐ.എസ്.എം ന് ഉപയോഗിക്കുന്ന തരത്തിലുള്ള ലേ ഔട്ടിലുള്ള ഈ കീബോര്‍ഡ്, പരിചിതരായ ആളുകള്‍ക്ക് സൗകര്യ പ്രദമാണ്. എന്നാല്‍ ഇത്തരം ലേ ഔട്ട് പരിചയമില്ലാത്തവര്‍ക്ക് ഇതു പഠിച്ചെടുക്കുന്നതിനു പകരം യൂണിക്കോട്‌ ഇട്ട് ഫൊണറ്റിക് ഇംഗ്ലീഷ് / മംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്ന രീതി ഉപയോഗിക്കാം .

2)ഇംഗ്ലീഷ് ഭാഷയില്‍ ഇന്സ്റ്റലേഷന്‍ പൂര്‍ത്തിയായ സിസ്റ്റമാണെങ്കിലും ആദ്യ ലോഗിന്‍ സ്ക്രീനില്‍ തന്നെ ഭാഷ, കീ ബോര്‍ഡ് എന്നിവ തിരഞ്ഞെടുക്കാന്‍ വേണ്ടി സ്കീനിനു താഴെയായി ഓപ്ഷന്‍ വരുന്നുണ്ട് . ഇതില്‍ നിന്നും "ഇന്ത്യ മലയാളം" കീബോര്‍ഡ് തിരഞ്ഞെടുത്ത് ഭാഷമാറാവുന്നതാണ്.

3)ഭാഷ ഇംഗ്ലീഷ് യു.എസ് ആയും കീബോര്‍ഡ് ഇംഗ്ലീഷ് ആയും തിരഞ്ഞെടുത്ത് ഇന്സ്റ്റലേഷന്‍ പൂര്‍ത്തിയായ സിസ്റ്റമാണെങ്കില്‍ System -> Preference -> Key board ക്ലിക്ക് ചെയ്ത് മലയാളം തിരഞ്ഞെടുക്കാം.

മേലെ പറഞ്ഞിരിക്കുന്ന മൂന്ന് വിധത്തില്‍ ഏതെങ്കിലും ഒരു രീതിയിലാണ് മലയാളം തയ്യാറാക്കിയതെങ്കില്‍ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് ആണ് ആക്റ്റീവ് ആവുക. നമുക്ക് യൂണിക്കോഡില്‍ ടൈപ്പ് ചെയ്യുന്ന ഫൊണറ്റിക് ഇംഗ്ലീഷ് / മംഗ്ലീഷ് രീതി ആക്റ്റിവേറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് നോക്കാം.

ഇതിനായി System -> Preferences -> Ibus Preferences എടുക്കുക.


ഐബസ് ഡമോണ്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടില്ല, ചെയ്യട്ടോ എന്ന് ചോദിക്കും, yes കൊടുക്കാം.

ദാ ഒരു മെസ്സേജ് വരുനുണ്ട്, എന്താണെന്ന് പൂര്‍ണ്ണമായും മനസ്സിലായില്ല (അങ്ങിനെ ഒരു ഫയല്‍ കണ്ടെത്താനായില്ല), ഓ.കെ കൊടുക്കുക.

ഐബസ് പ്രിഫറന്‍സുകള്‍ വന്നു കഴിഞ്ഞു, ഇന്‍പുട്ട് മെതേഡ്സ് ക്ലിക്ക് ചെയ്യുക.

ഇന്‍പുട്ട് മെതേഡുകള്‍ ചേരക്കാനുള്ള സ്ക്രീന്‍ , സെലക്റ്റ് ഇന്‍പുട്ട് മെതേഡ് ക്ലിക്ക് ചെയ്യുക

ഒരുപാട് ഭാഷകള്‍ കാണാം, അതില്‍ മലയാളം തിരഞ്ഞെടുത്താല്‍ അതില്‍ മൊഴി, ഇന്‍സ്ക്രിപ്റ്റ്, ഐട്രാന്‍സ് , സ്വനലേഖ എങ്ങനെ മെതേഡുകള്‍ കാണാം, ഞാന്‍ മൊഴി ഫാനാണ്.

ഇതോടെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മലയാളം ടൈപ്പിങ് തയ്യാറായിക്കഴിഞ്ഞു. എന്നാല്‍ ഈ പരിപാടി ഓരോ ലോഗിനിനും ആവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനു പരിഹാരമായി സ്റ്റാര്‍ട്ടപ്പില്‍ തന്നെ ഐബസ് സ്റ്റാര്‍ട്ട് ചെയ്താല്‍ ആവര്‍ത്തനം ഒഴിവാക്കാം. ഇതിനായ് System -> Preference -> Startup aplication ഏടുക്കുക.

ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുറന്നു വരുന്ന വിന്‍ഡൊയില്‍ പ്രോഗ്രാമിന്റെ പേര് കൊടുക്കുകം ബ്രൌസ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഐബസ് file system/usr/bin/ibus-daemon എന്നയിടത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം, അത് സെലക്റ്റ് ചെയ്ത് ഓപ്പണ്‍ കൊടുക്കുക.
ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക , വിന്‍ഡോ‌ ക്ലോസ് ചെയ്യുക .
എല്ലാം റെഡി ആയില്ലെ?

സ്ക്രീനിന്റെ മുകളിലെ വലതുമൂലക്ക് ഒരു കീബോര്‍ഡിന്റെ അടയാളം കാണുന്നില്ലെ?അതില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം സെലക്റ്റ് ചെയ്യാം , ഡീഫോള്‍ട്ടായ് കണ്ട്രോള്‍+സ്പേസ് ബാറാണ് ഇന്‍പുട്ട് മെതേഡ് ആക്റ്റിവേറ്റ്/ഡീ ആക്റ്റിവേറ്റ് ചെയ്യാനുള്ള ഷോര്‍ട്ട് കട്ട്.

സന്തോഷപൂര്‍വ്വമായ ഉബുണ്ടു ബ്ലോഗിങ് ആശംസിക്കുന്നു.

Sunday, June 6, 2010

ബൂട്ട് മെനു എഡിറ്റ്

ഉബുണ്ടുവില്‍ ലൈവ് സിഡി ഉപയോഗിച്ച് പ്രവര്‍ക്കുന്നതെങ്ങിനെ എന്നും മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കൂടെ ഡ്യുവല്‍ ബൂട്ട് ആയി ഇന്സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ എന്നും കഴിഞ്ഞ രണ്ട് പോസ്റ്റുകളായി നമ്മള്‍ കണ്ടു കഴിഞ്ഞു.
ഡ്യുവല്‍ ബൂട്ടായ് ഇന്സ്റ്റാള്‍ ചെയ്തു കഴിഞ്ഞ് റീബൂട്ട് ചെയ്ത് വരുന്ന സ്ക്രീന്‍ നോക്കുക,

അഞ്ച് ഓപ്ഷനുകളായാണ് ഈ സ്ക്രീന്‍ വരുന്നത് . ഉബുണ്ടു നോര്‍മല്‍ ബൂട്ട്, റിക്കവറി മോഡ് ,രണ്ട് മെമ്മറി ടെസ്റ്റ് പിന്നെ അവസാനമായി മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റം . ഡീഫോള്ട്ട് ടൈം ഔട്ട് 10 സെക്കന്റ് കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടു ബൂട്ട് ചെയ്യുന്നതായിരിക്കും. വീട്ടില്‍ ഇതുമായി പരിചയമില്ലാത്ത കുട്ടികളും മറ്റും സിറ്റം ഓണ്‍ ചെയ്യുന്ന പക്ഷം ഈ സെറ്റിങുകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ ബൂട്ട് ഓപ്ഷന്‍സ് നമുക്ക് സൗകര്യപ്രദമായ രീതിയില്‍ എഡിറ്റ് ചെയ്യുക എങ്ങിനെ എന്ന് നോക്കാം.

ബൂട്ട് ലോഡര്‍ ഓപ്ഷനുകള്‍ എഴുതപ്പെട്ടിരിക്കുന്നത് grub.conf എന്ന ഫയലിലാണ് . ഇത് എഡിറ്റ് ചെയ്യുകയാണ് ഇതിനായ് നാം ചെയ്യേണ്ടത്
ഇതിനായ് ടെര്‍മിനല്‍ വിന്ഡോ‌ എടുക്കുക.
സിസ്റ്റം -> അഡ്മിനിസ്ട്രേഷന്‍ -> സ്റ്റാര്‍ട്ടപ്പ് മാനേജര്‍ എടുക്കുക, റൂട്ട് പാസ്വേഡ് ചോദിക്കുന്നപക്ഷം അത് കൊടുക്കുക. സ്റ്റാര്‍ട്ടപ്പ് മാനേജര്‍ അവിടെ കാണാനില്ലങ്കില്‍ അത് ഇന്സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇതിനായി നെറ്റ് കണക്റ്റ് ചെയ്ത് ടെര്‍മിനല്‍ വിന്‍ഡോ‌ എടുക്കുക.

ആപ്ലിക്കേഷന്‍സ് -> അക്സസറീസ് -> ടെര്‍മിനല്‍ .

ടെര്‍മിനലില്‍ sudo apt-get install startup manager എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക. ആവശ്യമായ പാക്കേജുകള്‍ സിസ്റ്റം തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതായിരിക്കും.
സ്റ്റാര്‍ട്ടപ്പ് മാനേജര്‍. ഇതില്‍ ടൈം ഔട്ട് ഇന്‍ സെക്കന്റ്സ്, ഡീഫോള്‍ട്ട് ഓപ്പറേറ്റുങ് സിസ്റ്റം എന്നിവ സൗകര്യാനുസരണം സെലക്റ്റ് ചെയ്യാം.

സ്റ്റാര്‍ട്ടപ്പ് മാനേജര്‍ ഇല്ലാത്തപക്ഷം നേരിട്ട് ബൂട്ട് കോഫിഗറേഷന്‍ ഫയല്‍ എഡിറ്റ് ചെയ്യാവുന്നതാണ് .വളരെ ശ്രദ്ധ വേണ്ട ഈ സംഗതി പരിചയമില്ലാത്തവര്‍ ചെയ്ത് എറര്‍ വന്നാല്‍ ബൂട്ടാവുകയില്ല എന്നതിനാല്‍ ആലോചിച്ച് മാത്രം ചെയ്യുക.ശ്രദ്ധയോടെ ചെയ്യുന്നപക്ഷം ഓ എസ് ഡിപ്ലേ ചെയ്യുന്ന ടെക്സ്റ്റുകള്‍ അടക്കം സൗകര്യാര്‍ത്ഥം മാറ്റാവുന്നതാണ്.

ടെര്‍മിനലില്‍ sudo gedit എന്ന് ടൈപ്പ് ചെയ്യുക, റൂട്ട് പാസ്വേഡ് കൊടുക്കുക, ജി എഡിറ്റ് വിന്ഡോ‌ റൂട്ട് പ്രിവിലേജസോടെ തുറക്കുന്നതാ‌ണ്.


ജി എഡിറ്റ് വിന്ഡോയില്‍ കാണുന്ന ഓപ്പണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക, File system -> boot -> grub -> grub.conf ഫയല്‍ സെലക്റ്റ് ചെയ്ത് ഓപ്പണ്‍ ചെയ്യുക. താഴെക്കാണുന്നതാണ് ആ ഫയലില്‍ ഉണ്ടാവുക.

#
# DO NOT EDIT THIS FILE
#
# It is automatically generated by /usr/sbin/grub-mkconfig using templates
# from /etc/grub.d and settings from /etc/default/grub
#

### BEGIN /etc/grub.d/00_header ###
if [ -s $prefix/grubenv ]; then
load_env
fi
set default="0"
if [ ${prev_saved_entry} ]; then
set saved_entry=${prev_saved_entry}
save_env saved_entry
set prev_saved_entry=
save_env prev_saved_entry
set boot_once=true
fi

function savedefault {
if [ -z ${boot_once} ]; then
saved_entry=${chosen}
save_env saved_entry
fi
}

function recordfail {
set recordfail=1
if [ -n ${have_grubenv} ]; then if [ -z ${boot_once} ]; then save_env recordfail; fi; fi
}
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
if loadfont /usr/share/grub/unicode.pf2 ; then
set gfxmode=640x480
insmod gfxterm
insmod vbe
if terminal_output gfxterm ; then true ; else
# For backward compatibility with versions of terminal.mod that don't
# understand terminal_output
terminal gfxterm
fi
fi
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
set locale_dir=($root)/boot/grub/locale
set lang=en
insmod gettext
if [ ${recordfail} = 1 ]; then
set timeout=-1
else
set timeout=5
fi
### END /etc/grub.d/00_header ###

### BEGIN /etc/grub.d/05_debian_theme ###
set menu_color_normal=white/black
set menu_color_highlight=black/light-gray
### END /etc/grub.d/05_debian_theme ###

### BEGIN /etc/grub.d/10_linux ###
menuentry 'Ubuntu, with Linux 2.6.32-21-generic' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro quiet i8042.noloop
initrd /boot/initrd.img-2.6.32-21-generic
}
menuentry 'Ubuntu, with Linux 2.6.32-21-generic (recovery mode)' --class ubuntu --class gnu-linux --class gnu --class os {
recordfail
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
echo 'Loading Linux 2.6.32-21-generic ...'
linux /boot/vmlinuz-2.6.32-21-generic root=UUID=c985790e-6d6e-4373-ab76-a50c6314f099 ro single
echo 'Loading initial ramdisk ...'
initrd /boot/initrd.img-2.6.32-21-generic
}
### END /etc/grub.d/10_linux ###

### BEGIN /etc/grub.d/20_memtest86+ ###
menuentry "Memory test (memtest86+)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin
}
menuentry "Memory test (memtest86+, serial console 115200)" {
insmod ext2
set root='(hd0,6)'
search --no-floppy --fs-uuid --set c985790e-6d6e-4373-ab76-a50c6314f099
linux16 /boot/memtest86+.bin console=ttyS0,115200n8
}
### END /etc/grub.d/20_memtest86+ ###

### BEGIN /etc/grub.d/30_os-prober ###
menuentry "Microsoft Windows 2000 Server (on /dev/sda1)" {
insmod ntfs
set root='(hd0,1)'
search --no-floppy --fs-uuid --set f4642be6642ba9f6
drivemap -s (hd0) ${root}
chainloader +1
}
### END /etc/grub.d/30_os-prober ###

### BEGIN /etc/grub.d/40_custom ###
# This file provides an easy way to add custom menu entries. Simply type the
# menu entries you want to add after this comment. Be careful not to change
# the 'exec tail' line above.
### END /etc/grub.d/40_custom ###

മേലെ കൊടുത്ത ഗ്രബ് കോണ്‍ഫിഗറേഷന്‍ ഫയലില്‍ പ്രധാനമായും മൂന്ന് എഡിറ്റിങാണ് ഞാന്‍ ചെയ്തിരിക്കുന്നത്

1)നീലക്കളറില്‍ കൊടുത്തിരിക്കുന്നത് നോക്കുക , സെറ്റ് ഡീഫാള്‍ട്ട് = 0 എന്നത് 2 എന്നാക്കി. മെനുവില്‍ മൂന്നാമത്തെ ഓപ്ഷന്‍ ഓട്ടൊമാറ്റിക്കായ് ലോഡ് ചെയ്യാനാണിത് . എന്റെ കമ്പ്യൂട്ടറില്‍ ഇത് വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണിത് .
2) സെറ്റ് ടൈ ഔട്ട് =5 എന്നത് 30 എന്നാക്കി . മെനു 30 സെക്കന്റ് വെയിറ്റ് ചെയ്യാനാണിത് .
3) ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്ന ഭാഗം ഡിലീറ്റ് ചെയ്തു കളയാനുള്ളതാണ്, മെമ്മറി ടെസ്റ്റിന്റെ മെനു ആണത് , അങ്ങിനെ മെനുവില്‍ വിന്‍ഡോസ് മൂന്നാമത്തെ ഓപ്ഷനായി വരുന്നു

ഇനി സേവ് ചെയ്യുക, റീ ബൂട്ട് ചെയ്തു വരുമ്പൊള്‍ താഴെ കാണുമ്പോലെ കസ്റ്റമൈസ് ചെയ്ത് മെനുവായിരിക്കും ലഭിക്കുക.

ഉബുണ്ടു ഇന്‍സ്റ്റലേഷന്‍

ഇതുവരെ പരിചയമില്ലാത്ത ഏതൊരു സംഗതികളെയും പോലെ ലിനക്സ് എന്ന ഓപ്പറേറ്റിങ് സിസ്റ്റവും അല്പം സന്ദേഹത്തോടെയാണ് നമ്മള്‍ കൈകാര്യം ചെയ്യുക. ഈ കഴിഞ്ഞ ഏപ്രില്‍ മാസം ഉബുണ്ടു ഫെഡോറ എന്നിവയുടെ നിലവിലെ ഏറ്റവും പുതിയ വേര്‍ഷനുകള്‍ പുറത്തിറങ്ങുകയുണ്ടായി.വളരെ യൂസര്‍ ഫ്രണ്ട്ലി ആയ യൂസര്‍ ഇന്റര്‍ഫേസുകളും ഡെസ്ക്ടോപ്പ് പിസിക്ക് ആവശ്യമായ വിവിധ സോഫ്റ്റ് വെയറുകളൂം ഓണ്‍ ലൈന്‍ സപ്പോര്‍ട്ടും കൊണ്ട് മെച്ചപ്പെട്ടതായ ഇവ രണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് പരീക്ഷിച്ചതിന്റെ അനുഭവങ്ങള്‍ കുറിച്ച് വക്കാന്‍ ഈ ബ്ലോഗ് പോസ്റ്റ് ഉപയോഗിക്കുന്നു. ഫേഡോറ 12 ഇന്റലേഷന്‍ ഈ ലിങ്കില്‍ വായിക്കാവുന്നതാണ്. ഈ വിഷയത്തില്‍ ഒരു തുടക്കക്കാരനാണെന്ന് പറഞ്ഞുകൊണ്ട് വിഷയത്തിലേക്ക്.

ബൂട്ടിങ്:
ഇന്‍സ്റ്റാള്‍ ചെയ്യാതെ ഉപയോഗിക്കാവുന്ന ലൈവ് സിഡിയായും ഇന്‍സ്റ്റലേഷന്‍ ഡിസ്ക് ആയും പ്രവര്‍ത്തിക്ക വിധമാണ് ഈ സി.ഡി ഡിസൈന്‍ ചെയ്തിരിക്കുന്നത്. സി.ഡി റോമില്‍ സി.ഡി ഇട്ട് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക, ബൂട്ട് സോഴ്സ് സി.ഡി റോം തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. ബൂട്ട് ഇമേജ് ലൊക്കേറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ ആരംഭിക്കും.



ഉബുണ്ടു ആരംഭ സ്ക്രീന്‍



ആദ്യ യൂസര്‍ ഇന്‍പുട്ട് ആവശ്യമുള്ള സ്ക്രീന്‍ , ഇന്‍സ്റ്റാള്‍ ഉബുണ്ടു അമര്‍ത്തുക

ഇതില്‍ Try ubuntu എന്ന് സെലക്റ്റ് ചെയ്താല്‍ ലൈവ് സിഡി ആയി തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ഇന്സ്റ്റാള്‍ ചെയ്യാതെ തന്നെ ഇന്റര്‍നെറ്റ് കണക്ഷന്‍ അടക്കം കോണ്‍ഫിഗര്‍ ചെയ്യാനും മറ്റ് ഹാര്‍ഡ് വെയറുകള്‍ ഇന്സ്റ്റാള്‍ ചെയ്യാനും സാധിക്കും എന്നതിനാല്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഗുണകരമാണ്.


വെല്‍ക്കം സ്ക്രീന്‍, ഭാഷ ഇംഗ്ലീഷ് തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്, ആവശ്യമുള്ള പക്ഷം പിന്നീട് ഇത് മാറ്റാവുന്നതാണ്


മേലെക്കാണുന്ന സ്ക്രീന്‍ ശ്രദ്ധിക്കുക, എന്‍ടിഎഫ്എസ് പാര്‍ട്ടീഷനില്‍ വിന്‍ഡോസ് 2000 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു സിസ്റ്റമാണ് ഇതില്‍ കാണുന്നത്. പാര്‍ട്ടീഷന്‍ ഘട്ടത്തില്‍ ശ്രദ്ധചെലുത്താത്ത പക്ഷം നിലവിലെ ഓപ്പറേറ്റിങ് സിസ്റ്റം അടക്കം ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ എല്ലാം നഷ്ടപ്പെടാന്‍ സാദ്ധ്യത ഉണ്ട്. സ്പെസിഫൈ പാര്‍ട്ടീഷന്‍ മാനുവലി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഫോര്‍വേഡ് കൊടുക്കുക.


മാനുവല്‍ ഡിസ്ക് പാര്‍ട്ടീഷനിലെ ആദ്യ സ്ക്രീന്‍
ഇവിടെ ആകെ ഫ്രീ സ്പേസായ 11.94 ജി.ബി ഡീഫോള്‍ട്ടായി വന്നിരിക്കുന്നത് കാണാം . ഇത് നമ്മുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്. ആദ്യം ലിനക്സ് സ്വാപ്പ് ഏരിയ അലോട്ട് ചെയ്യുകയാവും ഉത്തമം , ബാക്കിയുള്ള സ്പേസ് കൃത്യമായി ബാക്കി പാര്‍ട്ടീഷനുകള്‍ക്ക് ഉപയോഗിക്കാന്‍ ഇതാണ് നല്ലത് .


ഇത് 1024 എം.ബി സ്വാപ്പ് സൈസ് ആക്കിയ സ്ക്രീന്‍
സെലക്റ്റ് ചെയ്ത സ്പേസ് സ്വാപ്പ് ആയി ഫോര്‍മാറ്റ് ചെയ്യാന്‍ "യൂസ് ആസ്" എന്ന ഓപ്ഷനില്‍ "സ്വാപ്പ് ഏരിയ" എന്ന്‍ സെലക്റ്റ് ചെയ്യണം .


സ്വാപ്പ് അലോട്ട് ചെയ്തുകഴിഞ്ഞ സ്ക്രീന്‍. വീണ്ടും ഫ്രീ സ്പേസ് സെലക്റ്റ് ചെയ്യുക, ആഡ് പാര്‍ട്ടീഷന്‍ കൊടുക്കുക



വീണ്ടും പുതിയ പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ക്രീന്‍. ഇവിടെ പരമാവധി ലഭ്യമായ സ്പേസ് കൊടുത്തിരിക്കുന്നു.

സ്വാപ് പാര്‍ട്ടീഷന്‍ ഉണ്ടാക്കിയ ശേഷം ബാക്കിയുള്ള മുഴുവന്‍ ഫ്രീ സ്പേസും ലിനക്സ് ഇന്‍സ്റ്റലേഷനു വേണ്ടി മാറ്റിയതിനാലാണ് മേലെ ഡീഫൊള്‍ട്ട് വാല്യൂ തന്നെ കൊടുത്തത് . എന്നാല്‍ നമുക്ക് ആവശ്യമുള്ള അത്ര സ്പേസ് മാത്രം കൊടുത്താല്‍ മതിയാകുന്നതാണ്. ഇവിടെ മൂന്ന് കോളങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്,
1)പാര്‍ട്ടീഷന്‍ സൈസ്
2)യൂസ് ആസ് - ഇവിടെ Ext 4 /Ext3 ആയി കൊടുക്കണം
3)മൌണ്ട് പോയിന്റ് - ഇത് റൂട്ട് ( / )എന്ന് കൊടുക്കണം.
ഓ.കെ കൊടുക്കുക, ഒരു നിമിഷത്തിനു ശേഷം നിലവിലെ ഡിസ്ക് ലേ ഔട്ട് ഡിസ്പ്ലേ ചെയ്യപ്പെടും, എല്ലാം നമുക്ക് ആവശ്യമുള്ള പ്രകാരമാണെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഫോവേഡ് കൊടുക്കുക.

അഡ്വാന്‍സ്ഡ് ഓപ്ഷന്‍.
ബൂട്ട് ലോഡര്‍ കസ്റ്റമൈസേഷന്‍ ചെയ്യുന്നതിനായി അഡ്വാസ്ഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

യൂസര്‍ ഇന്‍ഫര്‍മേഷനുകള്‍, പാസ്സ്വേഡ്, കമ്പ്യൂട്ടറിന്റെ പേര് തുടങ്ങിയവ ചേര്‍ത്ത് മുന്നൊട്ട്



ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചു. ഇനി നമുക്ക് കാര്യമായി ഒന്നും ചെയ്യാനില്ല.ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ റീബൂട്ട് ചെയ്യുക



ഇത് ബൂട്ട് ലോഡര്‍ മെനു. ഡീഫാള്‍ട്ട് ടം ഔട്ട് 05 സെക്കന്റാണ്, അതിനുള്ളില്‍ ആരോ കീ ഉപയോഗിച്ച് വിന്‍ഡോസോ ലിനക്സൊ തിരഞ്ഞെടുക്കാം.



ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കി ഉബുണ്ടു ഓ.എസ് ലോഡായിരിക്കുന്നു.

ഉബുണ്ടു ലൈവ്

മൈക്രോസോഫ്റ്റിന്റെ കുത്തക സോഫ്റ്റ് വെയറുകളില്‍ നിന്നും മോചനം തേടി നടക്കുന്നവര്‍ക്ക് ഉന്മേഷം പകരുന്നവയാണ് അടുത്തിടെ പുറത്തിറങ്ങിയ ലിനക്സ് ഡിസ്ട്രിബ്യൂഷനുകള്‍. ഇവയില്‍ എറ്റവും പ്രമുഖമായ ഒന്നാണ് ഉബുണ്ടു. കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ പ്രവര്‍ത്തിപ്പാന്‍ പാകത്തിനുള്ള ലൈവ് സിഡിയായായും കൂടിയാണ് പുതിയ വേര്‍ഷന്‍ ആയ 10.04 എത്തിയിരിക്കുന്നത്, ഇപ്പോള്‍ 10.10 ഉം . 1ജിഗാ പ്രോസസര്‍,512 എം.ബി റാം 5 ജിബി ഹാര്‍ഡ് ഡിസ്ക് തുടങ്ങിയ വളരെ ചെറുതായ മിനിമം കോണ്‍ഫിഗറേഷന്‍ മാത്രമേ‌ ഉബുണ്ടു വിന് ആവശ്യമുള്ളൂ.കാര്യമായ യൂസര്‍ വൈദഗ്ധ്യം ഒന്നും തന്നെ ആവശ്യമില്ലാത്ത ഈ ലൈവ് സി.ഡി പ്രവര്‍ത്തിപ്പിക്കാന്‍ സി.ഡിയില്‍ നിന്നും ബൂട്ട് ചെയ്യുക മാത്രം ചെയ്താല്‍ മതിയാകുന്നതാണ്. ഉബുണ്ടു അപ്പ് ആയി വരുന്ന വരെ കാത്തിരിക്കുക, വളരെ കുറഞ്ഞ യൂസര്‍ ഇന്‍പുട്ടുകളില്‍ തന്നെ ഇത് പ്രവര്‍ത്തന സജ്ജമാകും.

ആദ്യ സ്ക്രീന്‍ , എസ്കേപ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഗ്രാഫിക്കല്‍ സ്ക്രീന്‍ അപ്രത്യക്ഷമാവുന്നതാണ്.


ആദ്യ യൂസര്‍ ഇന്പുട്ട് സ്ക്രീന്‍ , ഇവിടെ ട്രൈ ഉബുണ്ടു എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക


ഇത് ലൈവ് സിഡിയുടെ പ്രവര്‍ത്തനക്ഷമമായ സ്ക്രീന്‍.

മെനുകള്‍ ഇടത് വശത്ത് മുകളിലായി കാണാം.

ആദ്യ മെനുവായ ആപ്ലിക്കേഷന്‍സില്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെട്ട എല്ലാ പ്രോഗ്രാമുകളും ലഭ്യമാണ്. ഓഫീസ് ടൂളുകള്‍ , ഗ്രാഫിക്സ് ടൂളുകള്‍, ഇന്റര്‍നെറ്റ് ടൂളൂകള്‍ എല്ലാം തന്നെ ലൈവ് സിഡിയില്‍ സജീകരിച്ചിരിക്കുന്നു.

രണ്ടാമത്തെ മെനുവായ പ്ലേസസ് വിവിധ ഫയല്‍ ലൊക്കേഷനുകളിലേക്ക് വാതില്‍ തുറക്കുന്നു.കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള വിന്ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ഫയലുകളടക്കം എല്ലാ വിന്ഡോസ് പാര്‍ട്ടീഷനുകളും കാണാവുന്നതാണ്. ഫയല്‍ സേര്‍ച്ച് , ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന റീസന്റെ ഡോകുമെന്റ് ഹിസ്റ്ററി അടക്കം എല്ലാം ഉപകാരപ്രദം തന്നെ.

മൂന്നാമത്തെ മെനുവായ സിസ്റ്റം, കമ്പ്യൂട്ടറിന്റേയും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും വിവിധ ക്രമീകരണങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്നു. മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള ഇന്‍പുട്ട് മെതേഡ് ഇവിടെ നിന്നാണ് നമുക്ക് ആക്റ്റിവേറ്റ് ചെയ്യെണ്ടത്. മലയാളം ഇന്പുട്ട് ആക്റ്റിവേറ്റ് ചെയ്യുന്നത് ഇവിടെ നിന്നും വായിക്കാം.

ബി.എസ്.എന്‍.എല്‍ ബ്രോഡ്‌ ബാന്‍ഡ് കോണ്‍ഫിഗറേഷന്‍:
ബ്രിഡ്ജ് മോഡില്‍ സെറ്റ് ചെയ്തിരിക്കുന്ന ഡി.എസ്.എല്‍ മോഡം ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ റൂട്ട് പ്രിവിലേജസ് ആവശ്യമാണ്. ഇതിന്

ആപ്ലിക്കേഷന്‍സ് -> ആക്സസറീസ് -> ടെര്‍മിനല്‍ എടുക്കക.

ഇതില്‍ "sudo su" എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.

ഇപ്പൊള്‍ നിങ്ങള്‍ക്ക് റൂട്ട് പ്രിവിലേജസ് ലഭിച്ചിരിക്കും, പ്രോമ്പ്റ്റീല്‍ #> എന്ന അടയാളം ഉണ്ടെന്കില്‍ അത് റൂട്ട് ആണ്.

പ്രോംപ്റ്റില്‍ "pppoeconf" എന്ന് ടൈപ്പ് ചെയ്യുക,

ppoe (പോയന്റ് ടു പോയന്റ് പ്രോട്ടോക്കോള്‍ ഓവര്‍ ഈതര്‍നെറ്റ് ) കോ‌ണ്‍ഫിഗര്‍ ചെയ്യാനുള്ള ആദ്യ സ്ക്രീന്‍. കൂടുതല്‍ ആലോചനകള്‍ക്ക് നില്‍ക്കാതെ എന്റര്‍ അടിക്കുക.


.ബ്രോഡ്‌ ബാന്‍ഡ് യൂസര്‍ നെയിം കൊടുക്കുക


പാസ്സ് വേഡ്‌ കൊടുക്കുക

തുടര്‍ന്ന് വരുന്ന സ്ക്രീനുകള്‍ വായിച്ച ശേഷം എന്റര്‍ അടിച്ച് പോയാല്‍ മതിയാകുന്നതാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ റെഡി . ഇനി മലയാളം ആക്റ്റിവേറ്റ് ചെയ്യുക, ബ്ലോഗാന്‍ തുടങ്ങിക്കോളൂ.
കുറിപ്പ് :
ഈ പോസ്റ്റ് ലൈവ് സി.ഡി ഉപയോഗിച്ച് എഴുതിയതാണ്.